വിവിധ രാജ്യങ്ങളിലെ നോട്ടുകളും നാണയങ്ങളുമെല്ലാം ശേഖരിക്കുന്നത് നമ്മളിൽ പലരുടേയും ഹോബിയാണ്. അത്യപൂർവ്വമായ നാണയങ്ങളുടേയും നോട്ടുകളേയും ശേഖരം പലർക്കും ഉണ്ടാകും. അവർക്കുള്ള ഒരു സന്തോഷവാർത്തയാണിത്. ഒരു പ്രത്യേക സീരിയൽ നമ്പർ ഉള്ള കറൻസി നോട്ട് ഉണ്ടെങ്കിൽ ലക്ഷങ്ങൾ നേടാനുള്ള സുവർണാവസരമാണ് ഇപ്പോഴുള്ളത്.
ബ്രിട്ടനിലെ ഒരു വെബ്‌സൈറ്റിലാണ് ഇതിനെ കുറിച്ചുള്ള വിവരങ്ങൾ ഉള്ളത്. നോട്ടിലെ ചില പ്രത്യേക സീരിയൽ നമ്പരുകളാണ് ഇത്ര മൂല്യം വരാൻ കാരണം. അക്കങ്ങൾ പ്രത്യേക ക്രമത്തിൽ പ്രത്യക്ഷപ്പെടുന്നതാണ് നോട്ടിന്റെ യഥാർത്ഥ വിലയെക്കാളും പതിന്മടങ്ങ് മൂല്ല്യം വർദ്ധിപ്പിക്കാൻ കാരണം. പ്രശസ്ത ഇംഗ്ലീഷ് എഴുത്തുകാരിയായ ജെയ്ൻ ഓസ്റ്റിന്റെ ജനന-മരണ തീയതികളുമായി ബന്ധപ്പെട്ടാണ് ഇതിന് ഡിമാൻഡ് വന്നത്. 1787ൽ ജനിച്ച ജെയ്ൻ ഓസ്റ്റിൻ 1817ലാണ് മരിക്കുന്നത്.
ഈ തിയതികൾ പ്രത്യേകമായി രേഖപ്പെടുത്തിയ നോട്ടുകൾക്കും, ജനിച്ചതും മരിച്ചതുമായ വർഷങ്ങൾ ഒരുമിച്ച് വരുന്ന നോട്ടുകൾക്കാണ് ആവശ്യക്കാർ കൂടിയത്. ഇതിന് പുറമെ ജെയ്ൻ ഓസ്റ്റിന്റെ പ്രശ്‌സ്ത നോവലായ പ്രൈഡ് ആന്റ് പ്രെജുഡൈസ് പുറത്തിറങ്ങിയ വർഷത്തെ കുറിക്കുന്ന 28 011813 എന്ന സീരിയൽ നമ്പറുള്ള നോട്ടുകൾക്കും ആവശ്യക്കാർ ഏറെയാണ്.
ഏകദേശം 3.5 ലക്ഷം രൂപ വരെ ഇത്തരം നോട്ടുകൾക്ക് ലഭിക്കുന്നുണ്ട്. ChangeChecker.com എന്ന വെബ്സൈറ്റിൽ ഇതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Discussion about this post