രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ വയനാട് ജില്ലാകമ്മിറ്റി പിരിച്ചുവിട്ടു. എസ്എഫ്‌ഐ സംസ്ഥാന കമ്മറ്റിയുടേതാണ് തീരുമാനം. പകരം ഏഴംഗ അഡ്‌ഹോക് കമ്മറ്റിക്കാണ് ചുമതല.
അതേസമയം സംഭവത്തില്‍ ഇതുവരേയും 30 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആദ്യഘട്ടത്തില്‍ 19 പേരും പിന്നീട് 6 പേരും 5 പേരുമാണ് അറസ്റ്റിലായത്. ഇവരില്‍ മൂന്ന് വനിതാ പ്രവര്‍ത്തകരും ഉൾപ്പെടുന്നു.
പ്രതികള്‍ക്കെതിരെ പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദിച്ചതിനും പൊതുമുതല്‍ നശിപ്പിച്ചതിനും ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. എസ്എഫ്‌ഐ ജില്ലാ പ്രസിഡണ്ട് ജോയല്‍ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി എന്നിവരെ ഉള്‍പ്പെടെയാണ് അറസ്റ്റ് ചെയ്തത്.
കല്‍പ്പറ്റയിലെ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫിസിലേക്ക് കഴിഞ്ഞ മാസം 24ന് ആണ് എസ്എഫ്ഐ ആക്രമണം ഉണ്ടായത്. ബഫര്‍സോണ്‍ ഉത്തരവില്‍ രാഹുല്‍ ഗാന്ധി ഇടപെടുന്നില്ലെന്ന് ആരോപിച്ചായിരുന്നു ആക്രമണം നടത്തിയത്.
Discussion about this post