Wednesday, March 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Culture

പൂർണ്ണത്രയീശന്റെ വരവറിയിച്ചുള്ള കോടങ്കി എന്താണ് ?

by Brave India Desk
Dec 1, 2022, 02:40 pm IST
in Culture
Share on FacebookTweetWhatsAppTelegram

കൊച്ചിയുടെ സാംസ്കാരിക നഗരി എന്നറിയപ്പെടുന്ന തൃപ്പൂണിത്തുറയിൽ ശ്രീ പൂർണത്രയീശന്റെ ഉത്സവത്തോടനുബന്ധിച്ച് കാലങ്ങളായി നടന്നുവരുന്ന പതിവാണ് കോടങ്കിയാട്ടം. പ്രത്യേക രീതിയിലുള്ള വേഷവിധാനത്തോടെ, ഉടുക്ക് കൊട്ടി പാടുന്ന രണ്ട് കലാകാരന്മാരാണ് കോടങ്കി വരവിൽ ഉള്ളത്. ക്ഷേത്രത്തിലെ വലിയ ഉത്സവത്തിന് മുന്നോടിയായി ക്ഷേത്രപരിസരത്തുള്ള വീടുകളിൽ എത്തുന്ന കോടങ്കി പൂർണത്രയീശന്റെ മഹിമ പാടുന്നു. കോടങ്കി ആട്ടം നടക്കുന്ന ഇടത്തെല്ലാം ഭഗവാന്റെ ഐശ്വര്യമെത്തും എന്നാണ് വിശ്വാസം.

ഏറെ പ്രത്യേകതകളുള്ള ഒരു ഉടുക്കാണ് കോടങ്കിയാട്ടത്തിനുള്ളത്. ഏറ്റവും പഴക്കമുള്ള ഉടുക്കിന്റെ രൂപമായി ഇത് അറിയപ്പെടുന്നു.തമിഴ്നാട്ടിൽ നിന്ന് പാലക്കാടിന്റെ കിഴക്കൻ പ്രദേശങ്ങളിലേയ്ക്കും പിന്നീട് കേരളത്തിന്റെ ഇതര ഭാഗങ്ങളിലേയ്ക്കും കുടിയേറിയ നാട്ടുവാദ്യമാണ് കോടങ്കി ഉടുക്ക്. ഇതിന്റെ പ്രാദേശികമായ വകഭേദമാണ് തൃപ്പൂണിത്തുറയിൽ ഉപയോഗിക്കുന്നത്. പ്രത്യേക വിഭാഗക്കാരാണ് കോടങ്കിപാട്ടും ആട്ടവുമായി എത്തുന്നത്.

Stories you may like

നിസർഗ്ഗദത്ത മഹാരാജ്: ബീഡിത്തെറുപ്പുകാരനായ മഹായോഗി

ലോകകാര്യങ്ങളിൽ ഏർപ്പെടുമ്പോഴും ഉള്ളിലേക്ക് തിരിയുക; ശ്രീ രമണ മഹർഷി

ആദിപരാശക്തി തങ്ങൾക്ക് കനിഞ്ഞു നൽകിയതാണ് ഈ ഉപകരണം എന്നാണ് വിശ്വാസം. ഇതിനെ ജക്കമ്മ ഉടുക്ക് എന്നും വിളിക്കാറുണ്ട്. സാധാരണ ഉടുക്കിനേക്കാൾ ചെറുതാണ് കോടങ്കി ഉടുക്ക്.കോടങ്കി ഉടുക്കിന്റെ ചന്ദ്ര വളയം ചെറുതായിരിക്കും. ആടിന്റെ ചൗ ഉപയോഗിച്ചാണ് ഈ ഉപകരണത്തിന്റെ ചന്ദ്ര വളയം നിർമ്മിക്കുന്നത്.ചന്ദ്രവളയങ്ങൾ തമ്മിൽ നൂൽ കെട്ടി ബന്ധിക്കുന്നു.

മുഖം മൂടി ധരിച്ചാണ് കോടങ്കി എത്തുന്നത്. കോടങ്കി എന്ന ഈ കലാരൂപത്തിന് പൗരാണികമായ രേഖപ്പെടുത്തലുകളുമുണ്ട്. പാണ്ഡവര്‍ അജ്ഞാത വാസമനുഷ്ഠിക്കുന്ന കാലത്ത് ഭഗവാ‌ന്‍ ശ്രീകൃഷ്ണപരമാത്മാവ് കോടാങ്കി വേഷ ധാരിയായി ധര്‍മ്മപുത്രരെ സമീപിച്ച് പറയുന്ന ലക്ഷണശാസ്ത്രമാണ് “കോടാങ്കി ശാസ്ത്രം . ലക്ഷണശാസ്ത്രപടുവായ സമുദ്ര മഹര്‍ഷിയുടെ ‘ സമുദ്ര സംഹിതയെന്ന അതിബൃഹത്തായ ശാസ്ത്രഗ്രന്ഥത്തില്‍ നിബന്ധിച്ചിരിക്കുന്ന “ഉര്‍വ്വശീസൂത്രം”എന്ന അധികാരത്തിലാണ് കോടാങ്കിശാസ്ത്രം വിവരിക്കുന്നത്.

Tags: kodangi
Share11TweetSendShare

Latest stories from this section

ബന്ധനങ്ങളിൽ നിന്ന് മോചനം ആഗ്രഹിക്കുന്നുണ്ടോ? ആദ്യം മാറേണ്ടത് നിങ്ങളുടെ ചിന്തകളാണ്

പ്രഭാഷണങ്ങൾ വ്യക്തികളെ രസിപ്പിച്ചേക്കാം, എന്നാൽ അവരെ മെച്ചപ്പെടുത്തണമെന്നില്ല

ദു:ഖവിമുക്തിയാണ് മോക്ഷം; പ്രൊഫ ജി ബാലകൃഷ്ണൻ നായർ

ഒരനുഭവത്തിലും മൂന്നാമതൊരു പദാർത്ഥമില്ല

ലോകത്തെ പെരുമ്പാമ്പ് ഗ്രാമം; ബെഡ്‌റൂമിൽ വന്നാലും ഇവിടുത്തുകാർ പേടിക്കില്ല; കാരണമിതാണ്

ലോകത്തെ പെരുമ്പാമ്പ് ഗ്രാമം; ബെഡ്‌റൂമിൽ വന്നാലും ഇവിടുത്തുകാർ പേടിക്കില്ല; കാരണമിതാണ്

രാത്രിയിൽ തിരുപ്പതി ക്ഷേത്രം ദേവന്മാർക്ക് സ്വന്തം; മനുഷ്യർ മാറിക്കൊടുക്കുന്ന അത്യപൂർവ്വ ആചാരം! ശാസ്ത്രത്തിന് ഇന്നും പിടികിട്ടാത്ത രഹസ്യങ്ങൾ….

രാത്രിയിൽ തിരുപ്പതി ക്ഷേത്രം ദേവന്മാർക്ക് സ്വന്തം; മനുഷ്യർ മാറിക്കൊടുക്കുന്ന അത്യപൂർവ്വ ആചാരം! ശാസ്ത്രത്തിന് ഇന്നും പിടികിട്ടാത്ത രഹസ്യങ്ങൾ….

Discussion about this post

Latest News

ഇന്ന് മുതൽ പശ്ചിമേഷ്യയിലേക്കും തിരിച്ചും 58 വിമാന സർവീസുകൾ ; പ്രഖ്യാപനവുമായി എയർ ഇന്ത്യ

ഇന്ന് മുതൽ പശ്ചിമേഷ്യയിലേക്കും തിരിച്ചും 58 വിമാന സർവീസുകൾ ; പ്രഖ്യാപനവുമായി എയർ ഇന്ത്യ

ട്രംപും അംബാനിയും കൈകോർക്കുന്നു ; യുഎസിലെ ആദ്യ എണ്ണശുദ്ധീകരണശാല റിലയൻസ് സ്ഥാപിക്കും ; ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ട്രംപ്

ട്രംപും അംബാനിയും കൈകോർക്കുന്നു ; യുഎസിലെ ആദ്യ എണ്ണശുദ്ധീകരണശാല റിലയൻസ് സ്ഥാപിക്കും ; ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ട്രംപ്

യുദ്ധം സമുദ്രത്തിലേക്ക് ; ഹോർമുസ് കടലിടുക്കിൽ പത്തിലധികം ഇറാനിയൻ മൈൻ വിന്യാസ ബോട്ടുകൾ നശിപ്പിച്ച് യുഎസ്

യുദ്ധം സമുദ്രത്തിലേക്ക് ; ഹോർമുസ് കടലിടുക്കിൽ പത്തിലധികം ഇറാനിയൻ മൈൻ വിന്യാസ ബോട്ടുകൾ നശിപ്പിച്ച് യുഎസ്

യുദ്ധം ലക്ഷ്യത്തിലേക്ക് അടുക്കുന്നുവെന്ന്  ട്രംപ്; “സൂക്ഷിച്ചോ, നീ ഇല്ലാതാക്കപ്പെടും!”, ട്രംപിന് ഇറാന്റെ വധഭീഷണി

യുദ്ധം ലക്ഷ്യത്തിലേക്ക് അടുക്കുന്നുവെന്ന് ട്രംപ്; “സൂക്ഷിച്ചോ, നീ ഇല്ലാതാക്കപ്പെടും!”, ട്രംപിന് ഇറാന്റെ വധഭീഷണി

യുദ്ധഭീതിയിൽ മെഡിറ്ററേനിയൻ; ബ്രിട്ടീഷ് പടക്കപ്പൽ ദൗത്യത്തിന് സജ്ജം

യുദ്ധഭീതിയിൽ മെഡിറ്ററേനിയൻ; ബ്രിട്ടീഷ് പടക്കപ്പൽ ദൗത്യത്തിന് സജ്ജം

ഇനി കടലിന്റെ നടുവിലും സഹായം ദ്രുതഗതിയിൽ ; ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച എയർ-ഡ്രോപ്പബിൾ കണ്ടെയ്നർ വിജയകരമായി പരീക്ഷിച്ച് നാവികസേന

ഇനി കടലിന്റെ നടുവിലും സഹായം ദ്രുതഗതിയിൽ ; ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച എയർ-ഡ്രോപ്പബിൾ കണ്ടെയ്നർ വിജയകരമായി പരീക്ഷിച്ച് നാവികസേന

‘അധികകാലം ജീവിച്ചിരിക്കുമെന്ന് കരുതുന്നില്ല’ ; ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമേനിക്കെതിരെ ഭീഷണിയുമായി ട്രംപ്

‘അധികകാലം ജീവിച്ചിരിക്കുമെന്ന് കരുതുന്നില്ല’ ; ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമേനിക്കെതിരെ ഭീഷണിയുമായി ട്രംപ്

ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്‌സ് രാജിവച്ചു ; രാഹുൽ ഭാട്ടിയക്ക് താൽക്കാലിക ചുമതല

ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്‌സ് രാജിവച്ചു ; രാഹുൽ ഭാട്ടിയക്ക് താൽക്കാലിക ചുമതല

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies