ഡല്‍ഹി: കേന്ദ്രഭരണ പ്രദേശമായ ദാമന്‍ ദിയുവിലെ വനിതാ കൗണ്‍സിലറെ ആക്രമിച്ച ബി.ജെ.പി എം.എല്‍.എയെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതായി ദാമന്‍ ദിയു പാര്‍ട്ടി അധ്യക്ഷന്‍ വസുഭായ് പട്ടേല്‍. എം.എല്‍.എയായ നവീന്‍ പട്ടേലാണ് കൗണ്‍സിലര്‍ സിംപിള്‍ ടാന്ഡെലിനെ ആക്രമിച്ചത്.
തന്നെപ്പറ്റി സംസാരിച്ച എം.എല്‍.എയോടു തിരിച്ചു ചോദിച്ച ടാന്ഡെലെ എം.എല്‍.എ പിടിച്ചു തള്ളുകയായിരുന്നു. ടാന്ഡെല് നിലത്തു വീണു. സംഭവം സി.സി.ടി.വി റെക്കോര്‍ഡ് ചെയ്യപ്പെട്ടിരുന്നു. പട്ടേലാണ് ടാന്ഡെലുമായി ആദ്യം കയര്ത്തതെന്നു ദൃശ്യങ്ങളില്‍ നിന്നു വ്യക്തമാണ്.
സംഭവം നടന്നയുടനെ ഇരുവരെയും പിന്തുണയ്ക്കുന്നവര്‍ തമ്മില്‍ അടിപിടിയുണ്ടായി. സീറ്റ് പങ്കിടലിനെക്കുറിച്ചുള്ള സംസാരമാണ് അനിഷ്ടസംഭവങ്ങളിലെത്തിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടി നടത്തുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ ഹോട്ടല്‍ ലോബിയില്‍ മറ്റു നേതാക്കള്‍ക്കൊപ്പം നില്‍ക്കവെയായിരുന്നു സംഭവം. പട്ടേലിനെതിരെ ടാന്‍!ഡെല്‍ പൊലീസില്‍ പരാതിനല്‍കി. പട്ടേലിനെ അറസ്റ്റ് ചെയ്തെങ്കിലും ജാമ്യത്തില്‍ വിട്ടു.
അതേസമയം, അതവരുടെ വ്യക്തിപരമായ കാര്യമാണെന്നും പാര്‍ട്ടിയെ അതിലേക്കു വലിച്ചിഴയ്ക്കേണ്ടെന്നും ബി.ജെ.പി പുറത്തിറക്കിയ പ്രസ്താവനക്കുറിപ്പില്‍ പറയുന്നു. എന്നാല്‍ വനിതാ കൗണ്‍സിലറോട് എം.എല്‍.എ പെറുമാറിയതി അപമര്യാദ ആണെന്നും അതിനാല്‍ നവീന്‍ പട്ടേലിനെ പാര്‍ട്ടിയില്‍ നിന്നു സസ്പെന്‍ഡ് ചെയ്യുന്നു എന്നും പാര്‍ട്ടി അറിയിച്ചു.
Discussion about this post