ഭുവനേശ്വർ: പ്രതിരോധ രംഗത്ത് വിജയഗാഥകൾ രചിച്ച് ഇന്ത്യ. ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈൽ ആയ പൃഥ്വി-II ന്റെ പരീക്ഷണം വിജയകരമായി പൂർത്തിയായി. ഇന്നലെ ഒഡീഷയിലായിരുന്നു മിസൈലിന്റെ പരീക്ഷണം.
ചന്ദിപൂരിലെ തീരത്തുവച്ചായിരുന്നു മിസൈൽ പരീക്ഷിച്ചത്. ഇതിൽ മിസൈൽ ലക്ഷ്യം കൃത്യമായി ഭേദിച്ച് മികവ് തെളിയിച്ചു. രാജ്യത്തിന്റെ ആണവ പ്രതിരോധ സംവിധാനത്തിൽ ഏറെ നിർണായകമായ മിസൈൽ ആണ് പൃഥ്വി -II
മിസൈൽ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയ വിവരം കേന്ദ്ര പ്രതിരോധ മന്ത്രാലയമാണ് പുറത്തുവിട്ടത്. മിസൈൽ പരീക്ഷണം വിജയിച്ചതോടെ പ്രതിരോധ രംഗത്ത് ഇന്ത്യയുടെ കരുത്ത് ഒന്ന് കൂടി ഉയർന്നതായി അധികൃതർ അഭിപ്രായപ്പെട്ടു. 350 കിലോമീറ്റർ ദൂര പരിധിയുള്ള മിസൈൽ ആണ് പൃഥ്വി-II
Discussion about this post