Tuesday, January 31, 2023
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
Brave India News
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
Brave India News
No Result
View All Result
Home News India

എനിക്ക്സംസാരിക്കാനുളളത് പാകിസ്താനോടല്ല; കശ്മീരിലെ ജനങ്ങളോടാണ്; മെഹബൂബ മുഫ്തിയെയും ഫറൂഖ് അബ്ദുളളയെയും നിലംപരിശാക്കി കശ്മീരിൽ അമിത് ഷാ

by Brave India Desk
Oct 6, 2022, 02:09 am IST
in India
Share on FacebookTweetWhatsAppTelegram

ബാരാമുളള: കശ്മീരിലെ വിധ്വംസക ശക്തികൾക്കെതിരെയും അവർക്ക് ഒത്താശ ചെയ്യുന്ന കശ്മീരിലെ രാഷ്ട്രീയ പാർട്ടികൾക്കെതിരെയും ആഞ്ഞടിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ. കശ്മീരിലെ ബാരാമുളളയിൽ നടന്ന റാലിയിലാണ് അമിത് ഷാ കശ്മീർ വിഷയത്തിൽ കേന്ദ്രസർക്കാർ നിലപാടുകൾ അടിവരയിട്ട് ആവർത്തിച്ചത്.

എനിക്ക് പാകിസ്താനോടല്ല സംസാരിക്കേണ്ടത്, എനിക്ക് സംസാരിക്കേണ്ടത് കശ്മീരിലെ ജനങ്ങളോടാണ് അദ്ദേഹം പറഞ്ഞു. പാകിസ്താനുമായി ചർച്ച നടത്തണമെന്ന പിഡിപി നേതാവ് മെഹബൂബ മുഫ്തിയുടെയും നാഷണൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുളളയുടെയും ആവർത്തിച്ചുളള പ്രസ്താവനകൾ ചൂണ്ടിക്കാട്ടിയായിരുന്നു അമിത് ഷായുടെ വാക്കുകൾ.

Stories you may like

പ്രധാനമന്ത്രി കൊളുത്തിയത് 21 ദീപങ്ങളാണെന്ന് അമിത് ഷാ; സൈനികർക്ക് പ്രചോദനം നൽകുന്ന തീരുമാനം; രാജ്യത്തിന് വേണ്ടി പൊരുതിയ ധീരസൈനികരെ ഇതുപോലെ ആദരിച്ച മറ്റൊരു രാജ്യമില്ലെന്നും ആഭ്യന്തരമന്ത്രി

രാഹുൽ ഗാന്ധി ആദി ശങ്കരാചാര്യരെന്ന് ഫറൂഖ് അബ്ദുള്ള; ടീ ഷർട്ടിട്ട അമാനുഷികനെന്ന് സൽമാൻ ഖുർഷിദ്

70 വർഷത്തോളം കശ്മീർ ഭരിച്ചവരാണ് പാകിസ്താനോട് സംസാരിക്കാൻ തന്നെ ഉപദേശിക്കുന്നതെന്ന് അമിത് ഷാ പറഞ്ഞു. പക്ഷെ എനിക്ക് സംസാരിക്കാനുളളത് കശ്മീരിലെ യുവാക്കളോടാണ്. ഇവിടുത്തെ ഗുജ്ജാറുകളോടും പഹാരികളോടും ബകർവാൽ സമുദായങ്ങളോടുമാണ് അദ്ദേഹം കൂട്ടിച്ചേർത്തു.

കശ്മീരിനെ അശാന്തിയിലേക്ക് തളളിവിടുന്ന ഗുപ്കർ സഖ്യത്തിന്റെ നിലപാടുകളെ അമിത് ഷാ തുറന്നുകാട്ടി. ഇവിടുത്തെ കോളജുകൾ അടച്ചുപൂട്ടി കശ്മീരിലെ യുവാക്കളുടെ കൈകളിൽ കല്ലും മെഷീൻ ഗണ്ണും കൊടുക്കാനാണ് ഗുപ്കർ സഖ്യം ശ്രമിക്കുന്നതെന്ന് അമിത് ഷാ കുറ്റപ്പെടുത്തി.

രണ്ട് മാതൃകകളാണ് ഉളളത്. ഒന്നാമത്തേത് പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടുവെയ്ക്കുന്ന യുവാക്കൾക്ക് തൊഴിലും സമാധാനവും സാഹോദര്യവും എന്നതാണ്. രണ്ടാമത്തേതാണ് ഗുപ്കർ സഖ്യത്തിന്റേതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗുപ്കറിന്റെ മാതൃകയാണ് പുൽവാമയിലെ ആക്രമണത്തിലേക്ക് വഴിവെച്ചത്. പക്ഷെ നരേന്ദ്രമോദി 2000 കോടി രൂപ മുടക്കി പുൽവാമയിൽ ഒരു ആശുപത്രി സ്ഥാപിച്ചു. യുവാക്കൾക്ക് തൊഴിൽ നൽകാനായി 56,000 കോടി രൂപയുടെ നിക്ഷേപ പദ്ധതികളാണ് കശ്മീരിൽ മോദി അവതരിപ്പിച്ചതെന്നും അമിത് ഷാ പറഞ്ഞു. ഐഐടികളും ഐഐഎമ്മും എയിംസുമൊക്കെ കശ്മീരി യുവാക്കൾക്കായി നൽകുന്നതാണ് മോദിയുടെ മോഡലെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

Tags: ആഭ്യന്തരമന്ത്രി അമിത് ഷാബാരാമുളളഫറൂഖ് അബ്ദുളളമെഹബൂബ മുഫ്തിAmit ShahbaramullaJammu and KashmirUnion Home Minister
Share62TweetSendShare

Discussion about this post


Latest stories from this section

കോവിഡിന് ശേഷം സാമ്പത്തിക മേഖലയുടെ തിരിച്ചുവരവ് അതിവേഗമെന്ന് സാമ്പത്തിക സർവ്വെ; ആഭ്യന്തര ഉത്പാദന വളർച്ച 6 മുതൽ 6.8 % വരെ

ജമ്മുകശ്മീരിന്റെ സുരക്ഷിതത്വം അനുഭവിച്ചറിഞ്ഞ് രാഹുലും പ്രിയങ്കയും;ഖീർ ഭവാനി ക്ഷേത്രവും ഹസ്രത്ബൽ മസ്ജിദും സന്ദർശിച്ചു

വിമാനത്തിൽ യാത്രക്കാരിയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവം; ശങ്കർ മിശ്രയ്ക്ക് ജാമ്യം

ത്രിപുരയിലെ ‘അരിവാൾ ചുറ്റിക കൈപ്പത്തി‘ സഖ്യത്തിൽ തമ്മിലടി; സീറ്റ് കൂടുതൽ വേണമെന്ന് കോൺഗ്രസ്; പറ്റില്ലെന്ന് സിപിഎം

Next Post

അഫ്ഗാനിലെ ആഭ്യന്തര മന്ത്രാലയത്തിന്റെ പളളിയിൽ ചാവേർ ആക്രമണം; നാല് പേർ കൊല്ലപ്പെട്ടു; 25 പേർക്ക് പരിക്ക്

Latest News

‘ചിന്തയുടെ കൊല അപകടകരമായ കൊല’; പി.സി ജോർജിന്റെ പരാമർശം വിവാദത്തിൽ

കോവിഡിന് ശേഷം സാമ്പത്തിക മേഖലയുടെ തിരിച്ചുവരവ് അതിവേഗമെന്ന് സാമ്പത്തിക സർവ്വെ; ആഭ്യന്തര ഉത്പാദന വളർച്ച 6 മുതൽ 6.8 % വരെ

ജമ്മുകശ്മീരിന്റെ സുരക്ഷിതത്വം അനുഭവിച്ചറിഞ്ഞ് രാഹുലും പ്രിയങ്കയും;ഖീർ ഭവാനി ക്ഷേത്രവും ഹസ്രത്ബൽ മസ്ജിദും സന്ദർശിച്ചു

വിമാനത്തിൽ യാത്രക്കാരിയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവം; ശങ്കർ മിശ്രയ്ക്ക് ജാമ്യം

ത്രിപുരയിലെ ‘അരിവാൾ ചുറ്റിക കൈപ്പത്തി‘ സഖ്യത്തിൽ തമ്മിലടി; സീറ്റ് കൂടുതൽ വേണമെന്ന് കോൺഗ്രസ്; പറ്റില്ലെന്ന് സിപിഎം

പെഷവാറിലെ ഭീകരാക്രമണം; ശക്തമായി അപലപിച്ച് ഇന്ത്യ; കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നുവെന്ന് വിദേശകാര്യ വക്താവ്

ബലാത്സംഗക്കേസ്; അസാറാം ബാപ്പുവിന് ജീവപര്യന്തവും തടവും വിധിച്ച് കോടതി; ഭാര്യയെയും മകളെയും വെറുതെ വിട്ടു

ആന്ധ്രയുടെ പുതിയ തലസ്ഥാനം വിശാഖപട്ടണം; നിക്ഷേപകരെ ക്ഷണിച്ച് ജഗൻമോഹൻ റെഡ്ഡി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News. Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News. Tech-enabled by Ananthapuri Technologies