ദേശീയപാതയിൽ ഫോട്ടോ എടുത്താൽ പോര ദേശീയപാതയിലെ കുഴികളും കേന്ദ്രമന്ത്രിമാർ എണ്ണണമെന്ന മന്ത്രി പി എ മുഹമ്മദ് റിയാസിന് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത്. മോദി സർക്കാർ വന്നതിന് ശേഷം ദേശീയപാത വികസനത്തിലുണ്ടായത് മികച്ച പുരോഗതിയാണ്. മുഖ്യമന്ത്രിയും മരുമകനും പ്രകോപനം ഉണ്ടാക്കുകയാണ്. ദേശീയ പാത കുഴികളാണെങ്കിൽ റിയാസിന്റെ സംസ്ഥാന പാത മുഴുവൻ കുളങ്ങളാണ്. ഒരു മന്ത്രി നിയമസഭയിൽ പറയേണ്ടതല്ല ഇതൊന്നും. ബിജെപി കാസർഗോഡ് വാർത്താ സമ്മേളനത്തിൽ സംസാരിക്കവെ കെ സുരേന്ദ്രൻ പറഞ്ഞു.
പൊതുമരാമത്ത് വകുപ്പിന്റെ അവസ്ഥ അറിയണമെങ്കിൽ പാലാരിവട്ടം പാലത്തിന്റെ അവസ്ഥ നോക്കിയാൽ മതി. കൂളിമാടിൽ ആറുമാസം പ്രായമായ പാലം നിന്ന നിൽപ്പിലാണ് വീണത്. വർഷത്തിൽ എട്ടുമാസം മഴപെയ്യുന്ന നാട്ടിൽ മറ്റു സംസ്ഥാനങ്ങളെ പോലെ പണി നടത്തുക ബുദ്ധിമുട്ടാണ്. എന്നാൽ ഇതിനെയെല്ലാം മറികടക്കുന്ന രീതിയിൽ വളരെ വേഗത്തിലാണ് മോദി സർക്കാർ സംസ്ഥാനത്ത് ദേശീയ പാത വികസനം നടത്തുന്നത്.
സംസ്ഥാനത്ത് ഇത്രയേറെ ദേശീയപാത വികസനം മുൻപ് ഉണ്ടായിട്ടില്ല. ഇനിയും പദ്ധതികൾ വിലയിരുത്താൻ കേന്ദ്രമന്ത്രിമാർ വരും. എങ്ങനെയാണ് പദ്ധതികൾ പുരോഗമിക്കുന്നത്. അതിൽ എന്തെങ്കിലും അപാകതയുണ്ടോയെന്ന് അറിയുന്നതിനാണ് സംസ്ഥാനത്ത് ദേശീയ പാത വികസനം മോദി സർക്കാർ നടത്തുന്നത്. അല്ലാതെ രണ്ടുവർഷത്തിന് ശേഷം നടക്കുന്ന തെരെഞ്ഞെടുപ്പിൽ മത്സരിക്കാനല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post