ഉഗാണ്ടയില്‍ ഹിപ്പോപൊട്ടാമസ് വിഴുങ്ങിയ രണ്ടുവയസുകാരന് അത്ഭുതകരമായി രക്ഷപ്പെട്ടു. കണ്ടുനിന്ന ഒരാള്‍ കല്ലെറിഞ്ഞതോടെ ഹിപ്പോ വിഴുങ്ങിയ കുട്ടിയെ പുറത്തേക്ക് ഛര്‍ദ്ദിക്കുകയായിരുന്നുവെന്ന് പോലീസിനെ ഉദ്ധരിച്ച് കാപ്പിറ്റല്‍ എഫ്എം ഉഗാണ്ട റിപ്പോര്‍ട്ട് ചെയ്തു.
ഡിസംബര്‍ നാലിന് കത്വെ കബാതോറോ നഗരത്തിലെ വീടിന് അരികിലായുള്ള തടാകക്കരയില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെയാണ് വിശന്നുവലഞ്ഞ ഹിപ്പോ തന്റെ കൂറ്റന്‍ വായിക്കുള്ളിലാക്കിയത്. കുട്ടിയെ ഹിപ്പോ മുഴുവനായി വിഴുങ്ങുന്നതിന് മുമ്പ് സംഭവസ്ഥലത്ത് ഉണ്ടായിരുന്ന ക്രിസ്പസ് ബഗോണ്‍സ എന്നയാള്‍ മൃഗത്തിന് നേരെ തുരുതുരാ കല്ലെറിയാന്‍ ആരംഭിച്ചു. ഏറ് സഹിക്കവയ്യാതെ പാതിവിഴുങ്ങിയ കുട്ടിയെ ഹിപ്പോ പുറത്തേക്ക് ഛര്‍ദ്ദിക്കുകയായിരുന്നു.
ഇഗാ പോള്‍ എന്ന കുട്ടിയാണ് ഹിപ്പോയുടെ വായില്‍ നിന്നും അത്ഭൂതകരമായി രക്ഷപ്പെട്ട് തിരികെ ജീവിതത്തിലേക്ക് വന്നത്. തലയില്‍ കടിച്ചാണ് കുട്ടിയെ ഹിപ്പോ പാതി അകത്താക്കിയത്. കുട്ടിയുടെ കയ്യില്‍ ചെറിയ പരിക്ക് പറ്റിയിട്ടുണ്ടെന്നും ആശുപത്രിയില്‍ ചികിത്സ തേടിയെന്നും പോലീസ് അറിയിച്ചു. പൂര്‍ണസുഖം പ്രാപിച്ച കുട്ടി റാബിസ് കുത്തിവെപ്പ് എടുത്ത ശേഷം ആശുപത്രി വിട്ടതായാണ് വിവരം.
ഹിപ്പൊപ്പോട്ടാമിസുകള് പൊതുവേ സസ്യഭുക്കുകളാണ്. പ്രകോപനമുണ്ടായാല്‍ ഇവ അക്രമകാരികളായ നിരവധി സംഭവങ്ങള്‍ ഉണ്ട്.
Discussion about this post