മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരിഹാസവുമായി മുന്‍ എംഎല്‍എയും ജനപക്ഷം നേതാവുമായ പി സി ജോര്‍ജ്ജ് രംഗത്ത്. പിണറായി വിജയന് വട്ടിളകിയിരിക്കുകയാണെന്ന് അദ്ദേഹം പരിഹസിച്ചു. തന്നോട് ചെയ്തതിന് എല്ലാം ജനങ്ങളെ അണിനിരത്തി പ്രതികാരം ചെയ്യും. അധികാരം പോകുമോ എന്ന പേടിയുള്ളതുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന് തനിക്കെതിരെ നിരന്തരം കേസെടുക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകളെ തുടര്‍ന്ന്, ഗൂഢാലോചന ആരോപിച്ച് കെ ടി ജലീല്‍ എംഎല്‍എ നല്കിയ പരാതിയില്‍ പി സി ജോര്‍ജ്ജിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരുന്നു. ഇതിനായി തൈക്കാട് ഗസ്റ്റ് ഹൗസിലെത്തിയപ്പോഴാണ് അദ്ദേഹത്തിന്റെ പ്രതികരണം.
പിണറായിക്ക് വട്ടിളകിയിരിക്കുന്നു. സരിതയുടെ പ്രതികരണങ്ങള്‍ക്ക് മറുപടി ഇല്ല. പിണറായിക്ക് അധികാരം പോകുമോയെന്ന പേടിയാണ്. നിരന്തരം തനിക്കെതിരെ കേസെടുക്കുന്നു. താന്‍ പ്രതികാരം ചെയ്യുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഒരു വിട്ടുവീഴ്ചയുമില്ലാത്ത നടപടിയാകും കൈക്കൊള്ളുക. പിണറായി വിജയനെതിരെ ജനങ്ങളെ അണിനിരത്തി പ്രതികാരം ചെയ്യും. ജനങ്ങളെ സത്യം ബോധ്യപ്പെടുത്തും. എകെജി സെന്ററില്‍ ബോംബ് എറിഞ്ഞിട്ട് അത് കോണ്‍ഗ്രസാണ്, കമ്യൂണിസ്റ്റാണ് എന്ന് പറയുന്ന സ്വഭാവം തനിക്കില്ല. പറഞ്ഞാല്‍ അതുപോലെ താന്‍ ചെയ്യും. മാത്യു കുഴല്‍ നാടന്‍ പറഞ്ഞതിന്റെ പകുതി കാര്യങ്ങള്‍ താന്‍ പറഞ്ഞിട്ടില്ല. എന്നിട്ടെന്താണ് മാത്യുവിനെതിരെ കേസെടുക്കാത്തത് ? പി.സി ജോര്‍ജിനോട് എന്തും ആകാമെന്നാണോ ? പിണറായി ഒരു മാസത്തിനകം പോകും. നിങ്ങള്‍ പേടിക്കേണ്ടയെന്നും പി.സി ജോര്‍ജ്ജ് കൂട്ടിച്ചേര്‍ത്തു.
Discussion about this post