Saturday, October 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ഹിമാചൽ പ്രദേശിൽ ഇന്ന് വിധിയെഴുത്ത്; ഭരണ തുടർച്ചയ്ക്ക് ബിജെപി; തിരിച്ചുവരവിന് കാത്ത് കോൺഗ്രസ്; 55 .9 ലക്ഷം വോട്ടർമാർ പോളിങ് ബൂത്തിലേക്ക്

by Brave India Desk
Nov 12, 2022, 01:42 am IST
in India
Share on Facebook
Tweet
WhatsApp
Telegram

ഷിംല: ഹിമാചൽ പ്രദേശിൽ ഇന്ന് വിധിയെഴുത്ത്. 55.9 ലക്ഷം വോട്ടർമാരാണ് പോളിങ് ബൂത്തിലെത്തുക. 412 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുളളത്. സംസ്ഥാനത്തെ 68 മണ്ഡലങ്ങളിലാണ് വിധിയെഴുത്ത് നടക്കുക. ഇതിൽ 20 എണ്ണം സംവരണ മണ്ഡലങ്ങളാണ്.

ഭരണ തുടർച്ചയ്ക്കാണ് ബിജെപി ലക്ഷ്യമിടുന്നത്. എന്നാൽ തിരിച്ചുവരവിനുളള അവസരമാണ് കോൺഗ്രസ് കാത്തിരിക്കുന്നത്. മാറ്റത്തിന് വേണ്ടി വോട്ട് ചെയ്യാനാണ് കോൺഗ്രസ് ഉയർത്തിയ പ്രധാന മുദ്രാവാക്യം. 2017 ൽ 44 സീറ്റുകളിൽ വിജയിച്ചാണ് ബിജെപി അധികാരത്തിലെത്തിയത്. കോൺഗ്രസിന് 21 സീറ്റുകളിൽ ഒതുങ്ങേണ്ടി വന്നു. 1990 ലെ തിരഞ്ഞെടുപ്പിൽ ഒൻപത് സീറ്റുകളിൽ ഒതുങ്ങിയ ശേഷം കോൺഗ്രസിന് ലഭിച്ച ഏറ്റവും കുറഞ്ഞ സീറ്റ് നിലയായിരുന്നു കഴിഞ്ഞ തവണത്തേത്.

Stories you may like

ഇനി വിലക്ക് ലംഘിച്ച് പ്രതിഷേധത്തിന് ഇറങ്ങരുത് ; അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഡൽഹി കോടതി

സ്വാതന്ത്ര്യദിനത്തിൽ വൻ ബോംബ് സ്ഫോടന പദ്ധതി; അസം ഉൽഫ മേധാവി പരേശ് ബറുവ അടക്കം 5 പേർക്കെതിരെ എൻഐഎ കുറ്റപത്രം

ഇക്കൊല്ലം അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന തിരഞ്ഞെടുപ്പുകളിൽ നാലിലും ബിജെപി അധികാര തുടർച്ച നേടിയിരുന്നു. ഇതേ ആത്മവിശ്വാസത്തോടെയാണ് പാർട്ടി ഹിമാചൽ പ്രദേശിലും വോട്ടർമാരെ അഭിമുഖീകരിച്ചത്. അധികാരത്തിലെത്തിയാൽ ഹിമാചലിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്ന അമിത് ഷായുടെ വാക്കുകൾ പ്രചാരണ വേളയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. എട്ട് ലക്ഷം തൊഴിലവസരങ്ങളും പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങളും വികസന പദ്ധതികളുമാണ് വോട്ടർമാർക്ക് മുൻപിൽ ബിജെപി അവതരിപ്പിച്ചിരിക്കുന്നത്.

300 യൂണിറ്റ് സൗജന്യ വൈദ്യുതി ഉൾപ്പെടെയാണ് കോൺഗ്രസിന്റെ വാഗ്ദാനം. ബിജെപി സർക്കാർ എടുത്തുകളഞ്ഞ പെൻഷൻ സ്‌കീം പുനസ്ഥാപിക്കുമെന്നതും പ്രധാന വാഗ്ദാനമായി കോൺഗ്രസ് ഉയർത്തിക്കാട്ടിയിരുന്നു.

രാവിലെ എട്ടിന് ആരംഭിക്കുന്ന പോളിങ് വൈകിട്ട് അഞ്ച് മണിക്ക് അവസാനിക്കും.
7884 പോളിങ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. സ്ഥാനാർത്ഥികളിൽ 388 പേർ പുരുഷൻമാരും 24 പേർ വനിതകളുമാണ്. 28.5 ലക്ഷം പുരുഷ വോട്ടർമാരും 27.3 ലക്ഷം വനിതാ വോട്ടർമാരുമാണ് സംസ്ഥാനത്ത് ഉളളത്.

മുഖ്യമന്ത്രി ജയ്‌റാം താക്കൂർ, മുൻ മുഖ്യമന്ത്രി വീരഭദ്രസിങ്ങിന്റെ മകൻ വിക്രമാദിത്യ സിങ് തുടങ്ങിയവരാണ് മത്സരിക്കുന്ന പ്രമുഖർ. ശക്തികേന്ദ്രമായ സെറാജ് മണ്ഡലത്തിൽ നിന്നാണ് ജയ്‌റാം താക്കൂർ ജനവിധി തേടുന്നത്. 2017 ൽ ജയ്‌റാം താക്കൂറിനോട് 11,254 വോട്ടുകൾക്ക് പരാജയപ്പെട്ട രാം താക്കൂറിനെയാണ് കോൺഗ്രസ് ഇക്കുറിയും ജയ്‌റാം താക്കൂറിനെതിരെ രംഗത്തിറക്കിയിരിക്കുന്നത്.

ഷിംല റൂറൽ മണ്ഡലത്തിൽ നിന്നാണ് വിക്രമാദിത്യ സിങ് ജനവിധി തേടുന്നത്. ബിജെപിയുടെ രവി മേത്തയാണ് എതിർ സ്ഥാനാർത്ഥി. കോൺഗ്രസിന്റെ നിയമസഭാ കക്ഷി നേതാവായിരുന്ന മുകേഷ് അഗ്നിഹോത്രി ഹരോലിയിൽ നിന്ന് ജനവിധി തേടും. 19 സിറ്റിങ് എംഎൽഎമാർക്കും കോൺഗ്രസ് ടിക്കറ്റ് നൽകിയിരുന്നു.

Tags: Himachal Pradesh AssemblyElection 2022Himachal PollingBJPcongress
Share1
Tweet
Send
Share

Latest stories from this section

കുട്ടികൾക്കും ഇന്റർനെറ്റ് ഉപയോഗിക്കാനുള്ള മൗലികാവകാശമുണ്ട് ; പ്രായപരിധി ഏർപ്പെടുത്തിയ നടപടി തള്ളി സുപ്രീം കോടതി

കുട്ടികൾക്കും ഇന്റർനെറ്റ് ഉപയോഗിക്കാനുള്ള മൗലികാവകാശമുണ്ട് ; പ്രായപരിധി ഏർപ്പെടുത്തിയ നടപടി തള്ളി സുപ്രീം കോടതി

ചുവപ്പുഭീകരതയ്ക്ക് അന്ത്യം കുറിച്ച് ‘ഓപ്പറേഷൻ സങ്കൽപ്പ്’; ഛത്തീസ്ഗഡിൽ 14 കമ്യൂണിസ്റ്റ് ഭീകരരെ സൈന്യം വധിച്ചു; കൊടുംഭീകരൻ മംഗ്ദുവും കൊല്ലപ്പെട്ടവരിൽ

അതിർത്തിയിൽ ഇന്ത്യൻ സൈന്യത്തിന്റെ സർജിക്കൽ പ്രഹരം! കശ്മീരിൽ രണ്ട് ഭീകരരെ വധിച്ചു; വൻ നുഴഞ്ഞുകയറ്റ ശ്രമം തകർത്തു

താലിബാൻ വിറയ്ക്കും, പാകിസ്ഥാനിൽ അടിയന്തരാവസ്ഥയ്ക്ക് പിന്നാലെ വൻ സൈനിക നീക്കം! അഫ്ഗാൻ പൗരന്മാരെ പിടികൂടാൻ വീടുകയറി പരിശോധന

താലിബാൻ വിറയ്ക്കും, പാകിസ്ഥാനിൽ അടിയന്തരാവസ്ഥയ്ക്ക് പിന്നാലെ വൻ സൈനിക നീക്കം! അഫ്ഗാൻ പൗരന്മാരെ പിടികൂടാൻ വീടുകയറി പരിശോധന

Wipro-യുടെ അറിയാ കഥ: പാചക എണ്ണയിൽനിന്ന് കമ്പ്യൂട്ടറിലേക്ക്:ചുക്കാൻ പിടിച്ച അസിം പ്രേംജി

Wipro-യുടെ അറിയാ കഥ: പാചക എണ്ണയിൽനിന്ന് കമ്പ്യൂട്ടറിലേക്ക്:ചുക്കാൻ പിടിച്ച അസിം പ്രേംജി

Latest News

ഇനി വിലക്ക് ലംഘിച്ച് പ്രതിഷേധത്തിന് ഇറങ്ങരുത് ; അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഡൽഹി കോടതി

ഇനി വിലക്ക് ലംഘിച്ച് പ്രതിഷേധത്തിന് ഇറങ്ങരുത് ; അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഡൽഹി കോടതി

മലപ്പുറം സ്ഫോടകവസ്തു വേട്ട; വൻ ഗൂഢാലോചനയെന്ന് എൻഐഎ, കർണാടക സ്വദേശികളുടെ മുൻകൂർ ജാമ്യാപേക്ഷ കൊച്ചി പ്രത്യേക കോടതി തള്ളി

സ്വാതന്ത്ര്യദിനത്തിൽ വൻ ബോംബ് സ്ഫോടന പദ്ധതി; അസം ഉൽഫ മേധാവി പരേശ് ബറുവ അടക്കം 5 പേർക്കെതിരെ എൻഐഎ കുറ്റപത്രം

ടി20യിലെ പുതിയ സിക്സർ കിങ്; ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന വിക്കറ്റ് കീപ്പറായി സഞ്ജു സാംസൺ

ടി20യിലെ പുതിയ സിക്സർ കിങ്; ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന വിക്കറ്റ് കീപ്പറായി സഞ്ജു സാംസൺ

ശുചിമുറിയുടെ അവസ്ഥ കണ്ട് മൂക്കുപൊത്തി മുഖ്യമന്ത്രി! ; ശബരിമലയിൽ മിന്നൽ നിർദേശങ്ങൾ

ശുചിമുറിയുടെ അവസ്ഥ കണ്ട് മൂക്കുപൊത്തി മുഖ്യമന്ത്രി! ; ശബരിമലയിൽ മിന്നൽ നിർദേശങ്ങൾ

സംഭവിച്ചത് ഗുരുതര പിശക്: പ്രധാന അദ്ധ്യാപികയെ സസ്‌പെൻഡ് ചെയ്യും; വിദ്യാർത്ഥിയുടെ മരണത്തിൽ മന്ത്രി ശിവൻകുട്ടി

സകല അതിരുകളും ലംഘിച്ച് ഇഡി! മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിന്റെ ചുമരിൽ സമൻസ് പതിച്ചു; വി. ശിവൻകുട്ടി

ആദ്യകാലത്ത് കോഹ്‌ലി അഹങ്കാരിയായിരുന്നു; മനസ്സ് തുറന്ന് എബി ഡിവില്ലിയേഴ്സ്

ആദ്യകാലത്ത് കോഹ്‌ലി അഹങ്കാരിയായിരുന്നു; മനസ്സ് തുറന്ന് എബി ഡിവില്ലിയേഴ്സ്

കുട്ടികൾക്കും ഇന്റർനെറ്റ് ഉപയോഗിക്കാനുള്ള മൗലികാവകാശമുണ്ട് ; പ്രായപരിധി ഏർപ്പെടുത്തിയ നടപടി തള്ളി സുപ്രീം കോടതി

കുട്ടികൾക്കും ഇന്റർനെറ്റ് ഉപയോഗിക്കാനുള്ള മൗലികാവകാശമുണ്ട് ; പ്രായപരിധി ഏർപ്പെടുത്തിയ നടപടി തള്ളി സുപ്രീം കോടതി

ഭീകരതയ്ക്കും കുറ്റകൃത്യങ്ങൾക്കും മാപ്പില്ല; 5 സ്വന്തം പൗരന്മാരെ വധശിക്ഷയ്ക്ക് വിധേയാക്കി സൗദി അറേബ്യ! പിന്നാലെ നയതന്ത്ര ഭിന്നതയും

ഭീകരതയ്ക്കും കുറ്റകൃത്യങ്ങൾക്കും മാപ്പില്ല; 5 സ്വന്തം പൗരന്മാരെ വധശിക്ഷയ്ക്ക് വിധേയാക്കി സൗദി അറേബ്യ! പിന്നാലെ നയതന്ത്ര ഭിന്നതയും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies