Tuesday, July 15, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News International

എട്ടു തവണ മിസ്റ്റർ ഒളിമ്പ്യൻ, അർണോൾഡ്  ഷ്വാർസെനെഗർനൊപ്പം ശരീര സൌന്ദര്യ മത്സരങ്ങളിൽ ആദരിക്കപ്പെട്ട റോണി കോൾമാൻറെ ജീവിതം  ഇന്ന് എഴുന്നേൽക്കാൻ പോലും ആകാതെ ചക്രകസേരയിൽ

by Brave India Desk
Jul 6, 2022, 04:53 pm IST
in International, Sports
Share on FacebookTweetWhatsAppTelegram

ശരീര മത്സര സൌന്ദര്യ മത്സര വേദികളിൽ ലോകത്തെ ഏറ്റവും വലിയ  ചാമ്പ്യൻമാരിൽ ഒരാളാണ് ദി കിംഗ് എന്ന് വിളിപ്പേരുള്ള റോണി ഡീൻ കോൾമാൻ. ബോഡി ബിൽഡിംഗ് മത്സരവേദികളിലെ ഏറ്റവും വലിയ ചാമ്പ്യൻഷിപ്പായ മിസ്റ്റർ ഒളിമ്പിയ  പട്ടം എട്ടു തവണ നേടിയ താരമാണ്  റോണി കോൾമാൻ. എട്ടുതവണ മിസ്റ്റർ ഒളിമ്പിയ പട്ടം നേടിയതിനൊപ്പം 26 ഐഎഫ്എഫ്ബി പ്രൊഫഷണൽ ടൈറ്റിലുകളും റോണി കോൾമാൻ നേടിയിട്ടുണ്ട്. ലോകത്ത് മറ്റൊരു ബോഡി ബിൽഡർക്കും അവകാശപ്പെടാനാവാത്ത നേട്ടമാണത്. ലോകത്തെ ഏറ്റവും മികച്ച രണ്ടു ബോഡി ബിൽഡർമാരിൽ ഒരാളായാണ് അദ്ദേഹത്തെ കാണുന്നത്.  ഹോളിവുഡ് താരവും കാലിഫോർണിയ ഗവർണറുമായ അർണോൾഡ് ഷ്വാർസെനെഗർ  ആണ് മറ്റൊരാൾ.

പക്ഷെ ഇന്ന് അദ്ദേഹം ഓരോ നിമിഷവും കഴിച്ചുകൂട്ടുന്നത് കൊടിയ വേദനയിലാണ്. ദേവൻമാരെക്കാളും ശക്തനെന്ന് ലോകം വിശേഷിപ്പിച്ച ദി കിംഗ് ഇന്ന് എഴുന്നേൽക്കാനാവാതെ ചക്രകേസേരയിലാണ്  ജീവിതം തള്ളിനീക്കുന്നത്. നൂറ്റി അൻപത് കിലോയോളം ഭാരമുള്ള ഈ മുൻ പോലീസ് ഉദ്യോഗസഥൻ ഈ നിലയിലാകാൻ കാരണം  അമിതമായ ഭാരം ഉയർത്തിയുള്ള പരിശീലനവും അതോടൊപ്പം ശസ്ത്രക്രിയകളിലെ പിഴവുകളുമാണെന്ന് പറയപ്പെടുന്നു. ഒരു സമയത്ത് നാന്നൂറ് കിലോയോളം ഉയർത്തി ഡെഡ് ലിഫ്റ്റ് പരിശീലനം നടത്തിയിരുന്ന റോണി കോൾമാൻ ഇന്ന് സ്വന്തം കാലുകളിലെ പേശികൾ ഫിസിയോ തെറാപ്പി ചെയ്യുന്നതുകൊണ്ട് മാത്രം  ക്ഷയിച്ച് പോകാതിരിക്കുന്ന അവസ്ഥയിലാണ്.

Stories you may like

ഇടപെട്ട് ഇന്ത്യൻ കോൺസുലേറ്റ് ; ഷാർജയിൽ നടക്കാനിരുന്ന വിപഞ്ചികയുടെ മകളുടെ സംസ്കാരം മാറ്റിവെച്ചു

ഇന്ത്യ മത്സരത്തിൽ തോറ്റത് ആ കാരണം കൊണ്ടാണ്, അവിടെ ഞാൻ പ്രതീക്ഷിച്ചതിന് വിപരീതം; തുറന്നടിച്ച് ശുഭ്മാൻ ഗിൽ

‘രാവിലെ എഴുന്നേറ്റാൽ ഒന്ന് അനങ്ങി തുടങ്ങുവാൻ പോലും മിനിറ്റുകൾ എടുക്കും എനിക്കിപ്പോൾ , എനിക്കത് ശീലമായി കഴിഞ്ഞു’, റോണി പറയുന്നു. 1964 ൽ അമേരിക്കയിലെ ലൂയീസിയാനയിലെ ഒരു പാവപ്പെട്ട കുടുംബത്തിൽ ജനിച്ച റോണി അക്കൌണ്ടൻസിയിൽ ബിരുദം നേടിയ ശേഷം കുറച്ചു നാൾ  ഡോമിനോസ് പിസ കടയിലാണ് ജോലി നോക്കിയത്. ”ദരിദ്രരായിരുന്ന ഞങ്ങൾക്ക് ആ കടയിൽ നിന്ന്  ഷിഫ്റ്റിൻറെ അവസാനം ലഭിക്കുന്ന സൌജന്യ പിസ  വലിയ ആർഭാടമായിരുന്നു ‘, റോണി പറയുന്നു .

പിന്നീട്  ടെക്സാസ് പോലീസിൽ  ജോലി നേടിയ റോണി  പോലീസ് ഉദ്യോഗസ്ഥനായിരിക്കെയാണ് ശരീര സൌന്ദര്യ മത്സരമാണ് തൻറെ തട്ടകം എന്ന് മനസ്സിലാക്കുന്നത്. കൂടെ ഉണ്ടായിരുന്ന ചില ഉദ്യോഗസ്ഥർ റോണിയുടെ കഴിവുകൾ തിരിച്ചറിഞ്ഞ് നിർബ്ബന്ധിച്ച് അവിടെ ഉണ്ടായിരുന്ന മെട്രോഫ്ലെക്സ് ജിമ്മിലേക്ക് അദ്ദേഹത്തെ പറഞ്ഞയക്കുകയായിരുന്നു. റോണിയുടെ കഴിവ് തിരിച്ചറിഞ്ഞ ജിം ഉടമസ്ഥർ അദ്ദേഹത്തിന് ജിമ്മിൽ  ആജീവനാന്ത സൌജന്യ അംഗത്വം നൽകാൻ തീരുമാനിച്ചു.

വിവിധ മത്സരങ്ങളിൽ പങ്കെടുത്ത അദ്ദേഹം 1990 ൽ മിസ്റ്റർ ടെക്സസ്  ബോഡി ബിൽഡിംഗ് ചാമ്പ്യനായി. 1995ൽ  കാനഡ പ്രോകപ്പ് ചാമ്പ്യനായി. സാധാരണ ശരീര സൌന്ദര്യ മത്സര്യാർത്ഥികളെ പോലെ മസിലുകളുടെ മിഴിവിലും മുഴപ്പിലുമല്ല റോണി ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.  ശരീര  ശക്തി വർദ്ധിപ്പിക്കാനും കൂടി ശ്രമിച്ചിരുന്ന അദ്ദേഹം  വിവിധ ഭാരധ്വഹന മത്സരങ്ങളിലും പങ്കെടുത്ത് സമ്മാനങ്ങൾ നേടിയിരുന്നു. 1998 മുതൽ 2005 വരെ എട്ടുകൊല്ലം അദ്ദേഹം മിസ്റ്റർ ഒളിമ്പിയ സ്ഥാനം നിലനിർത്തി.

വളരെ ചെറുപ്പം മുതലെ നട്ടെല്ലിൻറെ ഡിസ്ക് തകരാർ ഉണ്ടായിരുന്ന അദ്ദേഹം ആ വേദനകൾ കടിച്ചമർത്തിയാണ്  ഇത്രയും പരിശീലനം നടത്തി മത്സരങ്ങളിലെല്ലാം മുന്നിലെത്തിയത്. ഡിസ്ക് തകരാർ മൂലമുള്ള വേദന അധികമായപ്പോൾ അദ്ദേഹം  ശസ്ത്രക്രിയ നടത്തി അത് പരിഹരിക്കുവാൻ തീരുമാനിച്ചു. അവിടെയാണ് എല്ലാം പിഴയ്ക്കുന്നത്. ശസ്ത്രക്രിയ നടത്തി നട്ടെല്ലിൽ സ്ഥാപിച്ച സ്ക്രൂ പൊട്ടുകയും എല്ലുകൾ പൊടിഞ്ഞു നുറുങ്ങുകയും ചെയ്തു. അതി ഭീകരമായ വേദനയിൽ വെറുതെ ഇരിക്കുവാൻ പോലും കഴിയാതെ  അതി ശക്തമായ വേദനാ സംഹാരികൾ കൊണ്ട് മാത്രം  പിന്നീട് ജീവിതം മുന്നോട്ടു കൊണ്ടുപോകേണ്ടി വന്നു ബോഡി ബിൽഡിംഗിലെ ഈ രാജാവിന് . ശസ്ത്രക്രിയകളുടെ ഭാഗമായി നാഡീ ഞരമ്പുകളിൽ തകരാറുണ്ടാവുകയും കാലുകൾ മരവിച്ചു പോവുകയും ചെയ്തു.

”ഇരുപത് ദശലക്ഷം ഡോളർ തനിക്ക് ഈ ശസ്ത്രക്രിയകൾക്കായി ചിലവാക്കേണ്ടി വന്നു”, റോണി പറയുന്നു. ”എത്രയോ കാലമായി ഞാൻ കൊടിയ വേദനയിലാണ് ജീവിക്കുന്നത്.  എനിക്കിപ്പോൾ അതൊരു ശീലമായി കഴിഞ്ഞു. ഒന്നു മുതൽ പത്തുവരെയുള്ള വേദനാ  തീവ്രതയുടെ അളവുകോലിൽ മിക്കപ്പോഴും പത്തിനു മുകളിൽ പന്ത്രണ്ടോ, പതിമൂന്നോ ആണ് ഞാൻ അനുഭവിക്കുന്ന വേദനയുടെ തീവ്രത. മരുന്നുകൾ കഴിക്കുമ്പോൾ ചെറിയൊരു മാറ്റമുണ്ടാകും, അത്രമാത്രം” , റോണി പറയുന്നു.

ഇന്ന് കൂടുതൽ സമയവും ചക്രകസേരയിൽ തന്നെയാണ്  റോണി സഞ്ചരിക്കുന്നത്. ചിലപ്പോൾ ഊന്നുവടികളുടെ സഹായത്താൽ കുറച്ചുദൂരം സഞ്ചരിക്കാൻ അദ്ദേഹം ശ്രമിക്കാറുണ്ട്. മൂന്നും നാലും വയസ്സുകളുളള  സ്വന്തം കുഞ്ഞുങ്ങളുടെ കൂടെ പോലും നടന്നെത്താൻ അദ്ദേഹത്തിന് കഴിയാറില്ല.

”എൻറെ ജീവിതത്തിലെ തീരുമാനങ്ങളിൽ  ഒരു നിമിഷം പോലും എനിക്ക് പശ്ചാത്താപമില്ല. ശരീര സൌന്ദര്യ മത്സരം മഹത്തായ ഒരു കായിക ഇനമാണ്. ശസ്ത്രക്രിയകളിലെ പിഴവുകൾ ഇല്ലായിരുന്നെങ്കിൽ ഒരു പക്ഷെ എൻറെ ജീവിതം ഇന്ന് മറ്റൊന്നായിരുന്നേനെ” , പക്ഷെ ഏതു വെല്ലുവിളിയേയും നേരിടാനുള്ള  മാനസിക ശക്തി  കായിക പരിശീലനത്തിലൂടെ എനിക്ക് ലഭിച്ചിട്ടുണ്ടെന്ന് റോണി ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.

ശരീര സൌന്ദര്യ മത്സരവേദികളിലെ ഈ രാജാവ്  പരിമിതികളെ അതിജീവിച്ച് വീണ്ടും ഒരു ഫീനിക്സ് പക്ഷിയെപോലെ ഉയർത്തെഴുന്നേറ്റ്  വരുന്ന കാഴ്ചയും പ്രതീക്ഷിച്ചിരിപ്പാണ് അദ്ദേഹത്തിൻറെ ആരാധകർ. റോണിയുടെ മുഖത്തുള്ള നിശ്ചയദാർഢ്യം ആ പ്രതീക്ഷകൾ  അസ്ഥാനത്താകില്ല എന്നതിൻറെ തെളിവാണ്.( റോണി കോൾമാൻറെ ജീവിതം നെറ്റ് ഫ്ലിക്സിൽ റോണി ദി കിംഗ് എന്ന പേരിൽ ഡോക്യുമെൻററിയായി ലഭ്യമാണ്.)

Tags: body builderRonnie Coleman
Share1TweetSendShare

Latest stories from this section

സ്വാഗതം ശുഭാംശു:ഇത് ഗഗൻയാനിലേക്കുള്ള മറ്റൊരു നാഴികകല്ല്

എന്തുകൊണ്ട് ബുംറ ഇല്ലാതെ ഇന്ത്യ മത്സരങ്ങൾ ജയിക്കുന്നു? ഈ കണക്കിലുണ്ട് ഉത്തരങ്ങൾ എല്ലാം; ഇനി ആ പേരിൽ ട്രോളാൻ നിൽക്കരുത്

സൂപ്പർ ബോളറെ പുറത്താക്കാൻ ഒരുങ്ങി ഐപിഎൽ വമ്പന്മാർ, അവന്റെ വരവ് അതിന് സൂചന; വീഡിയോ വൈറൽ

ഒരു മതനേതാവിന്റെയും ഇടപെടലില്ല ; എല്ലാ ചർച്ചകളും സർക്കാർതലത്തിൽ ; പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും സൗദി എംബസിക്കും നന്ദി അറിയിച്ച് ആക്ഷൻ കൗൺസിൽ

Discussion about this post

Latest News

ഇടപെട്ട് ഇന്ത്യൻ കോൺസുലേറ്റ് ; ഷാർജയിൽ നടക്കാനിരുന്ന വിപഞ്ചികയുടെ മകളുടെ സംസ്കാരം മാറ്റിവെച്ചു

ഭാരതത്തിന്റെ വൈഷ്ണവാസ്ത്രം റെഡി’ ബ്രഹ്‌മോസിനേക്കാൾ വേഗം: പ്രൊജക്ട് വിഷണു പരീക്ഷിച്ചു

ഇന്ത്യ മത്സരത്തിൽ തോറ്റത് ആ കാരണം കൊണ്ടാണ്, അവിടെ ഞാൻ പ്രതീക്ഷിച്ചതിന് വിപരീതം; തുറന്നടിച്ച് ശുഭ്മാൻ ഗിൽ

സ്വാഗതം ശുഭാംശു:ഇത് ഗഗൻയാനിലേക്കുള്ള മറ്റൊരു നാഴികകല്ല്

മതപരിവർത്തന നിരോധന നിയമം നടപ്പിലാക്കാനൊരുങ്ങി മഹാരാഷ്ട്ര ; മതപരിവർത്തനം കുറ്റകരമാക്കുന്ന പതിനൊന്നാമത്തെ സംസ്ഥാനം

എന്തുകൊണ്ട് ബുംറ ഇല്ലാതെ ഇന്ത്യ മത്സരങ്ങൾ ജയിക്കുന്നു? ഈ കണക്കിലുണ്ട് ഉത്തരങ്ങൾ എല്ലാം; ഇനി ആ പേരിൽ ട്രോളാൻ നിൽക്കരുത്

ഭൂമിതൊട്ട് ഭാരതപുത്രൻ;രാജ്യത്തിന് അഭിമാനമായി ശുഭാംശു; തിരികെയെത്തി

സൂപ്പർ ബോളറെ പുറത്താക്കാൻ ഒരുങ്ങി ഐപിഎൽ വമ്പന്മാർ, അവന്റെ വരവ് അതിന് സൂചന; വീഡിയോ വൈറൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies