കശ്മീര്‍: ദക്ഷിണ കശ്മീരിലെ കുല്‍ഗാമില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. കുല്‍ഗാമിലെ ബ്രായിഹാര്ദ് കത്പോര മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്.
ബുധനാഴ്ച പുലര്‍ച്ചയോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചതെന്ന് പോലീസ് അറിയിച്ചു. ഭീകരരും സുരക്ഷാ സേനയും തമ്മില്‍ വെടിവയ്പുണ്ടായതായി കശ്മീര്‍ സോണ്‍ പോലീസ് അറിയിച്ചു.
പ്രദേശം സൈന്യം വളഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
Discussion about this post