കാസര്‍കോട്: തീവ്രവാദ വിരുദ്ധ നിലപാടുള്ള പാര്‍ട്ടിയാണ് മുസ്ലിം ലീഗെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. വര്‍ഗീയപ്രചരണവും ഫാസിസവും കേരളത്തില്‍ വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു.
തീവ്രവാദത്തിന് വിരുദ്ധമായ നിലപാട് നൂറ് ശതമാനവും തെളിയിച്ചിട്ടുള്ള പാര്‍ട്ടിയാണ് മുസ്ലിം ലീഗ്. മുസ്ലിം ലീഗിനെ രാഷ്ട്രീയമായി അക്രമിച്ച് യു.ഡി.എഫില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമം വിലപ്പോവില്ല. അതിന് ശ്രമിക്കുന്നവര്‍ക്ക് തെറ്റുപറ്റി- അദ്ദേഹം വ്യക്തമാക്കി.
നിയമസഭാ തെരഞ്ഞെടുപ്പിലെ നായകനെ ചൊല്ലിയുള്ള ചര്‍ച്ചകള്‍ യു.ഡി.എഫിന് മുന്നില്‍ എത്തിയിട്ടില്ലെന്നും ഇത്തരം കാര്യങ്ങളില്‍ കോണ്‍ഗ്രസ് എടുക്കുന്ന തീരുമാനങ്ങള്‍ മറ്റ് പാര്‍ട്ടികള്‍ പിന്തുണയ്ക്കുകയാണ് പതിവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്റെ പ്രസ്താവനയോട് കൂടുതല്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പ്രസ് ക്ലബ്ബിന്റെ തെരഞ്ഞെടുപ്പ് പരിപാടിയില്‍ പറഞ്ഞു.
Discussion about this post