മിക്ക ദിവസവും തലവേദന വരൂം… കാര്യം ആക്കാനില്ല …… ‘ഓ, ഇത് പതിവാണ് വയറ് വീർക്കുന്നത്. ഗ്യാസിന്റെതാണ്… ”ആർത്തവമോ? അവ മിക്കവാറും ക്രമരഹിതമാണ്, അത്രമാത്രം.’ സ്ത്രീകൾ പലപ്പോഴും പതിവ് അസ്വസ്ഥതകൾ തള്ളിക്കളയുന്നു. അതിലെ ചില ലക്ഷണങ്ങൾ മാത്രമാണിത്. എന്നിരുന്നാലും, ഈ നിസ്സാരമായ അസ്വസ്ഥതകൾ അടിസ്ഥാന ആരോഗ്യ പ്രശ്‌നങ്ങളുടെ ലക്ഷണമാണ്. ഉദാഹരണത്തിന്, നിരന്തരമായ ക്ഷീണം, ഹൃദ്രോഗത്തിന്റെ മുന്നറിയിപ്പ് സൂചനയായിരിക്കാം. അതുപോലെ, നിരന്തരമായ വയറു വീർക്കുന്നത് പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്ന അണ്ഡാശയ കാൻസറിന്റെ ഒരു ലക്ഷണമാണ്.
പൂർണ്ണ ആരോഗ്യവനായി ഇരിക്കണമെങ്കിൽ ഈ ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിഞ്ഞ് ചികിത്സിക്കണമെന്ന് ഡോക്ടർമാർ ശക്തമായി ശുപാർശ ചെയ്യുന്നു. ആരോഗ്യ നിരീക്ഷണം 20 വയസ്സ് മുതൽ ആരംഭിക്കണം – പ്രതിമാസ സ്വയം സ്തന പരിശോധനയോടെ. സ്ത്രീകളെ ബാധിക്കുന്ന ഏറ്റവും സാധാരണമായ കാൻസറായ സ്തനാർബുദം ഇന്ത്യയിൽ 30 വയസ്സിന് താഴെയുള്ള സ്ത്രീകളിൽ വർദ്ധിച്ചുവരികയാണ്.
30കളിലും 40-കളിലും ശരീരം നിരവധി മാറ്റങ്ങൾക്ക് വിധേയമാകുന്നു, ആദ്യ ലക്ഷണങ്ങൾ അവഗണിച്ചാൽ സങ്കീർണതകൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിക്കുന്നു. ഇത് നിങ്ങളുടെ ആരോഗ്യം സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതും, സജീവമായ ജീവിതശൈലി നിലനിർത്തേണ്ടതും, പ്രായവുമായി ബന്ധപ്പെട്ട ആരോഗ്യ അപകടസാധ്യതകളെക്കുറിച്ച് ബോധവാന്മാരായിരിക്കേണ്ടതും പ്രധാനമാക്കുന്നു.
ശാരീരികമായി സജീവമായിരിക്കുക
20കളിൽ: ജോഗിങ്, സൈക്ലിങ് അല്ലെങ്കിൽ ജിം വർക്കൗട്ടുകൾ പോലെയുള്ള പതിവ് വ്യായാമങ്ങളിൽ ഏർപ്പെടുക. ശാരീരികമായി സജീവമാകുന്നത് തലച്ചോറിലേക്കുള്ള രക്തയോട്ടം വർധിപ്പിക്കുകയും വൈജ്ഞാനിക പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
30-കളിൽ: കാർഡിയോവസ്‌കുലാർ, സ്‌ട്രെങ്ത്ത് ട്രെയിനിങ്, വഴക്കമുള്ള വ്യായാമങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുത്തി ശരീരികമായി സജീവമാകുക. യോഗ അല്ലെങ്കിൽ പൈലേറ്റ്‌സ് പോലുള്ള പ്രവർത്തനങ്ങൾ പരിഗണിക്കാവുന്നതാണ്.
40-കളിൽ: സ്ഥിരമായ ഒരു വ്യായാമ ദിനചര്യ നിലനിർത്തണം. മസ്തിഷ്‌ക ആരോഗ്യം മെച്ചപ്പെടുന്നതിന് സന്തുലിതാവസ്ഥയെയും ഏകോപനത്തെയും വെല്ലുവിളിക്കുന്ന പ്രവർത്തനങ്ങൾ ഉൾപ്പെടുത്തുക.
2. സമീകൃതാഹാരം
20കളിൽ: പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പ് എന്നിവയാൽ സമ്പന്നമായ ഭക്ഷണക്രമം ഉൾപ്പെടുത്തുക. മത്സ്യം, പരിപ്പ്, വിത്തുകൾ എന്നിവയിൽ കാണപ്പെടുന്ന ഒമേഗ -3 ഫാറ്റി ആസിഡുകൾ തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തും.
30-കളിൽ: സമീകൃതാഹാരം നിലനിർത്തുന്നതിനൊപ്പം ബെറിപ്പഴങ്ങൾ, ഡാർക്ക് ചോക്ലേറ്റ്, ഗ്രീൻ ടീ പോലുള്ളവ ഡയറ്റിൽ
ചേർക്കുന്നത് തലച്ചോറിൻറെ ആരോഗ്യം മെച്ചപ്പെടുത്തും.
40-കളിൽ: സംസ്‌കരിച്ച ഭക്ഷണങ്ങളുടെയും പഞ്ചസാരയുടെയും അമിത ഉപയോഗം ഒഴിവാക്കുക. പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കുന്നതിൽ ശ്രദ്ധിക്കുക.
3. മാനസികമായി സജീവമായിരിക്കുക
20കളിൽ: പുതിയ കഴിവുകൾ, ഹോബികൾ, വിദ്യാഭ്യാസ പ്രവർത്തനങ്ങൾ എന്നിവയിലൂടെ തലച്ചോറിനെ കൂടുതൽ സജീവമാക്കാൻ സാധിക്കും. പുതിയ ഭാഷ, സം?ഗീതോപകരണം, നൃത്തം തുടങ്ങിയവ പഠിക്കുന്നത് പരി?ഗണിക്കുക.
30-കളിൽ: പസിലുകൾ, വായന, പ്രശ്‌നപരിഹാരം തുടങ്ങിയവയിലൂടെ തലച്ചോറിന്റെ പ്രവർത്തനത്തെ സജീവമാക്കുക. സംഭാഷണങ്ങളും സംവാദങ്ങളും തലച്ചോറിനെ ആരോ?ഗ്യകരമായി സജീവമാക്കാൻ സഹായിക്കും.
40-കളിൽ: പുതിയ ഹോബികൾ ഏറ്റെടുത്ത്, വർക്ക്‌ഷോപ്പുകളിൽ പങ്കെടുത്ത് അല്ലെങ്കിൽ തുടർ വിദ്യാഭ്യാസത്തിൽ പങ്കെടുത്ത് തലച്ചോറിനെ സജീവമാക്കാം.
സമ്മർദ്ധം നിയന്ത്രിക്കുക
20കളിൽ: മാനസിക സമ്മർദം നിയന്ത്രിക്കുന്നതിന് മെഡിറ്റേഷൻ, ശ്വസന വ്യായാമങ്ങൾ, ശാരീരികമായി സജീവമാവുക തുടങ്ങിയ ആരോഗ്യകരമായ രീതികൾ വികസിപ്പിച്ചെടുക്കുക.
30-കളിൽ: മെഡിറ്റേഷൻ, ജേണലിംഗ്, പ്രകൃതിയോടൊപ്പം സമയം ചെലവഴിക്കൽ തുടങ്ങിയ സ്‌ട്രെസ് മാനേജ്‌മെന്റ് ടെക്‌നിക്കുകൾ പരിശീലിക്കുക.
40-കളിൽ: സ്വയം പരിചരണത്തിന് മുൻഗണന നൽകുക. സന്തോഷവും വിശ്രമവും നൽകുന്ന ശീലങ്ങളിലും പ്രവർത്തനങ്ങളിലും ഏർപ്പെടുക. സമ്മർദം പരിധിവിട്ടാൽ വൈദ്യസഹായം തേടണം.
Discussion about this post