ഫരീദാബാദ്: കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ പോലീസുകാരന്‍ പണം വിഴുങ്ങാന്‍ ശ്രമിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം. കന്നുകാലിയെ മോഷ്ടിച്ച കേസില്‍ കൈക്കൂലി വാങ്ങുമ്പോഴാണ് പോലീസുകാരനെ വിജിലന്‍സ് സംഘം കൈയോടെ പിടികൂടിയത്.
കന്നുകാലി മോഷണക്കേസില്‍ പ്രതിക്ക് എതിരെ നടപടിയെടുക്കുന്നതിനായി പരാതിക്കാരനില്‍ നിന്നും എസ്‌ഐ മഹേന്ദ്ര ഉല കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. 10000 രൂപയാണ് ആവശ്യപ്പെട്ടത്. ഇതില്‍ 6000 രൂപ മുമ്പ് വാങ്ങിയിരുന്നു. ബാക്കി തുകയായ 4000 രൂപ നല്‍കുന്നതിനിടെയാണ് എസ്‌ഐയെ വിജിലന്‍സ് പിടികൂടിയത്. ഇതോടെ തെളിവ് നശിപ്പിക്കാന്‍ പണം വിഴുങ്ങാന്‍ ശ്രമിച്ച ഉലയുടെ പരാക്രമങ്ങളും അത് തടയുന്ന വിജിലന്‍സ് സംഘത്തെയും വീഡിയോയില്‍ കാണാം.
എസ്‌ഐയുടെ വായില്‍ നിന്നും പണം പുറത്തെടുക്കാന്‍ വിജിലന്‍സ് ഉദ്യോഗസ്ഥന്‍ അദ്ദേഹത്തിന്റെ വായില്‍ വിരലിടുന്നുണ്ട്. പിടിവലിക്കിടെ കാഴ്ചക്കാരിലൊരാള്‍ ഇതിനിടയിലേക്ക് വരുന്നതായും ഉദ്യോഗസ്ഥന്‍ അയാളെ തള്ളിമാറ്റുന്നതായും കാണാം. ഏതായാലും പോലീസിന്റെ പരാക്രമങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുകയാണ്. വേലി തന്നെ വിളവ് തിന്നുന്ന കാഴ്ച ഓണ്‍ലൈനില്‍ കണ്ട് രസിക്കുകയാണിപ്പോള്‍ നെറ്റിസണ്‍സ്.
Discussion about this post