ശ്രീനഗർ: ജമ്മുകാഷ്മീരില്‍ ഭീകരാക്രമണത്തില്‍ പോലീസ് ഉദ്യോഗസ്ഥന് വീരമൃത്യു. പോലീസ് ചെക്ക്പോസ്റ്റിന് നേരെ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ എഎസ്ഐ മുഷ്താഖ് അഹമ്മദാണ് വീരമൃത്യു വരിച്ചത്.
ശ്രീനഗറിലെ ലാല്‍ ബസാര്‍ മേഖലയില്‍ ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. ആക്രമണത്തിൽ രണ്ടു പോലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തിന് പിന്നാലെ ഭീകരര്‍ രക്ഷപെട്ടു. ഇവർക്കായി മേഖലയില്‍ സുരക്ഷാസേന തെരച്ചില്‍ നടത്തുന്നുണ്ട്.
Discussion about this post