ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരന്‍ പ്രഹ്ലാദ് മോദിക്ക് വാഹനാപകടത്തില്‍ പരിക്ക്. ഇന്ന് ഉച്ചയ്ക്ക് കര്‍ണ്ണാടകയിലെ മൈസൂരുവിന് സമീപം പ്രഹ്ലാദും കുടുംബവും സഞ്ചരിച്ചിരുന്ന മേഴ്‌സിഡസ് ബെന്‍സ് എസ്‌യുവി വാഹനം ഡിവൈഡറില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്.
പ്രഹ്ലാദ് മോദിയെ കൂടാതെ ഭാര്യയും മകനും മരുമകളും പേരക്കുട്ടിയും വണ്ടിയില്‍ ഉണ്ടായിരുന്നു. ഇവര്‍ക്ക് അകമ്പടി പോയിരുന്ന സുരക്ഷ വാഹനങ്ങള്‍ക്ക് മുന്നിലായിരുന്നു അപകടം സംഭവിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
പ്രഹ്ലാദ് മോദിയുടെ പേരക്കുട്ടിയുടെ എല്ലിന് ഒടിവ് ഉണ്ടെന്നാണ് ലഭ്യമായ വിവരം. ബാക്കിയുള്ളവരെ നിസ്സാരമായ പരിക്കുകളോടെ മൈസൂരുവിലെ ജെഎസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Discussion about this post