ഭോപ്പാല്‍: ‘പ്രധാനമന്ത്രിയെ വധിക്കാന്‍ തയ്യാറാകൂ’ എന്ന് അഹ്വാനം ചെയ്ത മധ്യപ്രദേശിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാജ പതേറിയയെ ഒടുവില്‍ പോലീസ് അറസ്റ്റ് ചെയ്തു. ഭരണഘടനയെ രക്ഷിക്കണമെന്നുണ്ടെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ തയ്യാറാകണമെന്ന് അഹ്വാനം ചെയ്യുന്ന പതേറിയയുടെ പ്രസംഗം കഴിഞ്ഞ ദിവസം വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകരെന്ന് തോന്നിപ്പിക്കുന്ന ഒരു കൂട്ടം ആളുകള്‍ക്ക് മുമ്പില്‍ പ്രസംഗിക്കുന്ന പതേറിയയുടെ വീഡിയോ പുറത്ത് വന്നതോടെയാണ് പ്രസംഗത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നത്.
മോദി തെരഞ്ഞെടുപ്പുകള്‍ അവസാനിപ്പിക്കും, മതത്തിന്റെയും ജാതിയുടെയും ഭാഷയുടെയും പേരില്‍ ആളുകളെ വേര്‍തിരിക്കും. ദളിതരുടെയും ആദിവാസികളുടെയും ന്യൂനപക്ഷ വിഭാഗങ്ങളുടെയും ജീവിതം അപകടത്തിലാണ്. ഭരണഘടനയെ രക്ഷിക്കണമെങ്കില്‍, മോദിയെ വധിക്കാന്‍ തയ്യാറാകൂ എന്നതായിരുന്നു പതേറിയയുടെ പ്രസംഗത്തിലെ വിവാദ പ്രസ്താവന.
പ്രസംഗത്തിന്റെ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ മുന്‍ മന്ത്രി കൂടിയായ പതേറിയക്കെതിരെ കേസെടുക്കാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. തുടര്‍ന്ന ഇന്നലെ ഉച്ചയോടെ പഞ്ഞയിലെ പവായി പോലീസ് സ്റ്റേഷന് പതേറിയക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ഹത നഗരത്തിലെ വീട്ടില്‍ നിന്ന് പതേറിയയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
Discussion about this post