ഛത്തീസ്‌ഗഡിൽ വീണ്ടും സമാധാനത്തിൻ്റെ പാത തിരഞ്ഞെടുത്ത് കമ്യൂണിസ്റ്റ് ഭീകരർ. സുക്‌മ ജില്ലയിലെ പത്ത് പ്രമുഖ കമ്യൂണിസ്റ്റ് ഭീകരരാണ് ആയുധങ്ങൾ ഉപേക്ഷിച്ച് കീഴടങ്ങിയത്.സുക്‌മയില്‍ ബസ്‌തർ ഐജി, സുക്‌മ പൊലീസ് സൂപ്രണ്ട് , സിഎപിഎഫ്, മറ്റ് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ എന്നിവർക്ക് മുമ്പാകെയാണ് ഇവർ കീഴടങ്ങിയത്. കീഴടങ്ങിയ എല്ലാവരും ദർഭ ഡിവിഷനിലെ സജീവ പ്രവർത്തകരാണെന്നാണ് വിവരം
2025 ലെ അവസാന മൂന്ന് മാസത്തിനിടെ ഛത്തീസ്‌ഗഡിൽ നിരവധി കമ്യൂണിസ്റ്റ് ഭീകരരാണ് ചുവപ്പ് ഭീകരതയിൽ നിന്നും പിൻവാങ്ങിയത്. ഡിസംബർ 10ന് – കാങ്കറിൽ രണ്ട് വനിതാ ഭീകരർ ഉൾപ്പെടെ നാല് കമ്യൂണിസ്റ്റ് ഭീകരർ കീഴടങ്ങി. എംഎംസി മേഖലയിൽ നിന്നുള്ള 12 കമ്യൂണിസ്റ്റ് ഭീകരർ രാജ്‌നന്ദ്ഗാവിൽ കീഴടങ്ങി. ബിജാപൂരിൽ 210 കമ്യൂണിസ്റ്റ് ഭീകരർ കീഴടങ്ങി. ബിജാപൂരിൽ ഒന്‍പത് വനിതകൾ ഉൾപ്പെടെ 51 കമ്യൂണിസ്റ്റ് ഭീകരർ കീഴടങ്ങി.
നവംബർ 28ന് ജിറാം കമ്യൂണിസ്റ്റ് ഭീകര ആക്രമണത്തിൻ്റെ സൂത്രധാരനായ ചൈതു ദാദ ഉൾപ്പെടെ 10 കമ്യൂണിസ്റ്റ് ഭീകരർ ബസ്‌തറിൽ കീഴടങ്ങി. നവംബർ 26ന് ഖൈരാഗഡിൽ കമ്യൂണിസ്റ്റ് ഭീകര ദമ്പതികൾ കീഴടങ്ങി. 50 ലക്ഷവുമായി 27 കമ്യൂണിസ്റ്റ് ഭീകരർ സുക്‌മയിൽ കീഴടങ്ങി. ഒക്ടോബർ 8ന് 70 ലക്ഷവുമായി 16 കമ്യൂണിസ്റ്റ് ഭീകരർ നാരായൺപൂരിൽ കീഴടങ്ങി. ഒക്ടോബർ 2ന് 103 കമ്യൂണിസ്റ്റ് ഭീകരർ ബിജാപൂരിലെ കമ്യൂണിസ്റ്റ് ഭീകര സംഘടന വിട്ടു. ഒക്ടോബർ 6 ന് 70 ലക്ഷവുമായി മൂന്ന് കമ്യൂണിസ്റ്റ് ഭീകരർ ഗാരിയബന്ദിൽ കീഴടങ്ങി. സമാനമായി സെപ്റ്റംബറിൽ 17 – 18 ലക്ഷം രൂപ വാഗ്‌ദാനം ചെയ്‌തതിനെ തുടർന്ന് 12 കമ്യൂണിസ്റ്റ് ഭീകരർ നാരായൺപൂരിൽ കീഴടങ്ങി. സെപ്റ്റംബർ 15ന് – ഗാരിയബന്ദിൽ ഒരു കമ്യൂണിസ്റ്റ് ഭീകര വനിതയും സെപ്റ്റംബർ 24ന് ദന്തേവാഡയിൽ 71 കമ്യൂണിസ്റ്റ് ഭീകരരും കീഴടങ്ങി.
കമ്യൂണിസ്റ്റ് ഭീകരരുടെ പുനരധിവാസത്തിനുള്ള പൂന മാർഗേം നയത്തിന് കീഴിലാണ് ഇത്രയധികം ഭീകരർ ആയുധം ഉപേക്ഷിച്ച് സമാധാനത്തിൻ്റെ പാത പിന്തുടരുന്നത്. ഗോണ്ടി ഭാഷയിൽ നിന്നാണ് ഈ വാക്ക് വന്നത്. ‘പുനരധിവാസത്തിലൂടെ പുനർജന്മം’ എന്നാണ് ഇതിനർത്ഥം. അക്രമത്തിൻ്റെ പാത ഉപേക്ഷിച്ച് മുഖ്യധാരാ സമൂഹത്തിലേക്ക് മടങ്ങാൻ കമ്യൂണിസ്റ്റ് പ്രോത്സാഹിപ്പിക്കുകയാണ് ഇതിൻ്റെ ലക്ഷ്യം. ഈ സർക്കാർ നയത്തിന് കീഴിൽ, നക്‌സലൈറ്റുകൾക്ക് സാമ്പത്തിക സഹായം, നൈപുണ്യ പരിശീലനം, മറ്റ് സൗകര്യങ്ങൾ എന്നിവ ലഭിക്കുന്നു.











Discussion about this post