Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

വസ്തു തർക്കത്തിന്റെ പേരിൽ വ്യാജ കൂട്ടബലാത്സംഗ ആരോപണം; യുവതിയുടെ കളളത്തരം പൊളിച്ചടുക്കി യുപി പോലീസ്

by Brave India Desk
Oct 21, 2022, 12:17 am IST
in India
Share on Facebook
Tweet
WhatsApp
Telegram

ഗാസിയാബാദ്: വസ്തു തർക്കത്തിന്റെ പേരിൽ വ്യാജ കൂട്ടബലാത്സംഗ ആരോപണം ഉന്നയിച്ച യുവതിയുടെ കളളത്തരം പൊളിച്ചടുക്കി യുപി പോലീസ്. ഗാസിയാബാദിൽ നിന്ന് ഡൽഹിയിലേക്ക് ബസ് കാത്തുനിൽക്കവേ അഞ്ച് പേർ ബലമായി കാറിൽ വലിച്ചുകയറ്റി പീഡിപ്പിച്ചുവെന്ന് ആയിരുന്നു 36 കാരിയുടെ ആരോപണം. എന്നാൽ യുവതിയും സുഹൃത്തുക്കളും ചേർന്ന് ഒരുക്കിയ തിരക്കഥയായിരുന്നു ഇതെന്ന് യുപി പോലീസ് അന്വേഷണത്തിനൊടുവിൽ വ്യക്തമാക്കി.

ഡൽഹി സ്വദേശിനിയായ യുവതിയെ ആശുപത്രിയിലാക്കിയതിന് പിന്നാലെ ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മാലിവാളിന്റെ ട്വീറ്റോടെയാണ് സംഭവം വിവാദമായതും മാദ്ധ്യമങ്ങളും സോഷ്യൽ മീഡിയയും ചർച്ചയാക്കിയതും. യുവതിയുടെ കൈയ്യും കാലും ബന്ധിച്ച നിലയിലും സ്വകാര്യ ഭാഗങ്ങളിൽ ഇരുമ്പു ദണ്ഡ് കയറ്റിയ നിലയിലുമാണ് കണ്ടെത്തിയതെന്ന് ആയിരുന്നു സ്വാതി മാലിവാളിന്റെ ട്വീറ്റ്.

Stories you may like

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

സംഭവത്തിൽ യുവതി വെളിപ്പെടുത്തിയ അഞ്ച് പേരിൽ നാല് പേരെയും പോലീസ് പിടികൂടി. ഇതോടെയാണ് യഥാർത്ഥ കഥ പുറത്തുവന്നത്. ഇതിനൊപ്പം യുവതിയെ പ്രവേശിപ്പിച്ച ഡൽഹിയിലെ ജിടിബി ആശുപത്രിയിലെ ഡോക്ടർമാർ യുവതിക്ക് ആന്തരീകമായി മുറിവേറ്റിട്ടില്ലെന്ന് റിപ്പോർട്ട് നൽകുകയും ചെയ്തു. ഇതോടെയാണ് വ്യാജ ആരോപണമാണെന്ന് പോലീസ് സ്ഥിരീകരിച്ചത്.

ഗാസിയാബാദിൽ ജൻമദിന പാർട്ടിക്ക് പോയി മടങ്ങവേ ബസ് സ്‌റ്റോപ്പിൽ നിന്ന് അഞ്ച് പേരടങ്ങുന്ന സംഘം ബലമായി കാറിൽ കയറ്റിക്കൊണ്ടുപോയെന്ന് ആയിരുന്നു യുവതിയുടെ മൊഴി. സഹോദരനാണ് തന്നെ ബസ് സ്‌റ്റോപ്പിൽ ആക്കിയതെന്നും ഇവർ പറഞ്ഞിരുന്നു. എന്നാൽ സംഭവമുണ്ടായെന്ന് പറഞ്ഞ ദിവസങ്ങളിൽ യുവതി സുഹൃത്തുക്കൾക്കൊപ്പം ഉണ്ടായിരുന്നതായി പോലീസ് കണ്ടെത്തി.

മൊബൈൽ സിഗ്നൽ ട്രാക്ക് ചെയ്തതിൽ നിന്ന് യുവതിയെ കണ്ടെത്തിയെന്ന് പറയുന്ന സ്ഥലത്ത് ഇവരുടെ ഒരു സുഹൃത്തിന്റെ ഫോൺ പ്രവർത്തിച്ചിരുന്നതായും പിന്നീട് സ്വിച്ച് ഓഫ് ആയതായും വ്യക്തമായി. ബലാത്സംഗ ആരോപണത്തിന് കൂടുതൽ പ്രചാരം നൽകാൻ മറ്റൊരാൾക്ക് യുവതിയുടെ സുഹൃത്ത് പേടിഎം വഴി പണം കൈമാറിയതും പോലീസ് കണ്ടെത്തി. സത്യം പുറത്തുവന്നതിനെ തുടർന്ന് ഇവരുടെ മൂന്ന് സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്തതായി യുപി റീജിണൽ പോലീസ് മേധാവി പ്രവീൺ കുമാർ പറഞ്ഞു. സുഹൃത്തുക്കളുമൊത്ത് യുവതി സഞ്ചരിച്ചിരുന്ന കാറും പോലീസ് കണ്ടെടുത്തു.

യുവതിയെ ആദ്യം ഗാസിയാബാദിലെ സർക്കാർ ആശുപത്രിയിലും പിന്നീട് മീററ്റിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും ഇവർ വൈദ്യപരിശോധനയ്ക്ക് തയ്യാറായിരുന്നില്ല.

Tags: up policeGhaziabad policefake gang rapeSwati Maliwal
Share1
Tweet
Send
Share

Latest stories from this section

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies