ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായ രവീന്ദ്ര ജഡേജ ഇന്നും ടെസ്റ്റ്, ഏകദിന ടീമുകളുടെ അവിഭാജ്യ ഘടകമാണ്. ഇന്ത്യയുടെ സമീപകാല ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് വിദേശ പര്യടനങ്ങളിലും അദ്ദേഹം മികവ് കാണിച്ചിരുന്നു. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഭാര്യയും ഗുജറാത്തിലെ ബിജെപി എംഎൽഎയും മന്ത്രിയുമായ റിവാബ, ഇന്ത്യൻ ടീം വിദേശ രാജ്യത്ത് പര്യടനങ്ങൾ നടത്തുമ്പോൾ താരങ്ങൾ കാണിക്കുന്ന മോശം പ്രവർത്തിയെക്കുറിച്ച് വെളിപ്പെടുത്തലുമായി രംഗത്ത്. ചില താരങ്ങൾ വിദേശ രാജ്യങ്ങളിൽ പര്യടനം കളിക്കാൻ പോകുമ്പോൾ മോശമായിട്ടാണ് പെരുമാറുന്നത് എന്നും എന്നാൽ തന്റെ ഭർത്താവ് രവീന്ദ്ര ജഡേജ മാന്യൻ ആണെന്നും പറഞ്ഞു
ഗുജറാത്തിലെ ദ്വാരകയിൽ നടന്ന ഒരു പൊതുപരിപാടിയിൽ സംസാരിക്കവെ, തന്റെ ഭർത്താവ് ക്രിക്കറ്റ് കളിക്കാൻ പല രാജ്യങ്ങളിലും പോയിട്ടുണ്ടെന്ന് റിവാബ പറഞ്ഞു. എന്നിരുന്നാലും, അദ്ദേഹം ഒരിക്കലും ഒരു തരത്തിലുള്ള ആസക്തിയിലോ ദുഷ്‌പ്രവൃത്തിയിലോ ഏർപ്പെട്ടിട്ടില്ല എന്നും ഉത്തരവാദിത്തമുള്ളവൻ ആണെന്നും പറഞ്ഞു . , ടീമിലെ മറ്റുള്ളവർ ‘ദുഷ്‌പ്രവൃത്തികളിൽ’ മുഴുകും എന്ന് പറഞ്ഞ അവരുടെ വാക്കുകൾ ഇങ്ങനെ.
“എന്റെ ഭർത്താവ് രവീന്ദ്ര ജഡേജ ക്രിക്കറ്റ് കളിക്കാൻ ലണ്ടൻ, ദുബായ്, ഓസ്‌ട്രേലിയ തുടങ്ങിയ നിരവധി രാജ്യങ്ങളിലേക്ക് പോകേണ്ടിവരുന്നു. ഇതൊക്കെയാണെങ്കിലും, ഇന്നുവരെ, അദ്ദേഹം ആസക്തികളിലേക്കോ മോശപ്പെട്ട പ്രവൃത്തികളിലേക്കോ ഒന്നും പോയിട്ടില്ല. കാരണം അദ്ദേഹം തന്റെ ഉത്തരവാദിത്തങ്ങൾ മനസ്സിലാക്കുന്നു. ടീമിലെ മറ്റുള്ളവരെല്ലാം ദുശ്ശീലങ്ങളിൽ മുഴുകുന്നു. സദാചാര വിരുദ്ധമായ പ്രവർത്തികളാണ് ചിലർ ചെയ്യുന്നത്. അവയ്ക്ക് യാതൊരു നിയന്ത്രണവുമില്ല,” റിവാബ പരിപാടിയിൽ പറഞ്ഞു.
“എന്റെ ഭർത്താവ് 12 വർഷമായി വീട്ടിൽ നിന്ന് മാറി നിൽക്കുന്ന ആളാണ്. അദ്ദേഹത്തിന് ഇഷ്ടമുള്ളത് ചെയ്യാൻ കഴിയും, പക്ഷേ അദ്ദേഹം തന്റെ ധാർമ്മിക കടമ മനസ്സിലാക്കുന്നു – എന്താണ് ചെയ്യേണ്ടതെന്ന് അയാൾക്ക് നന്നായി അറിയാം” അവർ കൂട്ടിച്ചേർത്തു.
അതേസമയം ഏതൊക്കെ താരങ്ങളാണ് ഇത്തരത്തിൽ മോശം പ്രവർത്തികൾ ചെയ്തതെന്ന് അവർ പറഞ്ഞിട്ടില്ല. എന്തായാലും വരും ദിവസങ്ങളിൽ ഈ സംസാരം കൂടുതൽ ചർച്ചയാകും എന്ന് ഉറപ്പാണ്.













Discussion about this post