കണ്ണൂര്‍: ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ ഒഴിഞ്ഞുമാറി ഇപി ജയരാജന്‍. ഇന്ന് കണ്ണൂരിലെ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയ ഇപി മാധ്യമങ്ങളുടെ ചോദ്യങ്ങളെയൊന്നും നേരിടാതെ ഒരു ചെറുചിരിയോടെ കടന്നുപോയി. കെഎസ്ടിഎയുടെ പരിപാടിക്ക് എത്തിയതായിരുന്നു അദ്ദേഹം.
എല്‍ഡിഎഫ് കണ്‍വീനറും മുതിര്‍ന്ന സിപിഎം നേതാവുമായ ഇപി ജയരാജന്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്ന ആരോപണത്തില്‍ വിവാദം തുടരുന്നതാണ് ഈ മൗനത്തിന് കാരണം. കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറിയായ പി ജയരാജനാണ് ആരോപണം സിപിഎം സംസ്ഥാന കമ്മറ്റിയില്‍ അടുത്തിടെ ഉന്നയിച്ചത്. വിഷയം പിബി ചര്‍ച്ച ചെയ്യാനിരിക്കുകയാണ്.
കെഎസ്ടിഎയുടെ ‘കുട്ടിക്കൊരു വീട്’ പദ്ധതിയുടെ താക്കോല്‍ദാനം നിര്‍വഹിച്ച ശേഷം പാര്‍ട്ടിയുടേയും ഭരണത്തിന്റെയും നേട്ടങ്ങള്‍ എടുത്തുപറഞ്ഞായിരുന്നു ഇപി ജയരാജന്റെ പ്രസംഗം. രണ്ട് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ മുഴുവന്‍ ഭവനരഹിതര്‍ക്കും വീട് നല്‍കുമെന്ന് പറഞ്ഞ അദ്ദേഹം ഭവനരഹിതര്‍ ഇല്ലാത്ത കേരളമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും കൂട്ടിച്ചേര്‍ത്തു.
Discussion about this post