Tuesday, May 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

വിവാഹഭ്യർത്ഥന നിരസിച്ചു, പെൺകുട്ടിയെ കെട്ടിടത്തിന് മുകളിൽ നിന്ന് തള്ളിയിട്ട് കൊന്നു, പ്രതിയെ ഏറ്റമുട്ടലിൽ കീഴടക്കി പോലീസ്

by Brave India Desk
Nov 19, 2022, 01:00 am IST
in India
Share on FacebookTweetWhatsAppTelegram

ലഖ്‌നൗ: ലഖ്‌നൗവിൽ 19 കാരിയായ നിധി ഗുപ്തയെ നാല് നില കെട്ടിടത്തിന് മുകളിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ പ്രതി സൂഫിയാനെ യു പി പോലീസ് ഏറ്റുമുട്ടലിൽ കീഴടക്കി. ഇക്കഴിഞ്ഞ ദിവസം രാത്രിയാണ് സൂഫിയാൻ പെൺകുട്ടിയെ നാലാം നിലയിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയത്.

ലഖ്‌നൗവിലെ ദുബാഗയിൽ വെച്ചുണ്ടായ ഏറ്റുമുട്ടലിലാണ് സുഫിയാനെ അറസ്റ്റ് ചെയ്തതെന്ന് ജോയിന്റ് പോലീസ് കമ്മീഷണർ (ജെസിപി) പിയൂഷ് മോർദിയ പറഞ്ഞു. പോലീസുമായുള്ള ഏറ്റുമുട്ടലിൽ ഇയാളുടെ കാലിൽ വെടിയേറ്റിട്ടുണ്ട്. ഇയാളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകുന്നവർക്ക് യുപി പോലീസ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. 25,000 രൂപയായിരുന്നു പാരിതോഷികം. അങ്ങനെയാണ് പ്രതി ഒളിവിൽ താമസിക്കുന്ന സ്ഥലത്തെ കുറിച്ച് പോലീസിന് വിവരം ലഭിച്ചത്.

Stories you may like

അഭിഷേക് ബാനർജിക്ക് ആദ്യ കുരുക്ക് ; അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾക്കെതിരെ നോട്ടീസ്

‘വേണമെങ്കിൽ കോടതിയിൽ പോകൂ’;വിദേശ പത്രക്കാർക്ക് കനത്ത തിരിച്ചടി; നോർവേയിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ മറുപടി

“ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഏറ്റുമുട്ടലിൽ സുഫിയാനെ അറസ്റ്റ് ചെയ്തത്. വലതു കാലിന് വെടിയേറ്റ സുഫിയാനെ കിംഗ് ജോർജ്ജ് മെഡിക്കൽ ആശുപത്രിയിൽ (കെജിഎംയു) പ്രവേശിപ്പിച്ചിട്ടുണ്ട്.” ദുബാഗ്ഗ സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്‌എച്ച്‌പി) സുഖ്‌വീർ സിംഗ് ബദൗരിയ പറഞ്ഞു.

കഴിഞ്ഞ കുറേ നാളുകളായി പെൺകുട്ടിയുടെ വീഡിയോ കയ്യിലുണ്ടെന്ന് അവകാശപ്പെട്ട് ഇയാൾ വിവാഹം അഭ്യർത്ഥന നടത്തി പെൺകുട്ടിയെ ഭീഷണിപ്പെടുത്തുന്നുണ്ടായിരുന്നുവെന്ന്   അയൽവാസികൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. സൂഫിയാൻ ഇസ്‌ലാം മതം സ്വീകരിക്കാൻ യുവതിയെ നിർബന്ധിക്കുകയായിരുന്നെന്ന് യുവതിയുടെ കുടുംബാംഗങ്ങൾ ആരോപിച്ചു.

“പെൺകുട്ടിയും പ്രതിയും അയൽവാസികളായിരുന്നു, ഇയാൾ കുറേ നാളായി പെൺകുട്ടിയുമായി അടുപ്പമുണ്ടാക്കാൻ ശ്രമിക്കുകയായിരുന്നു. കുടുംബാംഗങ്ങളും ഈ സൗഹൃദത്തിന് എതിരായിരുന്നു. സുഫിയാൻ യുവതിക്ക് നിർബന്ധപൂർവ്വം ഒരു മൊബൈൽ നൽകുകയും വിവരം അറിഞ്ഞ വീട്ടുകാർ ഇത് തിരിച്ച് നൽകാൻ ഇയാളുടെ വീട്ടിലെത്തുകയുമായിരുന്നു.

ഇരു കുടുംബങ്ങളും സംസാരിച്ചുകൊണ്ടിരിക്കെ, പ്രതി പെൺകുട്ടിയെ കെട്ടിടത്തിന്റെ നാലാം നിലയിലേക്ക് കൊണ്ടുപോയി അവിടെ നിന്ന് താഴേക്ക് തള്ളുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

ശബ്ദം കേട്ട് പുറത്തേക്ക് ഓടിയെത്തിയ വീട്ടുകാർ കെട്ടിടത്തിന് താഴെ യുവതി രക്തത്തിൽ കുളിച്ചുകിടക്കുന്നതായാണ് കണ്ടത്. പ്രതികൾ ഓടി രക്ഷപ്പെടുകയും ചെയ്തു. അയൽവാസികളുടെ സഹായത്തോടെ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് തൊട്ടുപിന്നാലെ മരണത്തിന് കീഴടങ്ങുകയായിരുന്നു.ബ്യൂട്ടിപാർലറിലാണ് പെൺകുട്ടി ജോലി ചെയ്തിരുന്നത്. പെൺകുട്ടിയുടെ അമ്മ വീട്ടുജോലിക്ക് പോയാണ് കുടുംബം പുലർത്തുന്നത്.

Tags: up encounterlovejihadsoofiyan
Share4TweetSendShare

Latest stories from this section

ലിവിൻ പങ്കാളിക്കെതിരെ പീഡനക്കേസ്; ‘വർഷങ്ങളോളം കൂടെ താമസിച്ച് കുട്ടിയുണ്ടായി, എന്നിട്ടിപ്പോൾ ബലാത്സംഗമോ?’ എന്ന് സുപ്രീം കോടതി

തെരുവ് നായ്ക്കളെ മാറ്റണം, ഉത്തരവിൽ വിട്ടുവീഴ്ചയില്ല; കടിച്ചു കീറാൻ വിട്ടുകൊടുക്കാനാകില്ലെന്ന് സുപ്രീം കോടതി

അതിനി ഏത് ചൈനക്കാർ വന്നാലും ഇന്ത്യക്കാർ ഒന്ന് തുമ്മിയാൽ തെറിക്കുന്ന മൂക്കേ മാലിദ്വീപിനുള്ളൂ; ഭാവി ഇനിയെന്ത്‌

പ്രധാനമന്ത്രി പറഞ്ഞാൽ ഇന്ത്യക്കാർ കേൾക്കുമോ? മാലദ്വീപിനെ പൂട്ടിച്ച ലക്ഷദ്വീപ് കഥ; ഞെട്ടിക്കുന്ന ആർടിഐ വിവരങ്ങൾ പുറത്ത്!

കോൺഗ്രസ് ഭരണത്തിൽ അസം നുഴഞ്ഞുകയറ്റക്കാരുടെ താവളമായി; ഏഴ് ജില്ലകളിൽ 64 ലക്ഷം വിദേശികൾ: ആഞ്ഞടിച്ച് അമിത് ഷാ

ഇന്ത്യയിനി സുരക്ഷിതം! മൂന്ന് ആഭ്യന്തര സുരക്ഷാ ഭീഷണികളും കെട്ടുകെട്ടിച്ചെന്ന് അമിത് ഷാ; കമ്മ്യുണിസ്റ്റ് ഭീകരത ഇല്ലാതാക്കിയത് വൻ ത്യാഗങ്ങളിലൂടെ!

ഞങ്ങളെക്കുറിച്ച് ആര് ചിന്തിക്കാൻ; റാപ്പിഡോ ഡ്രൈവറെ കണ്ണ് നിറയിച്ച് യാത്രക്കാരിയുടെ പ്രവർത്തി; വൈറലായി ഒരു കുറിപ്പ്

ഞങ്ങളെക്കുറിച്ച് ആര് ചിന്തിക്കാൻ; റാപ്പിഡോ ഡ്രൈവറെ കണ്ണ് നിറയിച്ച് യാത്രക്കാരിയുടെ പ്രവർത്തി; വൈറലായി ഒരു കുറിപ്പ്

Discussion about this post

Latest News

അഭിഷേക് ബാനർജിക്ക് ആദ്യ കുരുക്ക് ; അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾക്കെതിരെ നോട്ടീസ്

അഭിഷേക് ബാനർജിക്ക് ആദ്യ കുരുക്ക് ; അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾക്കെതിരെ നോട്ടീസ്

‘വേണമെങ്കിൽ കോടതിയിൽ പോകൂ’;വിദേശ പത്രക്കാർക്ക് കനത്ത തിരിച്ചടി; നോർവേയിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ മറുപടി

‘വേണമെങ്കിൽ കോടതിയിൽ പോകൂ’;വിദേശ പത്രക്കാർക്ക് കനത്ത തിരിച്ചടി; നോർവേയിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ മറുപടി

മന്ത്രിയാകാത്തതിൽ വിഷമമുണ്ട്, പാരവെച്ചത് മുന്നണിയിലെ ഒരു നേതാവ്: മാണി സി കാപ്പൻ

മന്ത്രിയാകാത്തതിൽ വിഷമമുണ്ട്, പാരവെച്ചത് മുന്നണിയിലെ ഒരു നേതാവ്: മാണി സി കാപ്പൻ

യു.ഡി.എഫ് ജയിച്ചത് ബി.ജെ.പിയുടെ അക്കൗണ്ടിൽ; വർഗ്ഗീയ ശക്തികൾക്കെതിരെ പടയൊരുക്കാൻ ആഹ്വാനം ചെയ്ത് എം.വി. ഗോവിന്ദൻ

യു.ഡി.എഫ് ജയിച്ചത് ബി.ജെ.പിയുടെ അക്കൗണ്ടിൽ; വർഗ്ഗീയ ശക്തികൾക്കെതിരെ പടയൊരുക്കാൻ ആഹ്വാനം ചെയ്ത് എം.വി. ഗോവിന്ദൻ

ലിവിൻ പങ്കാളിക്കെതിരെ പീഡനക്കേസ്; ‘വർഷങ്ങളോളം കൂടെ താമസിച്ച് കുട്ടിയുണ്ടായി, എന്നിട്ടിപ്പോൾ ബലാത്സംഗമോ?’ എന്ന് സുപ്രീം കോടതി

തെരുവ് നായ്ക്കളെ മാറ്റണം, ഉത്തരവിൽ വിട്ടുവീഴ്ചയില്ല; കടിച്ചു കീറാൻ വിട്ടുകൊടുക്കാനാകില്ലെന്ന് സുപ്രീം കോടതി

2027 ലോകകപ്പിൽ കോഹ്‌ലിയും രോഹിത്തും കളിക്കുമോ? അജിത് അഗാർക്കറുടെ കടുത്ത നിബന്ധനകൾ പുറത്ത്; അണിയറയിൽ ഒരുങ്ങുന്നത് വമ്പൻ നീക്കങ്ങൾ

2027 ലോകകപ്പിൽ കോഹ്‌ലിയും രോഹിത്തും കളിക്കുമോ? അജിത് അഗാർക്കറുടെ കടുത്ത നിബന്ധനകൾ പുറത്ത്; അണിയറയിൽ ഒരുങ്ങുന്നത് വമ്പൻ നീക്കങ്ങൾ

ഫിഷറീസ് വേണമെന്ന് ലീഗ്, വിട്ടുകൊടുക്കില്ലെന്ന് കോൺഗ്രസ്; വി ഡി സതീശന് പ്രതിസന്ധിയായി വകുപ്പ് വിഭജനം

വകുപ്പ് മാത്രമല്ല, വസതിയും വേണം! വി.ഡി സതീശൻ മന്ത്രിസഭയിൽ ‘മന്ത്രിമന്ദിര’ പോര്; ഒന്നിനായി അടിപിടികൂടി മൂന്ന് പേർ

സൗത്ത് ഇന്ത്യൻ ഡെർബിയിൽ കളി മാറി, അടി പൂണ്ടു; മലയാളി താരം സഞ്ജുവും ഹെൻറിച്ച് ക്ലാസനും നേർക്കുനേർ; വീഡിയോ കാണാം

സൗത്ത് ഇന്ത്യൻ ഡെർബിയിൽ കളി മാറി, അടി പൂണ്ടു; മലയാളി താരം സഞ്ജുവും ഹെൻറിച്ച് ക്ലാസനും നേർക്കുനേർ; വീഡിയോ കാണാം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies