പൊക്കമില്ലായ്മയാണ് എന്റെ പൊക്കമെന്ന് പണ്ട് കുഞ്ഞുണ്ണിമാഷ് മാഷ് പാടിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഇവിടെ പൊക്കമുള്ളതാണ് എന്റെ രോഗകാരണമെന്ന് മാറ്റിപാടേണ്ട അവസ്ഥയാണ്. കാരണം, ഉയരം കൂടിയ വ്യക്തികൾക്ക് പ്രായമാകുമ്പോഴേക്കും ചിലതരം രോഗങ്ങൾക്കുള്ള സാധ്യത കൂടുമെന്ന് ജനിതക പഠനം. ഉയരം കൂടിയ വ്യക്തികളിൽ തലച്ചോറിനും നട്ടെല്ലിനും പുറത്തുള്ള നാഡീവ്യൂഹങ്ങൾക്ക് ക്ഷതം വരുന്ന പെരിഫെറൽ ന്യൂറോപതി, രക്തചംക്രമണവുമായി ബന്ധപ്പെട്ട ചില രോഗങ്ങൾ തുടങ്ങിയവ വരാൻ സാധ്യതയേറെയാണെന്ന് പിഎൽഒഎസ് ജനറ്റിക്സ് പഠനങ്ങൾ വ്യക്തമാക്കുന്നു.
എന്നാൽ ഉയരം കൂടിയവർക്ക് ദോഷം മാത്രമല്ല, ഗുണവുമുണ്ട്. ഉയരം കൂടിയവർക്ക് ഹൃദ്രോഗ രോഗങ്ങൾക്ക് സാധ്യത കുറവാണെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. ഉയർന്ന രക്തസമ്മർദം, ഉയർന്ന കൊളസ്ട്രോൾ തുടങ്ങിയ അനുബന്ധ പ്രശ്നങ്ങളും ഇവരിൽ താരതമ്യേന കുറവായിരിക്കും. സെല്ലുലൈറ്റിസ്, ചർമ രോഗങ്ങൾ, കാലുകളിലെ അൾസർ, എല്ലുകളിലെ അണുബാധയായ ഓസ്റ്റിയോമൈലിറ്റിസ് എന്നിവയും ഉയരവുമായി ബന്ധപ്പെട്ടിരിക്കുന്ന രോഗങ്ങളാണ്.
നാഡീവ്യൂഹ തകരാറുമായി ബന്ധപ്പെട്ട ലൈംഗിക ഉദ്ധാരണശേഷിക്കുറവ്, മൂത്രസഞ്ചി പൂർണമായി ഒഴിക്കാൻ പറ്റാതാകുന്ന യൂറിനറി റിറ്റൻഷൻ എന്നിവയും ഉയരക്കൂടുതൽ ഉള്ളവരിൽ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്.
Discussion about this post