Tuesday, January 31, 2023
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
Brave India News
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
Brave India News
No Result
View All Result
Home News

മനുഷ്യന് അസഹനീയമായ താപ തരംഗങ്ങള്‍ ഇന്ത്യയില്‍ ശക്തമാകും: ലോകബാങ്ക്

by Brave India Desk
Dec 8, 2022, 12:12 pm IST
in News, India, International
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: കഴിഞ്ഞ ദശാബ്ദങ്ങളില്‍ ഇന്ത്യയില്‍ ആയിരക്കണക്കിന് മരണങ്ങള്‍ക്ക് കാരണമായ മാരകമായ താപ തംരംഗങ്ങള്‍ ഭയപ്പെടുത്തുന്ന രീതിയില്‍ വര്‍ധിച്ച് കൊണ്ടിരിക്കുകയാണെന്ന് ലോകബാങ്ക്. മനുഷ്യന് സഹിക്കാവുന്ന പരിധിക്ക് മുകളിലുള്ള താപ തംരംഗങ്ങള്‍ അനുഭവിക്കേണ്ടി വരുന്ന ലോകത്തിലെ ആദ്യ ഇടങ്ങളിലൊന്നായി ഇന്ത്യ ഉടന്‍ മാറുമെന്നും ലോകബാങ്കിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കി.

ഇന്ത്യയിലെ ശിതീകരണ മേഖലയിലെ കാലാവസ്ഥ നിക്ഷേപ സാധ്യതകള്‍ എന്ന പേരിലുള്ള ലോകബാങ്ക് റിപ്പോര്‍ട്ടിലാണ് രാജ്യം അധികം വൈകാതെ കടുക്ക ചൂടിലേക്ക് നീങ്ങുമെന്നും ദീര്‍ഘകാലം ഇന്ത്യക്ക് അത് സഹിക്കേണ്ടി വരുമെന്നും പറയുന്നത്.

Stories you may like

സമുദ്രങ്ങള്‍ക്ക് ചൂട് പിടിക്കുന്നു; താപനില റെക്കോഡ് ഉയരത്തില്‍: മനുഷ്യര്‍ക്കും ആപത്ത്

ഇന്ത്യ ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥകളിലൊന്നായി തുടരുമെന്ന് ലോകബാങ്ക്; രാജ്യത്തിന്റെ വളര്‍ച്ച അനുമാനം ഉയര്‍ത്തി

ലോകബാങ്കും കേരള സര്‍ക്കാരും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഇന്ത്യ കാലാവസ്ഥ, വികസന പങ്കാളിത്ത സമ്മേളനത്തില്‍ ഈ റിപ്പോര്‍ട്ട് പുറത്തുവിടും. ഈ വര്‍ഷം ഏപ്രിലില്‍ ന്യൂഡെല്‍ഹില്‍ 46 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് അനുഭവപ്പെട്ടത്. മാര്‍ച്ചില്‍ അസാധാരണമായ നിലയില്‍ താപനില വര്‍ധിച്ചു. ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന താപനിലയായിരുന്നു അന്നത്തേത്, റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയിലെ താപ തംരംഗ സാഹചര്യം മനുഷ്യന് സഹിക്കാവുന്ന പരിധിക്കും അപ്പുറം കടക്കുമെന്ന പ്രവചനവും റിപ്പോര്‍ട്ടിലുണ്ട്. ദക്ഷിണേഷ്യയില്‍ ഉടനീളം താപനില വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന കാലാവസ്ഥ ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പുകളെ പിന്താങ്ങുന്ന പ്രവചനമാണ് ലോകബാങ്ക് നടത്തിയിരിക്കുന്നത്. വരും ദശാബ്ദത്തില്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡം അടിക്കടിയുള്ള, ശക്തമായ താപ തംരംഗങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്ന് ഐപിസിസി (ഇന്റെര്‍-ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചെയ്ഞ്ച്)യുടെ ആറാമത് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കിയിരുന്നു.

 

 

Tags: world bankheat waveclimate change
Share1TweetSendShare

Discussion about this post


Latest stories from this section

പ്രധാനമന്ത്രിയോട് സംസാരിക്കാൻ കഴിഞ്ഞത് സ്വപ്ന സാഫല്യം ; പാർലമെന്റിൽ പ്രസംഗിക്കാൻ കഴിഞ്ഞത് ഭാഗ്യമായി; ഹിന്ദിയിൽ പ്രസംഗിച്ച് ദേശീയ നേതാക്കളുടെ കയ്യടി നേടിയ രോഹിണി പറയുന്നു

വാഴക്കുല ബൈ വൈലോപ്പിള്ളി’; ചിന്തയുടെ വിവാദ ഗവേഷണ പ്രബന്ധത്തിൽ വിശദീകരണം തേടി ഗവർണർ; നടപടി സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റിയുടെ പരാതിയിൽ

അത് ആസിഡല്ല സാറേ ചൂടുവെള്ളം; വൈകി വന്നത് ചോദ്യം ചെയ്തപ്പോൾ ഭാര്യ ആസിഡ് ആക്രമണം നടത്തിയിട്ടില്ലെന്ന് ഭർത്താവ്; കേസിൽ വഴിത്തിരിവ്

സ്റ്റിയറിംഗ് കെട്ടി വച്ചൊന്നും വാഹനം ഓടിക്കാൻ കഴിയില്ല; വൈറൽ ഡ്രൈവറുടെ വീഡിയോ പങ്കുവെച്ച് കേരള പോലീസ്

Next Post

ബിജെപിയുടെ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ കൗണ്ട്ഡൗണ്‍ ക്ലോക്ക് എടുത്തുമാറ്റി ഗുജറാത്ത് കോണ്‍ഗ്രസ്

Latest News

പ്രധാനമന്ത്രിയോട് സംസാരിക്കാൻ കഴിഞ്ഞത് സ്വപ്ന സാഫല്യം ; പാർലമെന്റിൽ പ്രസംഗിക്കാൻ കഴിഞ്ഞത് ഭാഗ്യമായി; ഹിന്ദിയിൽ പ്രസംഗിച്ച് ദേശീയ നേതാക്കളുടെ കയ്യടി നേടിയ രോഹിണി പറയുന്നു

വാഴക്കുല ബൈ വൈലോപ്പിള്ളി’; ചിന്തയുടെ വിവാദ ഗവേഷണ പ്രബന്ധത്തിൽ വിശദീകരണം തേടി ഗവർണർ; നടപടി സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റിയുടെ പരാതിയിൽ

അത് ആസിഡല്ല സാറേ ചൂടുവെള്ളം; വൈകി വന്നത് ചോദ്യം ചെയ്തപ്പോൾ ഭാര്യ ആസിഡ് ആക്രമണം നടത്തിയിട്ടില്ലെന്ന് ഭർത്താവ്; കേസിൽ വഴിത്തിരിവ്

സ്റ്റിയറിംഗ് കെട്ടി വച്ചൊന്നും വാഹനം ഓടിക്കാൻ കഴിയില്ല; വൈറൽ ഡ്രൈവറുടെ വീഡിയോ പങ്കുവെച്ച് കേരള പോലീസ്

ഡാനിഷ് ഫാറൂഖ് ഇനി മഞ്ഞ പടയ്ക്ക് സ്വന്തം: ബ്ലാസ്റ്റേഴ്സ് ജേഴ്‌സിയണിഞ്ഞ് ടീമിനായി ഏറ്റവും മികച്ചത് നൽകാനായി കാത്തിരിക്കാനാവുന്നില്ലെന്ന് താരം

മൂന്നാറിൽ പെൺകുട്ടിയെ വെട്ടിപ്പരിക്കേൽപ്പിച്ചു; യുവാവിനായി തിരച്ചിൽ

പെഷവാർ സ്ഫോടനം; പൊട്ടിത്തെറിച്ച ഭീകരന്റെ തല കണ്ടെത്തി

ആധാർ കാർഡിലെ ഫോട്ടോ ഇഷ്ടമായില്ലേ? എളുപ്പത്തിൽ മാറ്റാം; ചെയ്യേണ്ടത് ഇത്ര മാത്രം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News. Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News. Tech-enabled by Ananthapuri Technologies