പ്രിയദർശന്റെ സംവിധാനത്തിൽ ദിലീപ്, ഭാവ്ന പാനി കലാഭവൻ മണി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2004-ൽ പ്രദർശനത്തിനെത്തിയ വെട്ടം എന്ന സിനിമ കാണാത്ത മലയാളികൾ ഉണ്ടാകില്ല. തുടക്കം മുതൽ അവസാനം വരെ പ്രേക്ഷനെ കുടുകുടെ ചിരിപ്പിക്കുന്ന മലയാള സിനിമക്ക് അന്ന് തിയേറ്ററിൽ റിലീസ് ചെയ്തപ്പോൾ അത്ര സ്വീകാര്യതെ കിട്ടിയില്ലെങ്കിലും വലിയ ജനപ്രീതി കിട്ടിയത് അതിന് ശേഷമാണ്. 1995 ഇൽ പുറത്തിറങ്ങിയ ‘ ഫ്രഞ്ച് കിസ്സ് ‘ എന്ന ചലച്ചിത്രത്തെ ആധാരമാക്കിയാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.
ജീവിക്കാൻ വേണ്ടി കള്ളനാവേണ്ടി വന്ന ഗോപാലകൃഷ്ണൻ(ദിലീപ്) സ്പെയിനിലെ രാജകുമാരിയുടെ മാല മോഷ്ടിച്ച് രക്ഷപ്പെടാനുള്ള ശ്രമത്തിലാണ്. പോലീസിന്റെ കൈയിൽപെടാതെ മാല കൊണ്ടുവരാനുള്ള ശ്രമത്തിൽ ഗോപാലകൃഷ്ണൻ മാല സഹയാത്രികയായ വീണയുടെ(ഭാവന പാണി) ബാഗിൽ അവർ അറിയാതെ നിക്ഷേപിക്കുന്നു. തുടർന്ന് മാല കൈക്കലാക്കാൻ വേണ്ടി വീണയുടെ കൂടെ സഞ്ചരിക്കേണ്ടി വരുന്നു. വീണയാകട്ടെ തന്നെ വിവാഹം കഴിക്കാനിരുന്ന ആളുടെ ഒരു വിവരവും ഇല്ലാത്ത സാഹചര്യത്തിൽ അയാളെ അന്വേഷിച്ചു പോകുകയാണ്. ശേഷം ഇരുവരും ഒരു ലക്ഷ്യത്തിനായി യാത്രയിൽ ഒന്നിക്കുന്നു. ആ ലക്ഷ്യം നടക്കുമോ എന്നതാണ് സിനിമ ചർച്ച ചെയ്യുന്ന കാര്യം.
വമ്പൻ താരനിര അഭിനയിച്ച ചിത്രത്തിൽ വന്നവനും പോകുന്നവനും എല്ലാം ചിരിപ്പിച്ചിട്ടാണ് പോയത്. സിനിമയിൽ ദിലീപിന്റെ കൂട്ടുകാരന്റെ കഥാപാത്രം ചെയ്യുന്ന മണി എന്ന കഥാപാത്രമായി കലാഭവൻ മണി തന്നെയാണ് അഭിനയിക്കുന്നത്. സ്നേഹിക്കുന്ന പെൺകുട്ടിയുമായി( മാല) ഒളിച്ചോടിയെത്തുന്ന മണി അവളുടെ അച്ഛനെയും ഗുണ്ടകളെയും പേടിച്ചാണ് കഴിയുന്നത്. ശേഷം ഒരു പോയിന്റിൽ ഈ സിനിമയിലെ കഥാപാത്രങ്ങൾ എല്ലാം ഒന്നിച്ച് ഒരു ഹോട്ടലിലെത്തുന്നുണ്ട്. എന്തായാലും മണി തന്റെ അമ്മായിച്ചനെ അവിടെ വെച്ച് കണ്ടപ്പോൾ അയാളെ പേടിച്ച് രക്ഷപെടാൻ പോകുന്ന മണി ഒരു ടാക്സിക്കാരന്റെ സഹായം തേടുന്നുണ്ട്.
മുഖം പോലും കാണിക്കാതെ വെറും സെക്കൻഡുകൾ മാത്രം ഡയലോഗുള്ള അയാൾ സിനിമയിൽ അഭിനയിച്ച ഒരു ജൂനിയർ ആർട്ടിസ്റ്റ് ആയിരുന്നില്ല. മലയാളത്തിലെ ഒരു സൂപ്പർ സ്റ്റാറായിരുന്നു, മറ്റാരുമല്ല സൂപ്പർ താരം ജയറാമാണ് ആ ടാക്സിക്കാരൻ. മണിയെ ടാക്സിയിൽ കയറ്റാതെ പിടിച്ചുതള്ളുമ്പോൾ കണ്ണാടിയിലൂടെ ചെറുതായി അയാളുടെ മുഖത്തിന്റെ ഒരു ഭാഗം കാണാം. എന്നാൽ ഇനി നിങ്ങൾ ഒന്ന് കൂടി ആ സിനിമ കാണുമ്പോൾ അതിലെ ഡയലോഗ് കേട്ടാൽ ജയാറാമിന്റെ ശബ്ദം നിങ്ങൾ തിരിച്ചറിയും.














Discussion about this post