Sunday, October 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ബാലിയിലെ കൂടിക്കാഴ്ചകൾ; നയതന്ത്ര ബന്ധങ്ങൾ സജീവമാക്കി ഇന്ത്യ; താരമായി നരേന്ദ്രമോദി

by Brave India Desk
Nov 17, 2022, 12:18 am IST
in India, International
Share on Facebook
Tweet
WhatsApp
Telegram

ബാലി: ജി 20 ഉച്ചകോടിയുടെ ഭാഗമായി നടന്ന കൂടിക്കാഴ്ചകളിൽ നയതന്ത്ര ബന്ധങ്ങൾ സജീവമാക്കി ഇന്ത്യ. ലോക നേതാക്കളുമായി നടന്ന ചർച്ചകളിൽ വരുന്ന ഒരു വർഷത്തേക്ക് ജി 20 അദ്ധ്യക്ഷ പദവിയിലിരുന്ന് നടത്താൻ ഉദ്ദേശിക്കുന്ന ഇടപെടലുകൾ വിശദീകരിച്ച പ്രധാനമന്ത്രി അവരുടെ പിന്തുണയും അഭ്യർത്ഥിച്ചു.

ഇന്ത്യയും ലോകരാജ്യങ്ങളുമായുളള നയതന്ത്ര ബന്ധം കൂടുതൽ ശക്തിപ്പെടുത്താനുള്ള വേദിയായി ജി 20 ഉച്ചകോടി നടന്ന ബാലിയെ പ്രധാനമന്ത്രി മാറ്റുകയായിരുന്നു. യുഎസ് പ്രസിഡന്റും ബ്രിട്ടീഷ് പ്രധാനമന്ത്രിയും ഫ്രഞ്ച് പ്രസിഡന്റും മുതൽ ലോകത്തെ പല മാറ്റങ്ങൾക്കും വഴിയൊരുക്കാൻ ശേഷിയുളള ഭരണകർത്താക്കളുമായി മോദി നടത്തിയ കൂടിക്കാഴ്ചകളെ വളരെ പ്രതീക്ഷയോടെയാണ് രാജ്യം വീക്ഷിക്കുന്നത്.

Stories you may like

ജന്തർ മന്തർ അക്രമ സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാൻ സുപ്രീം കോടതി സമിതി ; കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ സഹായത്തോടെ ഓൺലൈൻ പോർട്ടൽ

മണിപ്പൂരിൽ വീണ്ടും അക്രമവുമായി തീവ്രവാദ ഗ്രൂപ്പ് : ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് ഗുരുതര പരിക്ക്

എല്ലാവരെയും ഉൾക്കൊളളുന്ന തീവ്രമായ ഉൽകർഷേച്ഛയോടും നിശ്ചയദാർഢ്യത്തോടുമുളള കർമ്മ പദ്ധതികളാണ് രാജ്യത്തിന്റെ അജണ്ടയെന്ന് ആയിരുന്നു ജി 20 അദ്ധ്യക്ഷപദം ഏറ്റെടുത്ത ശേഷം പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ച വാക്കുകൾ.

ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകുമായി നടത്തിയ ചർച്ചയിൽ വ്യാപാരം, മൊബിലിറ്റി, പ്രതിരോധം, സുരക്ഷ തുടങ്ങിയ സഹകരണത്തിന്റെ സുപ്രധാന മേഖലകളിലെ സഹകരണം വിഷയമായി. ഭാവി ബന്ധങ്ങൾക്കായുള്ള 2030 റോഡ്മാപ്പിലെ പുരോഗതിയിലും ഇരു നേതാക്കളും സംതൃപ്തി രേഖപ്പെടുത്തി.

ഉച്ചഭക്ഷണത്തിനിടെയാണ് പ്രധാനമന്ത്രി ഫ്രഞ്ച്് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി കൂടിക്കാഴ്ച നടത്തിയത്. പ്രതിരോധം, സിവിൽ ആണവ, വ്യാപാരം, നിക്ഷേപം തുടങ്ങി വിവിധ മേഖലകളിലെ സഹകരണം ഇരു നേതാക്കളും അവലോകനം ചെയ്തു.

ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. വ്യാപാരം, നിക്ഷേപം, ഭീകരവാദം, ജനങ്ങളുമായുള്ള ബന്ധം തുടങ്ങി വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണം ആഴത്തിലാക്കുന്നതിനെക്കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്തു. ഇന്ത്യ – ഇറ്റലി നയതന്ത്ര ബന്ധത്തിന്റെ 75ാം വാർഷികം ആഘോഷിക്കാനും ഇരു നേതാക്കളും തമ്മിൽ ധാരണയായി

ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. പ്രതിരോധം, വ്യാപാരം, വിദ്യാഭ്യാസം, ശുദ്ധ ഊർജം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന മേഖലകളിൽ സഹകരണം ശക്തമാക്കുന്നതിൽ കൈവരിച്ച പുരോഗതി അവർ അവലോകനം ചെയ്തു.

ഇന്ത്യആസിയാൻ ബഹുമുഖ സഹകരണം മെച്ചപ്പെടുത്തുന്നതിന് ഒരുമിച്ച് പ്രവർത്തിക്കാനുള്ള ആഗ്രഹം സിംഗപ്പൂർ പ്രധാനമന്ത്രി ലീ സിയാൻ ലൂങ്ങുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം നേതാക്കൾ ആവർത്തിച്ചു. ഇന്ത്യയുടെ ആക്റ്റ് ഈസ്റ്റ് നയത്തിൽ സിംഗപ്പൂരിന്റെ പങ്കിനെക്കുറിച്ചും ഇരുവരും വിലയിരുത്തി.

ഹരിത സമ്പദ്‌വ്യവസ്ഥ, അടിസ്ഥാനസൗകര്യം ഡിജിറ്റലൈസേഷൻ തുടങ്ങി വിവിധ മേഖലകളിൽ നിക്ഷേപം നടത്താനും ഇന്ത്യയുടെ ദേശീയ അടിസ്ഥാന സൗകര്യ പൈപ്പ്‌ലൈൻ, ആസ്തി പനമാക്കൽ പദ്ധതി , ഗതി ശക്തി പദ്ധതി എന്നിവ പ്രയോജനപ്പെടുത്താനും പ്രധാനമന്ത്രി സിംഗപ്പൂരിനെ ക്ഷണിച്ചു.

ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസുമായും പ്രധാനമന്ത്രി ചർച്ച നടത്തി. ഈ വർഷം ഇരുവരും നടത്തുന്ന മൂന്നാമത്തെ കൂടിക്കാഴ്ചയാണിത്. ഇന്ത്യയും ജർമ്മനിയും തമ്മിലുള്ള ഉഭയകക്ഷി സഹകരണത്തെക്കുറിച്ച് നേതാക്കൾ ചർച്ച ചെയ്തു. വ്യാപാര, നിക്ഷേപ ബന്ധങ്ങൾ കൂടുതൽ കരുത്തുറ്റതാക്കാനും പ്രതിരോധം, സുരക്ഷ, കുടിയേറ്റം, മൊബിലിറ്റി, അടിസ്ഥാന സൗകര്യം എന്നീ മേഖലകളിൽ സഹകരണം കൂടുതൽ വർധിപ്പിക്കാനും സമ്മതിച്ചു.

Tags: G20 Summit in BaliNarendra Modig 20British PMG20 Summit
Share1
Tweet
Send
Share

Latest stories from this section

ദുബായിൽ നിന്നെത്തിയ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു ; വിമാനത്തിന് കേടുപാട് ; ഡൽഹിയിൽ യാത്രാതടസ്സം

ദുബായിൽ നിന്നെത്തിയ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു ; വിമാനത്തിന് കേടുപാട് ; ഡൽഹിയിൽ യാത്രാതടസ്സം

‘ആ സാഹചര്യത്തിലും സഹ പൈലറ്റുമാരിൽ ഒരാൾ പ്രാർത്ഥിക്കാൻ പോയി’; ഞെട്ടിക്കുന്ന അനുഭവങ്ങൾ ആദ്യമായി നേരിട്ട് പങ്കുവെച്ച് ക്യാപ്റ്റൻ സ്മിത് മച്ചാർ

‘ആ സാഹചര്യത്തിലും സഹ പൈലറ്റുമാരിൽ ഒരാൾ പ്രാർത്ഥിക്കാൻ പോയി’; ഞെട്ടിക്കുന്ന അനുഭവങ്ങൾ ആദ്യമായി നേരിട്ട് പങ്കുവെച്ച് ക്യാപ്റ്റൻ സ്മിത് മച്ചാർ

തൊട്ടാൽ വെന്തുരുകുന്ന ആസിഡ് തടാകങ്ങൾ! ഭൂമിയിലെ ഏറ്റവും അപകടകരമായ വിസ്മയം

തൊട്ടാൽ വെന്തുരുകുന്ന ആസിഡ് തടാകങ്ങൾ! ഭൂമിയിലെ ഏറ്റവും അപകടകരമായ വിസ്മയം

ഭൂമിയിലൊരു അന്യഗ്രഹം! ചോര കിനിയുന്ന മരങ്ങളുടെ വിചിത്ര ദ്വീപ് | Socotra Island

ഭൂമിയിലൊരു അന്യഗ്രഹം! ചോര കിനിയുന്ന മരങ്ങളുടെ വിചിത്ര ദ്വീപ് | Socotra Island

Latest News

പാറ്റകൾക്ക് പണി കിട്ടി; അഞ്ഞൂറു പേരെ കൊണ്ട് ജന്ദർ മന്ദർ നിറയ്ക്കുന്ന പരിപാടി ഇനി നടക്കില്ല

ജന്തർ മന്തർ അക്രമ സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാൻ സുപ്രീം കോടതി സമിതി ; കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ സഹായത്തോടെ ഓൺലൈൻ പോർട്ടൽ

പോലീസ് കമാൻഡോകളുടെ യൂണിഫോം ധരിച്ച് കലാപകാരികൾ എത്താൻ സാധ്യത; മുന്നറിയിപ്പുമായി മണിപ്പൂർ പോലീസ്

മണിപ്പൂരിൽ വീണ്ടും അക്രമവുമായി തീവ്രവാദ ഗ്രൂപ്പ് : ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് ഗുരുതര പരിക്ക്

കടന്നുവന്ന കനൽ വഴികൾ ഒരുപക്ഷെ മറ്റുള്ളവർക്ക് മറക്കാനാകുമായിരിക്കും, പക്ഷേ ഞാൻ മറക്കില്ല..; സീറ്റ് വിവാദത്തിനിടെ വൈകാരിക കുറിപ്പുമായി കെ. സുധാകരൻ

ആണുങ്ങളുടെ സർക്കാരാണെങ്കിൽ പിണറായിക്കെതിരേ നടപടി വേണം, ഇവിടെ അങ്ങനെ ഒന്നൂണ്ടെന്ന് തോന്നുന്നില്ല’; കെ. സുധാകരൻ

ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും ചക്രവാതച്ചുഴി ; ന്യൂനമർദ്ദത്തിന് സാധ്യത, തുലാവർഷവും ഉടൻ എത്തും

കലിതുള്ളി തുലാവർഷം! 5 ജില്ലകളിൽ അതിശക്ത മഴ, ഓറഞ്ച് അലർട്ട്; 9 ജില്ലകളിൽ യെല്ലോ ജാഗ്രത; ഈ ആഴ്ച രക്ഷയുണ്ടാകില്ല!

ദുബായിൽ നിന്നെത്തിയ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു ; വിമാനത്തിന് കേടുപാട് ; ഡൽഹിയിൽ യാത്രാതടസ്സം

ദുബായിൽ നിന്നെത്തിയ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു ; വിമാനത്തിന് കേടുപാട് ; ഡൽഹിയിൽ യാത്രാതടസ്സം

‘ആ സാഹചര്യത്തിലും സഹ പൈലറ്റുമാരിൽ ഒരാൾ പ്രാർത്ഥിക്കാൻ പോയി’; ഞെട്ടിക്കുന്ന അനുഭവങ്ങൾ ആദ്യമായി നേരിട്ട് പങ്കുവെച്ച് ക്യാപ്റ്റൻ സ്മിത് മച്ചാർ

‘ആ സാഹചര്യത്തിലും സഹ പൈലറ്റുമാരിൽ ഒരാൾ പ്രാർത്ഥിക്കാൻ പോയി’; ഞെട്ടിക്കുന്ന അനുഭവങ്ങൾ ആദ്യമായി നേരിട്ട് പങ്കുവെച്ച് ക്യാപ്റ്റൻ സ്മിത് മച്ചാർ

തൊട്ടാൽ വെന്തുരുകുന്ന ആസിഡ് തടാകങ്ങൾ! ഭൂമിയിലെ ഏറ്റവും അപകടകരമായ വിസ്മയം

തൊട്ടാൽ വെന്തുരുകുന്ന ആസിഡ് തടാകങ്ങൾ! ഭൂമിയിലെ ഏറ്റവും അപകടകരമായ വിസ്മയം

ഭൂമിയിലൊരു അന്യഗ്രഹം! ചോര കിനിയുന്ന മരങ്ങളുടെ വിചിത്ര ദ്വീപ് | Socotra Island

ഭൂമിയിലൊരു അന്യഗ്രഹം! ചോര കിനിയുന്ന മരങ്ങളുടെ വിചിത്ര ദ്വീപ് | Socotra Island

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies