തിരുവനന്തപുരം:ശമ്പളം ഒരു ലക്ഷമാക്കിയത് ഇപ്പോഴല്ലെന്നും 2018-മുതല്‍ ഈ ശമ്പളം വാങ്ങുന്നുണ്ടെന്നും യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സൺ ചിന്താ ജെറോം. 2016ലാണ് യുവജന കമ്മീഷൻ ചെയർഫേഴ്സണായി നിയമിതയായത്. ആ സമയത്ത് വേതനം നിശ്ചയിച്ചിരുന്നില്ല. സേവന വേതന വ്യവസ്ഥ സംബന്ധിച്ച് പിന്നീട് സര്‍ക്കാര്‍ ഉത്തരവിറക്കുമെന്നായിരുന്നു നിയമന ഉത്തരവിൽ പരാമർശിച്ചത്. ചട്ടങ്ങള്‍ രൂപീകൃതമാകുന്നതിന് മുമ്പ് അഡ്വാന്‍സായി കൈപ്പറ്റിയ തുക സംബന്ധിച്ച വ്യക്തതയ്ക്ക് വേണ്ടി കത്ത് നല്‍കിയിട്ടുണ്ടെന്നും ചിന്ത കൂട്ടിച്ചേര്‍ത്തു. താനല്ല കത്ത് നൽകിയത് യുവജന കമ്മീഷന്‍ സെക്രട്ടറി ആണ് സർക്കാരിന് കത്ത് നൽകിയതെന്നും ചിന്ത വ്യക്തമാക്കി.
തന്നെ സോഷ്യൽമീഡിയയിൽ വളഞ്ഞിട്ടു ആക്രമിക്കുകയാണ്. തെളിവുകളില്ലാത്ത നിയൽയുദ്ധമാണ് തനിക്കെതിരെ നവമാദ്ധ്യമങ്ങളിൽ നടക്കുന്നത്. ചുമതലയേറ്റെടുത്ത് അടുത്ത ദിവസം മുതൽ തനിക്കെതിരെ ബോധപൂർവ്വം ആക്രമണങ്ങൾ അഴിച്ചുവിടുകയാണ്.
2018ലാണ് യുവജന കമ്മീഷൻറെ ചട്ടങ്ങൾ രൂപീകൃതമാവുന്നത്.വനിതാ കമ്മീഷൻ പോലെ, മനുഷ്യാവകാശ കമ്മീഷൻ പോലെ, വിവരാവകാശ കമ്മീഷൻ പോലെ പ്രവർത്തിക്കുന്ന ഒരു സ്റ്റാറ്റ്യൂട്ടറി കമ്മീഷനായി യുവജന കമ്മീഷനെയും സർക്കാർ ചട്ടത്തിലൂടെ രൂപികരിക്കുകയുണ്ടായത്. ഇതൊരു അർദ്ധജുഡീഷ്യൽ സംവിധാനമാണ്, യുവജനങ്ങളുടെ വിഷയത്തിൽ നിരന്തരം ഇടപെടുന്ന ഒരു കമ്മീഷനാണിത്. ആ കമ്മീഷനെ നിരന്തരം ആക്രമിക്കുന്ന തരത്തിലാണ് നവമാദ്ധ്യമങ്ങളിൽ വാർത്ത വരുന്നത്.
യുവജന കമ്മീഷന്‍ അംഗീകരിച്ച തുകയല്ലാതെ നാളിതുവരെ ഒരു രൂപയും കൈപ്പറ്റിയിട്ടില്ലെന്ന് ചിന്ത ജെറോം. തന്റെ . ഇപ്പോള്‍ തന്റെ ശമ്പളം ഇരട്ടിച്ചു എന്ന് പറയുന്നത് ദുരുദ്ദേശത്തോടെയാണെന്നും അവര്‍ വ്യക്തമാക്കി.
‘യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സാണായി നിയമിതയാകുന്നത് 2016-ലാണ്. ആ സമയത്ത് വേതന വ്യവസ്ഥകള്‍ നിശ്ചയിച്ചിരുന്നില്ല. ചുമതലയേല്‍ക്കുമ്പോള്‍ രേഖകളില്‍ ഉണ്ടായിരുന്നത് 2017-ലാണ് അഡ്വാന്‍സ് എന്ന നിലയില്‍ 50000 രൂപ അനുവദിച്ച് ഉത്തരവായത്. അതുവരെ ശമ്പളം വാങ്ങാതെയാണ് പ്രവര്‍ത്തിച്ചത്.
2018 മെയ് 26-നാണ് കമ്മീഷന്റെ സേവന- വേതന വ്യവസ്ഥകളും മറ്റും ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ചട്ടം രൂപപ്പെടുത്തിയത്. ഇതു പ്രകാരം അധ്യക്ഷയുടെ ശമ്പളവും ഒരു ലക്ഷം രൂപയായി നിശ്ചയിച്ചിരുന്നു. അന്നുമുതൽ ഈ ശമ്പളമാണ് ഞാന്‍ കൈപ്പറ്റിയിരുന്നത്. ഇപ്പോൾ ഇങ്ങനെ ഒരു വിവാദം കൊണ്ടുവന്നതെന്തിനാണ് എന്ന് എനിക്ക് മനസിലാകുന്നില്ല. ഈ വാര്‍ത്ത ആദ്യം വന്നത് സമൂഹ മാധ്യമങ്ങളിലാണ്. മുഖ്യധാരാ മാധ്യമങ്ങളും അതേറ്റുപിടിച്ചു. യാതൊരുതെളിവന്റേയും പിന്‍ബലമില്ലാത്ത അടിസ്ഥാനരഹിതമായ, തെറ്റിധരിപ്പിക്കുന്ന വാര്‍ത്തയാണിതെന്നും ചിന്ത പറഞ്ഞു.
‘ചുമതലയേറ്റെടുത്ത പിറ്റേദിവസം മുതല്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത് ചിന്ത ജെറോമിന്1.75 ലക്ഷം ശമ്പളം എന്നായിരുന്നു. പാർസെറ്റാമോൾ വാങ്ങുന്നതു പോലും സർക്കാർ ചിലവിലാണെന്നാണ് വാർത്തകൾ വന്നത്. സംഘടിതമായി എനിക്കെതിരെ നിരന്തരം നവ മാദ്ധ്യമങ്ങളില്‍ ആക്രമണം അഴിച്ചുവിടുകാണ്. 32 ലക്ഷം എനിക്ക് കിട്ടാന്‍ പോകുന്നുവെന്ന പ്രചാരണമൊക്കെ കണ്ടു. എങ്ങനെയാണ് ആ കണക്ക് കൂട്ടിയതെന്ന ധാരണ എനിക്കില്ല. സ്ഥാനമേറ്റടുത്ത അന്നുമുതലുള്ള കണക്ക് കൂട്ടിയാല്‍ പോലും ഇത്രയും തുകയില്‍ എത്തില്ല. പിന്നെ എന്തടിസ്ഥാനത്തിലാണ് ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നതെന്നും ചിന്ത ജെറോം മാദ്ധ്യമങ്ങളോട് ചോദിച്ചു.
Discussion about this post