Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

G20 ഉച്ചകോടി 2022: മോദിയുടെ സമീപത്തേക്ക് നടന്നടുത്ത് ഷീ ജിൻപിംഗ് : ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റ് ഹസ്തദാനം ചെയ്ത് നരേന്ദ്രമോദിയും

by Brave India Desk
Nov 16, 2022, 12:33 am IST
in India
Share on FacebookTweetWhatsAppTelegram

ബാലി: ബാലിയിൽ നടക്കുന്ന ജി 20 ഉച്ചകോടിയിൽ ഹസ്തദാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡണ്ട്  ഷീ ജിൻ പിംഗും.  നേതാക്കൾക്കുള്ള ഔപചാരിക അത്താഴവിരുന്നിലായിരുന്നു ഇരുവരും കണ്ടുമുട്ടിയത്. ലഡാക്ക് സംഘർഷത്തിന് ശേഷമുള്ള ആദ്യ നേർക്കുനേർ കൂടിക്കാഴ്ചയാണിത്.

ഇന്തോനേഷ്യൻ പ്രസിഡൻഷ്യൽ സെക്രട്ടേറിയറ്റിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലാണ് ദൃശ്യങ്ങൾ പുറത്തുവന്നത്.  ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോയുമായി ഷീ ജിൻപിംഗും ഭാര്യ  ഭാര്യ പെങ് ലിയുവാനും സംസാരിക്കുന്നതിൻറെ സമീപത്ത്   മോദിയും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെനും കൂടിക്കാഴ്ച നടത്തുന്നുണ്ടായിരുന്നു.  ഈ സമയത്താണ് ഷീ ജിൻപിംഗ് സമീപത്തേക്ക് കടന്നുവരുന്നത്.   ഈ സമയത്ത്   പ്രധാനമന്ത്രി മോദി  തന്റെ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റ് ഷീ ജിൻപിംഗിനെ ഹസ്തദാനം ചെയ്യുന്നതായും വീഡിയോയിൽ കാണാം. പിന്നീട് അല്പസമയം അദ്ദേഹം ഷീ ജിൻപിംഗുമായി സംസാരിക്കുകയും ചെയ്തു. ഉടൻ തന്നെ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ഒപ്പം ചേർന്നു. നിരവധി പേരാണ് ഇരു നേതാക്കൾക്ക് ചുറ്റും കൂടി ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കുന്നത്.

Stories you may like

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

സെപ്റ്റംബർ 15-16 തീയതികളിൽ ഉസ്‌ബെക്കിസ്ഥാനിലെ സമർകണ്ടിൽ നടന്ന ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്‌സി‌ഒ) ഉച്ചകോടിയിൽ ആണ്  അവസാനമായി  ഇരുവരും പങ്കെടുത്തത്. എങ്കിലും പരസ്പരമുള്ള കൂടിക്കാഴ്ച ഇന്ത്യ ഒഴിവാക്കിയിരുന്നു.    ജി 20 ഉച്ചകോടിയുടെ ഭാഗമായി ഇരുവരും കണ്ടുമുട്ടിയെങ്കിലും  ഒരു ഔപചാരിക ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്ക് സാധ്യതയില്ലെന്നാണ് നയതന്ത്ര വിദഗ്ദ്ധർ വ്യക്തമാക്കുന്നത്.

ലഡാക്കിലെ യഥാർത്ഥ നിയന്ത്രണമേഖലയിൽ    തർക്കം ആരംഭിച്ചതു മുതൽ ഇന്ത്യ-ചൈന ബന്ധം വഷളായിരിക്കുകയാണ്.  2020 ജൂണിൽ ഗാൽവാൻ താഴ്‌വരയിൽ നടന്ന  ഏറ്റുമുട്ടലോടെയാണ് സ്ഥിതിഗതികൾ ഏറെ വഷളായത്.  അതിർത്തിയിൽ സമാധാനവും സമാധാനവും ഉണ്ടാകുന്നതുവരെ ഇന്ത്യ-ചൈന ബന്ധം സാധാരണ നിലയിലാക്കാനാകില്ലെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ചൈനയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ  ഇക്കാര്യം ഔദ്യോഗികമായി തന്നെ ചൈനയെ അറിയിച്ചിട്ടുണ്ട്.

Tags: G20 Summitindia-chaina
Share1TweetSendShare

Latest stories from this section

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies