ബീജിംഗ്: ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമയുടെ 87-ാം ജന്മദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസകൾ നേർന്നതിനെ ചൈന വിമർശിച്ചു, ചൈനയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ ടിബറ്റുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉപയോഗിക്കുന്നത് ഇന്ത്യ അവസാനിപ്പിക്കണമെന്നും ചൈന ആവശ്യപ്പെട്ടു.
ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമയെ ബഹുമാനപ്പെട്ട അതിഥിയായി പരിഗണിക്കുന്നത് ഇന്ത്യയുടെ സ്ഥിരമായ നയമാണെന്ന് ഇന്ത്യ വിമർശനത്തിന് മറുപടി അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന് ജന്മദിനാശംസകൾ നേരുന്നത് പൊതുവായ പശ്ചാത്തലത്തിൽ നോക്കികാണണമെന്നും ഇന്ത്യൻ വിദേശ കാര്യ വക്താവ് അരിന്ദം ബാഗ്ചി വിമർശിച്ചു. ദലൈലാമയുമായി മോദി നടത്തിയ ഫോൺ സംഭാഷണത്തോടുള്ള ചൈനയുടെ പ്രതികരണത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് അരിന്ദം ബാഗ്ചിയുടെ പരാമർശം. ഫോണിൽ നേരിട്ട് വിളിച്ചാണ് പ്രധാനമന്ത്രി മോദി ബുധനാഴ്ച ദലൈലാമയ്ക്ക് ജന്മദിനാശംസകൾ നേർന്നത്. ‘കഴിഞ്ഞ വർഷവും പ്രധാനമന്ത്രി നരേന്ദ്രമോദി ദലൈലാമയുമായി സംസാരിച്ചിരുന്നു. ദലൈലാമയെ ഇന്ത്യ ബഹുമാനപ്പെട്ട അതിഥിയായി പരിഗണിക്കുന്നത് സർക്കാരിന്റെ സ്ഥിരമായ നയമാണെന്നും ബാഗ്ചി ചൈനയെ ഓർമിപ്പിച്ചു.
ദലൈലാമയ്ക്ക് 87 വയസ്സ് തികയുന്ന സാഹചര്യത്തിലാണ് മോദി ഫോണിലൂടെ ആശംസകൾ നേർന്നത് അദ്ദേഹത്തിന്റെ ദീർഘായുസിനും ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കുന്നുവെന്നും മോദി ട്വീറ്റ് ചെയ്തു. കഴിഞ്ഞ വർഷവും അദ്ദേഹത്തിന്റെ ജന്മദിനത്തിൽ പ്രധാനമന്ത്രി ആശംസകൾ നേർന്നിരുന്നു.
ദലൈലാമയുടെ ചൈന വിരുദ്ധ വിഘടനവാദ സ്വഭാവം ഇന്ത്യ പൂർണ്ണമായും തിരിച്ചറിയണമെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഷാവോ ലിജിയാൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചത്. ദലൈലാമ ചൈനയോടുള്ള പ്രതിബദ്ധത പാലിക്കണം. വിവേകത്തോടെ സംസാരിക്കുകയും പ്രവർത്തിക്കുകയും വേണം, ചൈനയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ ടിബറ്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്നും ഷാവോ പറഞ്ഞു.
ദലൈലാമയെ അഭിവാദ്യം ചെയ്ത അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനെതിരെയും ചൈന ആഞ്ഞടിച്ചു.ടിബറ്റ് കാര്യങ്ങൾ ചൈനയുടെ ആഭ്യന്തര കാര്യമാണ്, അത് വിദേശ ഇടപെടലുകളെ തടസ്സപ്പെടുത്തുന്നില്ല. ദലൈലാമയുമായുള്ള വിദേശ രാജ്യങ്ങളുടെ ഇടപെടലിനെ ചൈന ശക്തമായി എതിർക്കുന്നുവെന്നും ബ്ലിങ്കന്റെ ആശംസകളെ വിമർശിച്ചുകൊണ്ട് ഷാവോ പറഞ്ഞു.ദീർഘകാലമായി ചൈന വിരുദ്ധ വിഘടനവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ദലൈലാമ മതപരമായ വേഷം ധരിച്ച രാഷ്ട്രീയ പ്രവാസിയാണെന്നായിരുന്നു ഷാവോയുടെ വിമർശനം.
Discussion about this post