മുംബൈ: വിരമിച്ച ക്രിക്കറ്റ് താരങ്ങള്‍ക്കായി സച്ചിന്‍ തെന്‍ഡുല്‍ക്കറും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഷെയ്ന്‍ വോണും ചേര്‍ന്ന് ആരംഭിക്കുന്ന മാസ്റ്റേഴ്‌സ് ചാംപ്യന്‍സ് ലീഗിന്റെ (എം.സി.എല്‍) ഫ്രാഞ്ചൈസി ബോളിവുഡ് താരം സഞ്ജയ് ദത്ത് സ്വന്തമാക്കി. അടുത്ത വര്‍ഷം ആരംഭിക്കുന്ന ലീഗിന്റെ ഫ്രാഞ്ചൈസി ദത്തിനുവേണ്ടി ഭാര്യ മാന്യതയാണ് സ്വന്തമാക്കിയത്.
കായിക വിനോദങ്ങളില്‍ നേരത്തെ മുതല്‍ തന്നെ തനിക്കും ചെറുപ്പം മുതല്‍ തന്നെ സഞ്ജയ്ക്കും കായികരംഗത്ത് താല്‍പര്യമുണ്ടായിരുസച്ചന്നുവെന്നും മാന്യത പറഞ്ഞു. എല്ലാ ഇന്ത്യക്കാരെയും പോലെ ഞങ്ങള്‍ക്കും ക്രിക്കറ്റിനോട് വളരെ താല്‍പര്യമാണ്. സേവാഗ്, ലാറ, കാലിസ് തുടങ്ങിയവരെപ്പോലുള്ള ഇതിഹാസതാരങ്ങള്‍ കളിക്കുന്ന ലീഗിന്റെ ഭാഗമാകാന്‍ സാധിക്കുന്നത് ആവേശകരമാണ്. എം.സി.എല്‍ അതുല്യമായ ഒരു സംഭവമാണ്. അതൊരു നല്ല നിക്ഷേപമാകുമെന്നത് ഉറപ്പാണ്- മാന്യത പറഞ്ഞു.
ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ്.ധോണിയുടെ സുഹൃത്തും മാനേജരുമായ അരുണ്‍ പാണ്ഡെയും എം.സി.എല്‍ ഫ്രാഞ്ചൈസിയില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്
Discussion about this post