ചണ്ഡിഗഢ്: ഹരിയാനയില്‍ ജാതിപ്പോരിനെ തുടര്‍ന്ന് ദലിത് കുടുംബത്തിലെ നാലു പേരെ ഭൂവുടമകള്‍ ജീവനോടെ കത്തിച്ചു. അഞ്ചും ഒന്നും വയസ്സുള്ള കുട്ടികള്‍ മരിച്ചു. കുട്ടികളുടെ അച്ഛനും അമ്മയ്ക്കും ഗുരുതര പരിക്കേറ്റു. പിതാവിന്റെ ഇരുകൈകള്‍ക്കും പൊള്ളലേറ്റു. മാതാവിന്റെ നില അതീവ ഗുരുതരമാണ്.
ഹരിയാനയില്‍ ഡല്‍ഹിക്കടുത്തുള്ള ഫരീദാബാദിലെ ബല്ലഭ്ഗഡില്‍ സണ്‍പേഡില്‍ പുലര്‍ച്ചെ മൂന്നരയോടെയാണു സംഭവം. മുന്‍വൈരാഗ്യമാണ് ആക്രമണത്തിനു പിന്നിലെന്ന് കരുതുന്നു. പുലര്‍ച്ചെയായതിനാല്‍ കുടുംബം ഉറക്കത്തിലായിരുന്നു. കുറച്ചാളുകള്‍ വീട്ടില്‍ കയറിയാണ് അതിക്രമം നടത്തിയത്. വീട്ടില്‍ കടന്ന അക്രമികള്‍ കുടുംബത്തെ മര്‍ദിച്ച ശേഷമാണ് പെട്രോള്‍ ഒഴിച്ചു കത്തിച്ചത്. നാട്ടുകാരാണ് തീകെടുത്തി ഇവരെ ആശുപത്രിയിലെത്തിച്ചത്.
പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയെങ്കിലും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്. പ്രതിഷേധക്കാര്‍ റോഡ് ഉപരോധിച്ചേക്കുമെന്നും സൂചനയുണ്ട്. പ്രദേശത്ത് പോലീസിനെ വിന്യസിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുന്നതായും അധികൃതര്‍ അറിയിച്ചു.
Discussion about this post