ഇന്നലെ ഇട്ട് നോക്കിയ ബ്ലൗസ് ആണ്…. ഇന്ന് ഇട്ട് നോക്കിയപ്പോൾ ദേ ഇടാൻ പറ്റുന്നില്ല….. ശരീരഭാരമാണെങ്കിൽ തീരെ കൂടിയിട്ടുമില്ല. ഇങ്ങനെ അവസ്ഥ മിക്ക ആളുകളും പറയുന്നത് കേട്ടിട്ടുണ്ടാവും. എന്താണ് ഇതിന് പിന്നിലെ കാര്യം എന്ന് അറിയാമോ ? .
ഇതിന് പിന്നിലുള്ളത് അനാരോഗ്യമാണ്. ഇതിന്റെ സൂചനയായിട്ടാണ് ശരീരം ചില സൂചനകൾ കാണിക്കുന്നത്. ഇനതിലെ ആദ്യം ലക്ഷമാണ് . കുടവയർ .
കുടവയർ അനാരോഗ്യത്തിന്റെ അടയാളമാണ്. പൊക്കിളിനു ചുറ്റും ടേപ്പു കൊണ്ട് അളന്നു നോക്കൂ. പുരുഷൻന്മാരിൽ 102 സെന്റിമീറ്ററിൽ കൂടുതലും സ്ത്രീകളിൽ 88 സെന്റിമീറ്ററിൽ കൂടുതലും ആണെങ്കിൽ ലക്ഷണം അത്ര നന്നല്ല. വയറിനു ചുറ്റും കൊഴുപ്പടിയുന്നത് ചില ഹോർമോണുകളുടെ ഉൽപാദനം കൂട്ടും. ഈ ഹോർമോണുകൾ രക്തകുഴലുകളിൽ നീർവീക്കതിനു കാരണമാകും.
അമിത വണ്ണവും പ്രശ്‌നമാണ്. 30 ദിവസത്തിനുള്ളിൽ മൂന്നു കിലോയിൽ കൂടുന്നത് നല്ല സൂചനയല്ല. അതുപോലെ തന്നെ പെട്ടെന്ന് തന്നെ വണ്ണം കുറയുന്നതും അപകടസൂചനയാണ്.
നീർവീക്കം
പല ഡ്രസ്സുകളും ഇന്നലെ ഇട്ടിട്ട് പിന്നീട് ഇടാൻ കഴിയാത്തത് നീർവീക്കം കൊണ്ടാണ്. ഈ നീർവീക്കത്തിന്റെ പ്രധാന കാരണമായി പറയുന്നത് ശരീരത്തിലെ വാട്ടർ ഇലക്ട്രോലൈറ്റ് സന്തുലനം നഷ്ടമാകുന്നതാണ്. കരൾ വൃക്ക പോലെ ആന്തരാവയവങ്ങളുടെ രോഗം മൂലും ശരീരത്തിൽ നീരുകെട്ടാം.
കൂർക്കം വലി
കൂറക്കം വലി ,സ്ലീപ് അപ്നിയ എന്ന ഉറക്കപ്രശ്‌നത്തിന്റെ സൂചനയാണിത്. ഇത് ഓക്‌സിജൻ ലഭിക്കുന്നതിലും ശ്വാസഗതി നിയന്ത്രിക്കുന്നതിലും വരുന്ന ഗുരുതരമായ വ്യത്യാസം സൂചിപ്പിക്കുന്നു. സാധാരണഗതിയിൽ വണ്ണം കൂടിയവരിലാണ് കൂർക്കം വലി കണ്ടുവരുന്നത്. തൊണ്ടയിലെ പേശികളുടെ ബലഹീനത മൂലവും കൂർക്കം വലി വരാം.
കിതപ്പും ക്ഷീണവും
ഹൃദ്രോഗത്തിന്റെയും ശ്വാസകോശ രോഗങ്ങളുടെയും ആദ്യ ലക്ഷണങ്ങളിലൊന്നാണ് കിതപ്പ്. ഹോർമോണുകളുടെ ഉത്പാദനത്തിൽ ക്രമക്കേട് വന്നാലും ഒന്നിനും ഉന്മേഷവും ഉത്സാഹവും ഇല്ലാതെ വരാം.
Discussion about this post