Saturday, May 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

‘തലയില്‍ തോക്ക് വെക്കുന്ന ഒരാളോട് സംസാരിക്കുമോ? ടൂര്‍ണമെന്റുകള്‍ ഇനിയും വരും’; ഇന്ത്യ-പാക് ക്രിക്കറ്റ് വിഷയത്തില്‍ എസ് ജയ്ശങ്കര്‍

by Brave India Desk
Dec 10, 2022, 11:46 am IST
in News, India
Share on FacebookTweetWhatsAppTelegram

ന്യൂഡെല്‍ഹി: ഏഷ്യ കപ്പ് 2023യില്‍ മത്സരിക്കാന്‍ ഇന്ത്യന്‍ ടീം പാക്കിസ്ഥാനിലേക്ക് പോകില്ലെന്ന കാര്യം ഏറെക്കുറേ ഉറപ്പായി. മത്സരത്തില്‍ പങ്കെടുക്കാന്‍ ടീം ഇന്ത്യ പാക്കിസ്ഥാനിലേക്ക് പോകില്ലെന്ന ബിസിസിഐ നിലപാട്, ബിസിസിഐക്കും പിഎസ്ബി(പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്)ക്കും ഇടയില്‍ കൊമ്പുകോര്‍ക്കലുകള്‍ക്ക് ഇടയാക്കിയതിന് പിന്നാലെ ഈ വിഷയത്തില്‍ ഇന്ത്യയുടെ നിലപാട് ഒന്നുകൂടി വ്യക്തമാക്കിയിരിക്കുകയാണ് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍. അതിര്‍ത്തി കടന്നുള്ള തീവ്രവാദത്തിനെതിരെ ശക്തമായ താക്കീത് നല്‍കിയ ജയ്ശങ്കര്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് ബന്ധത്തില്‍ സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കുകയും ചെയ്തു.

“ടൂര്‍ണമെന്റുകള്‍ വന്നുകൊണ്ടേയിരിക്കും, ഇക്കാര്യത്തില്‍ സര്‍ക്കാറിന്റെ നിലപാട് നിങ്ങള്‍ക്ക് അറിയാവുന്നതാണ്. എന്താണ് സംഭവിക്കുന്നത് നോക്കാം. അത് വളരെ സങ്കീര്‍ണമായ വിഷയമാണ്. നിങ്ങളുടെ തലയില്‍ ഞാന്‍ തോക്ക് വെച്ചാല്‍ പിന്നെ നിങ്ങള്‍ എന്നോട് സംസാരിക്കുമോ? നിങ്ങളുടെ അയല്‍ക്കാര്‍ പരസ്യമായി തീവ്രവാദത്തിന് സഹായം നല്‍കുകയും നേതാക്കന്മാര്‍ ആരൊക്കെയാണെന്നും ക്യാംപുകള്‍ എവിടെയാണിന്നും വ്യക്തമായി അറിയുമ്പോള്‍ അവരോട് ഇടപെടുമോ? അതിര്‍ത്തി കടന്നുള്ള തീവ്രവാദം സാധാരണമാണെന്ന് നാം ഒരിക്കലും കരുതുന്നില്ല. ഒരു രാജ്യത്തിനെതിരെയുള്ള ഭീകരവാദത്തിന് അയല്‍രാജ്യം സ്‌പോണ്‍സര്‍ ചെയ്യുന്ന മറ്റൊരു ഉദാഹരണം ചൂണ്ടിക്കാണിക്കാന്‍ പറ്റുമോ. അത്തരമൊരു ഉദാഹരണം എവിടെയും ഇല്ല. ഒരു തരത്തില്‍ പറഞ്ഞാല്‍ ഇത് വെറും അസാധാരണമെന്നല്ല, സമാനതകളില്ലാത്തതാണ്”. അജണ്ട ആജ് തകില്‍ എസ് ജയ്ശങ്കര്‍ വ്യക്തമാക്കി.

Stories you may like

ഒരുവൻ ലോകം മുഴുവൻ നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാൽ അവനെന്തു പ്രയോജനം;സന്ദീപ് വാര്യർക്ക് ശങ്കു ടി ദാസിന്റെ മറുപടി

നീറ്റ് പേപ്പർ ചോർച്ചയിൽ സൂത്രധാരൻ അറസ്റ്റിൽ ; കെമിസ്ട്രി പ്രൊഫസർ പി.വി. കുൽക്കർണി പരീക്ഷാ നടത്തിപ്പ് പാനൽ അംഗം ; ചോർത്തിയത് കോച്ചിംഗ് ക്ലാസിന് വേണ്ടി

ഇന്ത്യന്‍ ടീം തങ്ങളുടെ രാജ്യത്ത് വരാത്തത് കൊണ്ട് ടൂര്‍ണമെന്റുകള്‍ക്ക് ആതിഥേയത്വം വഹിക്കാനുള്ള തങ്ങളുടെ അവകാശങ്ങള്‍ എടുത്തുകളഞ്ഞാല്‍ ഏഷ്യ കപ്പ് 2023ല്‍ നിന്ന് പിന്മാറുന്ന കാര്യം ആലോചിക്കുമെന്ന് പിസിബി അധ്യക്ഷന്‍ റമീസ് രാജ ഈ മാസം ആദ്യം വ്യക്തമാക്കിയിരുന്നു. ഏഷ്യ കപ്പ് നിഷ്പക്ഷമായ വേദിയിലായിരിക്കും അരങ്ങേറുകയെന്ന് മത്സരത്തില്‍ പങ്കെടുക്കാന്‍ ടീം ഇന്ത്യ പാക്കിസ്ഥാനിലേക്ക് പോകുമോ എന്ന സംശയങ്ങള്‍ പൂര്‍ണമായും തള്ളിക്കൊണ്ട് ബിസിസിഐ അധ്യക്ഷന്‍ ജയ് ഷ വ്യക്തമാക്കിയിരുന്നു. 2012ലാണ് ഇതിന് മുമ്പ് ഇന്ത്യയും പാക്കിസ്ഥാന്‍ ഉഭയകക്ഷി സിരീസുകള്‍ കളിച്ചത്.

‘ക്രിക്കറ്റില്‍ നമ്മുടെ നിലപാട് എന്താണെന്ന് നിങ്ങള്‍ക്ക് അറിയാം. ഭീകരവാദത്തെ സ്‌പോണ്‍സര്‍ ചെയ്യാന്‍ ഒരു രാജ്യത്തിന് അവകാശനമുണ്ടെന്നതിനോട് തങ്ങള്‍ ഒരിക്കലും യോജിക്കുന്നില്ല. നിയമപ്രകാരം അതിനെ എതിര്‍ത്തില്ലെങ്കില്‍, അത് തുടര്‍ന്നുകൊണ്ടേയിരിക്കും. അതിനാല്‍ പാക്കിസ്ഥാന് മേല്‍ ഒരു ആഗോള സമ്മര്‍ദ്ദം വരണം. ഭീകരവാദത്തിന്റെ ഇരകള്‍ സ്വയം അതിനെതിരെ ശബ്ദം ഉയര്‍ത്തിയില്ലെങ്കില്‍ അത്തരമൊരു സമ്മര്‍ദ്ദം ഉണ്ടാകുകയില്ല. ഇന്ത്യ അതിന് മുന്നിട്ടിറങ്ങും കാരണം നമ്മുടെ രക്തമാണ് ചിന്തിയത്,’ ജയ്ശങ്കര്‍ വ്യക്തമാക്കി.

ഏഷ്യ കപ്പില്‍ പങ്കെടുക്കാന്‍ ഇന്ത്യ പാക്കിസ്ഥാനിലേക്ക് വരില്ലെങ്കില്‍ ഐസിസി ലോകകപ്പില്‍ പങ്കെടുക്കാന്‍ പാക്കിസ്ഥാനും ഇന്ത്യയിലേക്ക് വരില്ലെന്ന് റമീസ് രാജ ഭീഷണി മുഴക്കിയിട്ടുണ്ട്.

Tags: bcciindia-pak cricketS JaishankarEAM
Share1TweetSendShare

Latest stories from this section

പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് സുപ്രീംകോടതിയും ; ജഡ്ജിമാർക്ക് കാർപൂളിങ്, ആഴ്ചയിൽ രണ്ട് ദിവസം ഓൺലൈൻ വിചാരണ, ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം

ബാബറി മസ്ജിദ് വിധിക്ക് തുല്യം ; ഭോജ്ശാല കോടതിവിധിയിൽ കടുത്ത വിമർശനവുമായി അസദുദ്ദീൻ ഒവൈസി

ഭോജ്ശാല പൂർണ്ണമായും സരസ്വതി ക്ഷേത്രം ; മധ്യപ്രദേശിലെ തർക്ക മന്ദിരത്തിൽ സുപ്രധാന വിധിയുമായി ഹൈക്കോടതി ; സുപ്രീംകോടതിയെ സമീപിക്കുമെന്ന് മുസ്ലിം വിഭാഗം

ആർ.ജി കർ കേസിൽ ആദ്യ നടപടിയുമായി സുവേന്ദു സർക്കാർ ; കൊൽക്കത്ത പോലീസ് കമ്മീഷണർ അടക്കം 3 ഐപിഎസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

Discussion about this post

Latest News

ഒരുവൻ ലോകം മുഴുവൻ നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാൽ അവനെന്തു പ്രയോജനം;സന്ദീപ് വാര്യർക്ക് ശങ്കു ടി ദാസിന്റെ മറുപടി

ഒരുവൻ ലോകം മുഴുവൻ നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാൽ അവനെന്തു പ്രയോജനം;സന്ദീപ് വാര്യർക്ക് ശങ്കു ടി ദാസിന്റെ മറുപടി

നീറ്റ് പേപ്പർ ചോർച്ചയിൽ സൂത്രധാരൻ അറസ്റ്റിൽ ; കെമിസ്ട്രി പ്രൊഫസർ പി.വി. കുൽക്കർണി പരീക്ഷാ നടത്തിപ്പ് പാനൽ അംഗം ; ചോർത്തിയത് കോച്ചിംഗ് ക്ലാസിന് വേണ്ടി

നീറ്റ് പേപ്പർ ചോർച്ചയിൽ സൂത്രധാരൻ അറസ്റ്റിൽ ; കെമിസ്ട്രി പ്രൊഫസർ പി.വി. കുൽക്കർണി പരീക്ഷാ നടത്തിപ്പ് പാനൽ അംഗം ; ചോർത്തിയത് കോച്ചിംഗ് ക്ലാസിന് വേണ്ടി

പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് സുപ്രീംകോടതിയും ; ജഡ്ജിമാർക്ക് കാർപൂളിങ്, ആഴ്ചയിൽ രണ്ട് ദിവസം ഓൺലൈൻ വിചാരണ, ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം

പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് സുപ്രീംകോടതിയും ; ജഡ്ജിമാർക്ക് കാർപൂളിങ്, ആഴ്ചയിൽ രണ്ട് ദിവസം ഓൺലൈൻ വിചാരണ, ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം

ബാബറി മസ്ജിദ് വിധിക്ക് തുല്യം ; ഭോജ്ശാല കോടതിവിധിയിൽ കടുത്ത വിമർശനവുമായി അസദുദ്ദീൻ ഒവൈസി

ബാബറി മസ്ജിദ് വിധിക്ക് തുല്യം ; ഭോജ്ശാല കോടതിവിധിയിൽ കടുത്ത വിമർശനവുമായി അസദുദ്ദീൻ ഒവൈസി

ഭോജ്ശാല പൂർണ്ണമായും സരസ്വതി ക്ഷേത്രം ; മധ്യപ്രദേശിലെ തർക്ക മന്ദിരത്തിൽ സുപ്രധാന വിധിയുമായി ഹൈക്കോടതി ; സുപ്രീംകോടതിയെ സമീപിക്കുമെന്ന് മുസ്ലിം വിഭാഗം

ഭോജ്ശാല പൂർണ്ണമായും സരസ്വതി ക്ഷേത്രം ; മധ്യപ്രദേശിലെ തർക്ക മന്ദിരത്തിൽ സുപ്രധാന വിധിയുമായി ഹൈക്കോടതി ; സുപ്രീംകോടതിയെ സമീപിക്കുമെന്ന് മുസ്ലിം വിഭാഗം

ആർ.ജി കർ കേസിൽ ആദ്യ നടപടിയുമായി സുവേന്ദു സർക്കാർ ; കൊൽക്കത്ത പോലീസ് കമ്മീഷണർ അടക്കം 3 ഐപിഎസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ആർ.ജി കർ കേസിൽ ആദ്യ നടപടിയുമായി സുവേന്ദു സർക്കാർ ; കൊൽക്കത്ത പോലീസ് കമ്മീഷണർ അടക്കം 3 ഐപിഎസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

‘യോഗി മോഡൽ’ ബംഗാളിലേക്ക് ; സിലിഗുരിയിലെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ ഉത്തർപ്രദേശിൽ നിന്നും എത്തിച്ചത് 24 ബുൾഡോസറുകൾ

രതീന്ദ്ര ബോസ് ബംഗാൾ സ്പീക്കർ ; ചരിത്രത്തിലാദ്യമായി വടക്കൻ ബംഗാളിൽ നിന്നും ഒരു നിയമസഭ സ്പീക്കർ ; ആർഎസ്എസുമായി ദീർഘകാല ബന്ധമുള്ള നേതാവ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology