ചിക്കാഗോ: കര്‍ശനമായ കോവിഡ്-19 നിയന്ത്രണങ്ങള്‍ ധൃതിയില്‍ പിന്‍വലിച്ചത് വരുംവര്‍ഷം ചൈനയെ കടുത്ത കോവിഡ് പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന് പ്രവചനം. അമേരിക്ക ആസ്ഥാനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് മെട്രിക്‌സ് ആന്‍ഡ് ഇവാലുവേഷന്‍ ()ഐഎച്ച്എംഇ) എന്ന സ്ഥാപനമാണ് ഈ പ്രവചനം നടത്തിയിരിക്കുന്നത്. 2023ല്‍ പത്ത് ലക്ഷത്തിലധികം ചൈനക്കാര്‍ കോവിഡ് ബാധിച്ച് മരിക്കുമെന്നാണ് ഇവരുടെ കണക്കുകള്‍ പറയുന്നത്.
വരുംവര്‍ഷം ഏപ്രില്‍ ഒന്നോടെ ചൈനയില്‍ കോവിഡ് കേസുകള്‍ ഏറ്റവും കൂടിയ നിലയില്‍ എത്തും. അപ്പോള്‍ മരണങ്ങള്‍ 322,000 ആകും. ചൈനയിലെ മൂന്നിലൊന്ന് ജനതയും അപ്പോഴേക്കും കോവിഡ് ബാധിതര്‍ ആയിട്ടുണ്ടാകുമെന്നും ഐഎച്ച്എംഇ ഡയറക്ടര്‍ ക്രിസ്റ്റഫര്‍ മുറൈ പറഞ്ഞു.
കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതിന് ശേഷം ചൈന ഇതുവരെ കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഡിസംബര്‍ മൂന്നിന് അവസാന കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മൊത്തത്തില്‍ പകര്‍ച്ചവ്യാധിയില്‍ 5,235 പേര്‍ മരിച്ചെന്നാണ് ചൈനയുടെ ഔദ്യോഗിക കണക്കുകള്‍.
ജനങ്ങളില്‍ നിന്നും വലിയ രീതിയിലുള്ള പ്രതിഷേധങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ഡിസംബറില്‍ ചൈന കര്‍ശനമായ കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചിരുന്നു. എന്നാല്‍ അതിനുശേഷം കോവിഡ് കേസുകള്‍ രാജ്യത്ത് വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. അടുത്ത മാസം വരാനിരിക്കുന്ന ചാന്ദ്ര പുതുവര്‍ഷ അവധിയോടെ ചൈനയില്‍ 1.4 ശതകോടി ആളുകള്‍ക്ക് രോഗം വന്നേക്കുമെന്നാണ് മുന്നറിയിപ്പുകള്‍.
Discussion about this post