ജമ്മു: ജമ്മു ജില്ലയിലെ സാംബ അതിര്‍ത്തിക്കടുത്ത് സുരക്ഷാസേനയുടെ ഒമ്പത് പോസ്റ്റുകള്‍ ലക്ഷ്യമാക്കി പാകിസ്ഥാന്‍ രാത്രി മുഴുവന്‍ കനത്ത വെടിവെപ്പ് നടത്തി. ബി.എസ്.എഫ് തിരിച്ചടിച്ചു. ബസന്താറിനും ടര്‍ണ നദിക്കും ഇടയിലുള്ള മേഖലയിലാണ് വെടിവെപ്പ് നടത്തിയത്. ഇന്നലെ പാക് സേന നടത്തിയ വെടിവെപ്പില്‍ ഒരു നാട്ടുകാരന്‍ മരിക്കുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
സാംബയില്‍ കലുങ്ക് പണി നടത്തുന്ന തൊഴിലാളികളേയും നാകാ മൗണ്ട് പോസ്റ്റും ലക്ഷ്യമാക്കി വെള്ളിയാഴ്ച അഞ്ചുമണിയോടെയാണ് പാകിസ്താന്‍ വെടിവെപ്പ് തുടങ്ങിയത്. തിരിച്ചടി കിട്ടിയതോടെ അരമണിക്കൂറിനുള്ളില്‍ വെടിവെപ്പ് നിര്‍ത്തി. രാത്രിയില്‍ വീണ്ടും വെടിവെപ്പ് തുടങ്ങി
ഒരു മാസം മുമ്പും സമാനമായ രീതിയില്‍ പാകിസ്ഥാന്‍ ആക്രമണം നടത്തിയിരുന്നു. അതിര്‍ത്തിയിലെ കമ്പിവേലികള്‍ മുറിച്ചിട്ട നിലയില്‍ കണ്ടെത്തിയതായി ജമ്മു-കശ്മീര്‍ ഉപമുഖ്യമന്ത്രി നിര്‍മല്‍ സിങ് പറഞ്ഞു. ഇതുവഴി തീവ്രവാദികളെ പാകിസ്ഥാന്‍ ഇന്ത്യയിലേക്ക് കടത്തിവിടുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
Discussion about this post