ഇന്ത്യയുമായി ചേർന്ന് പുതിയ സൂപ്പർ ക്ലബ്ബിന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പദ്ധതിയിടുന്നതായി വിവരം. അമേരിക്ക, റഷ്യ, ചൈന, ഇന്ത്യ, ജപ്പാൻ എന്നീ രാജ്യങ്ങളെ ഒരുമിച്ച് കൊണ്ടുവരുന്ന ലോകശക്തികളുടെ ഒരു പുതിയ എലൈറ്റ് ‘C5’ അല്ലെങ്കിൽ ‘കോർ ഫൈവ്’ എന്ന ഫോറത്തെക്കുറിച്ചാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പദ്ധതിയിടുന്നത്.
യൂറോപ്പ് ആധിപത്യം പുലർത്തുന്ന നിലവിലുള്ള മറ്റ് പരമ്പരാഗത ഗ്രൂപ്പുകൾക്ക് ബദലായാണ് എലൈറ്റ് ‘C5’ വരിക. സമ്പന്നവും ജനാധിപത്യപരമായി ഭരിക്കപ്പെടുന്നതുമായ രാജ്യങ്ങൾ ആയിരിക്കണമെന്ന G7 ന്റെ നിബന്ധനകളിൽ പരിമിതപ്പെടുത്തപ്പെടാത്ത, വൻശക്തികളുടെ ഒരു പുതിയ സംവിധാനം സൃഷ്ടിക്കുക എന്നതാണ് ഈ ആശയത്തിന്റെ ലക്ഷ്യമെന്ന് റിപ്പോർട്ടുണ്ട്
100 ദശലക്ഷത്തിലധികം ജനസംഖ്യയുള്ള ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ളതും തന്ത്രപരമായി പ്രാധാന്യമുള്ളതുമായ നിരവധി രാജ്യങ്ങളെ നിര്‍ദ്ദിഷ്ട സി5 ഒരുമിച്ച് കൊണ്ടുവരുമെന്നാണ് റിപ്പോർട്ട്. ഇസ്രായേലും സൗദി അറേബ്യയും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കുന്നതിനുള്ള നടപടികള്‍ ഉള്‍പ്പെടെ മിഡില്‍ ഈസ്റ്റ് സുരക്ഷയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന തീമാറ്റിക് അജണ്ടകളുള്ള പതിവ് ഉച്ചകോടികള്‍ കരട് തന്ത്രം വിഭാവനം ചെയ്യുന്നു.
അമേരിക്കന്‍ ഡിജിറ്റല്‍ ന്യൂസ് പേപ്പറായ പൊളിറ്റിക്കോയിലും ഇത്തരമൊരു ആശയം രൂപപ്പെടുന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. ആശയം അതിവിദൂര സ്വപ്‌നമാണെങ്കിലും ഞെട്ടിക്കുന്നതല്ലെന്നാണ് പൊളിറ്റിക്കോ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്











Discussion about this post