തിരുവനന്തപുരം: സി.പി.എം പി.ബി അംഗം പിണറായി വിജയന്റെ ആര്.എസ്.എസ്-ബി.ജെ.പി വിരോധം അവസരവാദമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. 1977ല്‍ ജനസംഘത്തോടൊപ്പം നിന്ന് മത്സരിച്ചവരാണ് സി.പി.എമ്മുകാര്‍. അതേ സമയം മുസ് ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്ന സി.പി.എം നിലപാട് സ്വാഗതാര്‍ഹമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
കോണ്‍ഗ്രസിന്റെ ശക്തമായ ഘടക കക്ഷിയാണ് മുസ് ലിം ലീഗ്. ലീഗിനോടുള്ള അവഹേളനങ്ങള്‍ക്ക് സി.പി.എം മാപ്പ് പറയണം. സി.പി.എമ്മിനെ പോലെ അവസരത്തിനൊത്ത് കോണ്‍ഗ്രസ് നയം മാറ്റില്ല -ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.
Discussion about this post