പ്രതാപ്ഗഡ്: വാതുവെയ്പ്പില്‍ കളിയുടെ ആവേശത്താല്‍ സ്ത്രീ പണയവസ്തുവാക്കപ്പെട്ടതായി പുരാണ കഥകളിലുണ്ട്. ഇപ്പോഴിതാ ലുഡോ ഗെയിമിനോടുള്ള ഭ്രമം മൂത്ത് ഒരു യുവതി സ്വയം പണയപ്പെടുത്തിയ സംഭവമാണ് യുപിയില്‍ അരങ്ങേറിയിരിക്കുന്നത്. നഗര്‍ കോട്‌വാലിയിലെ ദേവ്കലി പ്രദേശത്താണ് സംഭവം നടന്നത്.
സ്ഥിരമായി വീട്ടുടമസ്ഥനുമായി ലുഡോ ഗെയിം കളിക്കുന്ന രേണു എന്ന യുവതി, രാജസ്ഥാനില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് അയക്കുന്ന പണം വാതുവെച്ചാണ് ഇക്കാലമത്രയും കളി ആഘോഷമാക്കിയിരുന്നത്. കഴിഞ്ഞ ദിവസത്തെ കളിയില്‍ വാതുവെച്ച പണം മുഴുവന്‍ നഷ്ടമായി. തോറ്റ് പിന്‍മാറാന്‍ യുവതി തയാറായില്ല. കളി വീണ്ടും തുടര്‍ന്നു, ഒടുവില്‍ പണം കണ്ടെത്താന്‍ സ്വയം പണയം വെക്കുകയായിരുന്നു. ഈ കളിയിലും തോറ്റതോടെ യുവതി വീട്ടുടമസ്ഥനൊപ്പം ജീവിക്കാന്‍ നിര്‍ബന്ധിതയായിരിക്കുകയാണ്. യുവതി ഇക്കാര്യം രാജസ്ഥാനില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവിനെ വിളിച്ചറിയിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.
രാജസ്ഥാനില്‍ നിന്നും തിരിച്ചെത്തിയ രേണുവിന്റെ ഭര്‍ത്താവ് പോലീസീല്‍ പരാതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഭര്‍ത്താവ് തന്നെ ഇക്കാര്യം സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചത് ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ദേവ്കാലിയില്‍ വാടക വീട്ടിലായിരുന്നു
ദമ്പതികളുടെ താമസം. ആറുമാസം മുമ്പ് രാജസ്ഥാനിലേക്ക് ജോലിക്ക് പോയ രേണുവിന്റെ ഭര്‍ത്താവ് വീട്ടിലേക്ക് മുടങ്ങാതെ പണം അയ്ച്ചിരുന്നതായും സാക്ഷ്യപ്പെടുത്തുന്നുണ്ട്. വീട്ടുടമസ്ഥനൊപ്പം താമസമാക്കിയ യുവതിയോട് അയാളെ ഉപേക്ഷിച്ച് വരാന്‍ നിര്‍ബന്ധിച്ചെങ്കിലും ഭാര്യ അതിനു തയാറാകുന്നില്ലെന്നും ഭര്‍ത്താവ് പറയുന്നു. പരാതി ഗൗരവത്തോടെ അന്വേഷിച്ച് വീട്ടുടമസ്ഥനുമായി ബന്ധപ്പെടാന്‍ പോലീസ് ശ്രമിച്ചു വരികയാണ്.









Discussion about this post