ജമ്മു കശ്മീര്‍: ജമ്മു കശ്മീരില്‍ മൂന്ന് ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരരെ സുരക്ഷാ സേന വധിച്ചു. ഷോപ്പിയാന്‍ ജില്ലയിലാണ് ഭീകരരും സേനയും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്. മരിച്ചവരില്‍ ഒരാള്‍ കശ്മീരി പണ്ഡിറ്റിന്റെ കൊലപാതകത്തില്‍ ഉള്‍പ്പെട്ട ആളാണെന്ന് പോലീസ് അറിയിച്ചു.
കൊലപ്പെട്ട ഭീകരരില്‍ രണ്ടുപേരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ലത്തീഫ് ലോണ്‍, ഉമര്‍ നസീര്‍ എന്നിവരാണ് അവര്‍. ഇതില്‍ ലോണ്‍ കശ്മീര്‍ പണ്ഡിറ്റായ ശ്രീ പുരാണ കൃഷ്ണ ഭട്ടിനെ കൊലപ്പെടുത്തിയ സംഭവത്തിലും ഉമര്‍ നസീര്‍ നേപ്പാള്‍ സ്വദേശിയായ തില്‍ ബഹദൂര്‍ താപ്പയെ കൊലപ്പെടുത്തിയ സംഭവത്തിലും ഉള്‍പ്പെട്ടവരാണെന്ന് കശ്മീര്‍ എഡിജിപി അറിയിച്ചു. ഇവരില്‍ നിന്ന് എകെ-47 തോക്കുകളും രണ്ട് കൈത്തോക്കുകളും പിടിച്ചെടുത്തു.
ഷോപ്പിയാന്‍ ജില്ലയിലെ മുഞ്ജ് മാര്‍ഗ് മേഖലയില്‍ പോലീസും സുരക്ഷാസേനയും ഭീകരരോട് ഏറ്റുമുട്ടല്‍ നടത്തുന്നതായി കശ്മീര്‍ പോലീസ് രാവിലെ ട്വിറ്ററില്‍ അറിയിച്ചിരുന്നു.
Discussion about this post