ജയ്പൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ എംഎൽഎയുടെ മകൻ അറസ്റ്റിൽ. രാജസ്ഥാനിലെ മുതിർന്ന കോൺഗ്രസ് നേതാവും എംഎൽഎയുമായ ജോഹാരി ലാൽ മീണയുടെ മകൻ ദീപക് മീണയാണ് അറസ്റ്റിലായത്. 2022ൽ പത്താം ക്ലാസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ കോടതി നിർദേശപ്രകാരമാണ് അറസ്റ്റ്.
ദൗസയുടെ മഹുവ പ്രദേശത്ത് നിന്നാണ് പോലീസ് ദീപക്കിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ കേസ് എത്തിയിട്ടും ദീപക്കിനെ അറസ്റ്റ് ചെയ്യാതെ സംരക്ഷിച്ചിരുന്ന കോൺഗ്രസിനെ ബിജെപി രൂക്ഷമായി വിമർശിച്ചിരുന്നു. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനോട് നടപടിയെടുക്കാനും ബിജെപി ആവശ്യപ്പെട്ടിരുന്നു.
2022 ലാണ് കേസിനാസ്പദമായ സംഭവം. വിവേക്ശർമ എന്ന യുവാവ് മുഖേന ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 10 ക്ലാസുകാരിയെ ഹോട്ടലിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചു എന്നാണ് കേസ്. എംഎൽഎയുടെ മകൻ ദീപക് ഉൾപ്പെടെ 5 പ്രതികൾ ചേർന്നാണ് കൂട്ടബലാത്സംഗം നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഇത് വരെ 2 പേർ അറസ്റ്റിലായിട്ടുണ്ട്.









