ഡല്‍ഹി: കേന്ദ്രസാഹിത്യ അക്കാദമിയുടെ അടി.യന്തരയോഗത്തില് എഴുത്തുകാര്‍ക്കെതിരായ ആക്രമണത്തിന് ജാഗ്രത പാലിക്കണമെന്ന് പ്രമേയം പാസാക്കി. സാംസ്കാരിക അസഹിഷ്ണുതയ്ക്കെതിരെ യോഗത്തില്‍ മൂന്ന് പ്രമേയങ്ങള്‍ പാസാക്കി.
എം.എം കല്‍ബുര്‍ഗി വധത്തെയടക്കം രാജ്യത്തൈ ആക്രമണങ്ങളെ യോഗത്തില്‍ അപലപിച്ചു. ഇത്തരം ആക്രമണങ്ങള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാറുകള്‍ നടപടിയെടുക്കണം. പുരസ്കാരങ്ങള്‍ മടക്കി നല്കിയ എഴുത്തുകാരോട് അത് തിരികെ വാങ്ങണമെന്ന് അക്കാദമി ആവശ്യപ്പെട്ടു. പുരസ്കാരങ്ങള്‍ തിരികെ നല്കി പ്രതിഷേധിക്കരുത്.
എഴുത്തുകാരുടെ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു. രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന അസഹിഷ്ണുതയുടെ ഇരയാണ് കല്‍ബുര്‍ഗി. ഇത്തരം സംഭവങ്ങള്‍ തടയാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ നടപടി എടുത്തേ മതിയാവൂ എന്നും അക്കാദമി പാസാക്കിയ പ്രമേയത്തില്‍ പറയുന്നു. എന്നാല്‍ അവാര്‍ഡുകള്‍ തിരിച്ചു നല്‍കുന്നത് ശരിയായ പ്രവണതയല്ല. എഴുത്തുകാര്‍ അവാര്‍ഡുകള്‍ തിരിച്ചു നല്കിയതു കൊണ്ട് പ്രശ്നങ്ങള്‍ അവസാനിക്കുന്നില്ലെന്നും അക്കാദമി വ്യക്തമാക്കി.
അതേ സമയം പ്രമേയം പാസാക്കിയത് അക്കാദമിയുടെ മുഖം രക്ഷിക്കാനാണെന്നും തിരിച്ച് നല്കിയ പുരസ്കാരങ്ങള്‍ തിരികെ വാങ്ങില്ലെന്നും എഴുത്തുകാരി സാറാ ജോസഫ് പറഞ്ഞു.
Discussion about this post