ജമ്മു: ജമ്മു കശ്മീരിലെ സാംബ മേഖലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും പാകിസ്ഥാന് വെടിനിര്‍ത്തല്‍ ലംഘിച്ചു. ശനിയാഴ്ച രാത്രി 14 ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരേയാണ് പാകിസ്താന് പട്ടാളം വെടിവെപ്പ് നടത്തിയത്. ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇന്ത്യന്‍സേന തിരിച്ചടിച്ചു,
ഒരു മാസമായി ശാന്തമായിരുന്ന അതിര്‍ത്തിപ്രദേശങ്ങള്‍ വീണ്ടും ഭീതിയിലായി. വെള്ളിയാഴ്ച രാത്രി അതിര്‍ത്തി രക്ഷാ സേനയുടെ ഒമ്പത് പോസ്റ്റുകള്‍ക്കു നേരെ പാകിസ്ഥാന് വെടിവെച്ചിരുന്നു. ് കലുങ്ക് നിര്‍മാണത്തിലേര്‍പ്പെട്ട തൊഴിലാളികള്‍ക്ക് നേരെ നടത്തിയ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
അതേ സമയം പൂഞ്ച് ജില്ലയില്‍ നിന്ന് ഇന്ത്യന്‍ സേന സ്ഫോടക വസ്തുക്കള്‍ കണ്ടെത്തി. 10ഉം ആറും കിലോ ഭാരമുള്ള സ്ഫോടക വസ്്തുക്കളാണ് കണ്ടെത്തിയത്.
അതിര്‍ത്തിയിലെ വൈദ്യുതി കമ്പിവേലികള്‍ മുറിച്ചിട്ട നിലയില്‍ കണ്ടെത്തിയിരുന്നു. ഇത് നന്നാക്കുന്നതിനിടയിലും കഴിഞ്ഞ ദിവസം വെടിവെപ്പുണ്ടായി. നുഴഞ്ഞുകയറ്റം എളുപ്പമാക്കാനാണ് പാക് സൈന്യം വെടിവെപ്പ് തുടങ്ങിയതെന്ന് ജമ്മു കശ്മീര്‍ സര്‍ക്കാര്‍ ആരോപിച്ചു.
Discussion about this post