ഐഎസ്ആര്‍ഒയുടെ പിഎസ്എല്‍വി സി-53 ഉപഗ്രഹ വിക്ഷേപണം വിജയം. മൂന്ന് ഉപഗ്രഹങ്ങളും ഭ്രമണപഥത്തില്‍ സ്ഥാപിച്ചു. ശ്രീഹരികോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്നാണ് ദൗത്യം വിക്ഷേപിച്ചത്. ഭൂമധ്യരേഖയില്‍ നിന്നും 570 കിലോമീറ്റര്‍ ഉയരത്തില്‍ വിന്യസിച്ചാണ് ലോ എര്‍ത്ത് ഓര്‍ബിറ്റിലേക്ക് മൂന്ന് ഉപഗ്രഹങ്ങളെ പിഎസ്എല്‍വി വഹിച്ചത്.
ഐഎസ്ആര്‍ഒയുടെ വാണിജ്യവിഭാഗമായ ന്യൂസ് സ്‌പേസ് ഇന്ത്യ ലിമിറ്റഡിന്റെ രണ്ടാമത്തെ ദൗത്യമാണിത്. ഫ്രഞ്ച് ഗയാനയിലെ വിക്ഷേപണ കേന്ദ്രത്തില്‍ നിന്നും ഈ മാസം 22 നും വിക്ഷേപിച്ച ജിസാറ്റ് 24 ആണ് ന്യൂസ് സ്‌പേസ് ലിമിറ്റഡിന്റെ ആദ്യത്തെ സമ്പൂര്‍ണ്ണ വാണിജ്യ നിക്ഷേപം.
പിഎസ്എല്‍വിസി-53 വിക്ഷേപം വിജയകരമായതോടെ വിക്ഷേപിച്ച റോക്കറ്റിന്റെ അവശിഷ്ട ഭാഗങ്ങളില്‍ ഉപകരങ്ങള്‍ സ്ഥാപിച്ച് താല്‍ക്കാലിക ഉപഗ്രഹമാക്കി ഉപയോഗിക്കുന്ന പദ്ധതിക്കും തുടക്കമായി. ഇത് ആദ്യമായാണ് ഇത്തരമൊരു പരീക്ഷണം. ഉപഗ്രഹ വിക്ഷേപണത്തിന്റെ ചിലവ് കുറക്കുകയാണ് ലക്ഷ്യം.
Discussion about this post