Wednesday, June 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

51 ദിവസം കൊണ്ട് 3200 കിലോമീറ്റർ ദൂരം; ആഡംബര നദീജല സവാരിക്ക് നാളെ പ്രധാനമന്ത്രി തുടക്കമിടും; അമ്പരപ്പിച്ച് കപ്പലിനുള്ളിലെ ചിത്രങ്ങൾ

ഇന്ത്യയിലെ 27 നദീതടങ്ങളിലൂടെയാണ് ആഡംബര ബോട്ട് സഞ്ചരിക്കുന്നത്. നദിയിലൂടെ ഒരു ക്രൂയിസ് കപ്പൽ നടത്തുന്ന ഏറ്റവും ദൈർഘ്യമേറിയ യാത്രയായിരിക്കും ഇത്.

by Brave India Desk
Jan 12, 2023, 10:27 am IST
in India
Share on FacebookTweetWhatsAppTelegram

വാരാണസി: ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ആഡംബര നദീജലസവാരി നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ളാഗ് ഓഫ് ചെയ്യും. വാരാണസിയിൽ ഗംഗാ നദിയുടെ തീരത്തായി ‘ടെന്റ് സിറ്റി’യുടെ ഉദ്ഘാടനവും വീഡിയോ കോൺഫറൻസ് വഴി നിർവഹിക്കും. 1000 കോടിയിലധികം വരുന്ന ഉൾനാടൻ ജലപാത പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം ചടങ്ങിൽ നിർവഹിക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

ഗംഗ, ഭാഗീരഥി, ഹൂഗ്ലി, ബ്രഹ്മപുത്ര, വെസ്റ്റ് കോസ്റ്റ് കനാൽ തുടങ്ങീ ഇന്ത്യയിലെ 27 നദീതടങ്ങളിലൂടെയാണ് ആഡംബര ബോട്ട് സഞ്ചരിക്കുന്നത്. 3200 കിലോമീറ്റർ ദൂരം 51 ദിവസം കൊണ്ടാണ് പൂർത്തിയാക്കുന്നത്. രാജ്യത്തിന്റെ സാംസ്‌കാരിക വൈവിദ്ധ്യം മനസിലാക്കാനും അവയെ ആഴത്തിൽ അറിയാനും 51 ദിവസത്തെ യാത്ര സഹായിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. നദിയിലൂടെ ഒരു ക്രൂയിസ് കപ്പൽ നടത്തുന്ന ഏറ്റവും ദൈർഘ്യമേറിയ യാത്രയായിരിക്കും ഇത്.

Stories you may like

മോദിയെ ഫോണിൽ വിളിച്ച് ഖത്തർ അമീർ ; 12 ഇന്ത്യൻ തൊഴിലാളികൾ കൊല്ലപ്പെട്ട സംഭവത്തിൽ അനുശോചനങ്ങൾ അറിയിച്ച് സംഭാഷണം

‘ഒരിക്കലും മറക്കാനാകാത്ത അനുഭവം, ബഹുമതിയായി കരുതുന്നു’ ; പ്രധാനമന്ത്രി മോദിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് ദുൽഖർ സൽമാൻ

ആഡംബര കപ്പലിൽ മൂന്ന് ഡെക്കുകളും 18 സ്യൂട്ടുകളും ഉണ്ട്. 36 വിനോദസഞ്ചാരകൾക്ക് ഇതിൽ യാത്ര ചെയ്യാനാകും. കപ്പലിന്റെ ആദ്യയാത്രയിൽ സ്വിറ്റ്സർലൻഡിൽ നിന്നുള്ള 32 വിനോദസഞ്ചാരികൾ ഭാഗമാകും. ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും കല, സംസ്‌കാരം, ചരിത്രം, ആത്മീയത എന്നിവയെ കുറിച്ച് സഞ്ചാരികൾക്ക് ആഴത്തിൽ മനസിലാക്കാൻ ഈ യാത്ര വഴി സാധിക്കും. രാജ്യത്തെ ഏറ്റവും മികച്ചത് ലോകത്തിന് മുന്നിൽ അവതരിപ്പിക്കുകയാണ് ഈ യാത്രയിലൂടെ ലക്ഷ്യമിടുന്നതെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

ഉത്തർപ്രദേശിലെ വാരാണസിയിൽ നിന്ന് ബംഗ്ലാദേശ് വഴി ആസാമിലെ ദിബ്രുഗഡിലേക്കായിരിക്കും ആഡംബര കപ്പലിന്റെ യാത്ര. 50ലധികം വിനോദസഞ്ചാര കേന്ദ്രങ്ങൾ, ചരിത്ര സ്മാരകങ്ങൾ, വാരാണസി ഗംഗാ ആരതി, കാസിരംഗ നാഷണൽ പാർക്ക്, സുന്ദർബൻസ് ഡെൽറ്റ തുടങ്ങിയവ കാണാനും സഞ്ചാരികൾക്ക് അവസരമുണ്ട്. കൊൽക്കത്ത, ധാക്ക തുടങ്ങിയ ഇടങ്ങളിലൂടെയെല്ലാം കപ്പൽ സഞ്ചരിക്കും. ഏകദേശം 1100 കിലോമീറ്റർ ദൂരം ബംഗ്ലാദേശിലൂടെയാണ് കപ്പൽ സഞ്ചരിക്കുന്നത്. ഇന്ത്യ-ബംഗ്ലാദേശ് പ്രോട്ടോക്കോൾ റൂട്ട് പ്രകാരമാണ് യാത്ര.

നദീജല ടൂറിസത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താനാണ് വാരാണസിയിലെ ടെന്റ് സിറ്റി ഗംഗാ നദിയുടെ തീരത്ത് വിഭാവനം ചെയ്തിരിക്കുന്നത്. കാശി വിശ്വനാഥ് ധാമിന്റെ ഉദ്ഘാടനത്തിനു ശേഷം വാരാണസിയിൽ വിനോദസഞ്ചാരികളുടെ തിരക്ക് വർദ്ധിച്ച് വരുന്നത് കണക്കിലെടുത്താണ് മികച്ച സൗകര്യങ്ങൾ ഒരുക്കുന്ന പദ്ധതി ഒരുക്കുന്നത്. ബോട്ടുകളിലാണ് സഞ്ചാരികൾക്ക് ഇവിടേക്ക് എത്താനാവുക. ഒക്ടോബർ മുതൽ ജൂൺ വരെ ടെന്റ് സിറ്റികൾ പ്രവർത്തന സജ്ജമായിരിക്കും. പിന്നീടുള്ള മൂന്ന് മാസം മഴക്കാലത്ത് നദിയിലെ ജലനിരപ്പ് ഉയരുന്നത് കണക്കിലെടുത്ത് അവ പൊളിച്ചു മാറ്റുകയും ചെയ്യും.

Tags: pm modiMV Ganga Vilas51-DayRiver CruiseWorld's Longest"
Share6TweetSendShare

Latest stories from this section

കേന്ദ്രസർക്കാരിൽ മന്ത്രിസഭാ പുനഃസംഘടനക്ക് സാധ്യത ; രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി

കേന്ദ്രസർക്കാരിൽ മന്ത്രിസഭാ പുനഃസംഘടനക്ക് സാധ്യത ; രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി

2 ലക്ഷം കോടി രൂപയുടെ കയറ്റുമതിയുമായി സാമ്പത്തിക രംഗത്ത് ചരിത്രം കുറിച്ച് ഉത്തർപ്രദേശ്; സമുദ്രതീരമില്ലാത്ത സംസ്ഥാനങ്ങളിൽ ഒന്നാം സ്ഥാനത്ത്

2 ലക്ഷം കോടി രൂപയുടെ കയറ്റുമതിയുമായി സാമ്പത്തിക രംഗത്ത് ചരിത്രം കുറിച്ച് ഉത്തർപ്രദേശ്; സമുദ്രതീരമില്ലാത്ത സംസ്ഥാനങ്ങളിൽ ഒന്നാം സ്ഥാനത്ത്

‘അസംബന്ധ നാടകം’ ; അരൂപ് റോയിയെ പുതിയ ചെയർമാനായി തിരഞ്ഞെടുത്തതിനെ പരിഹസിച്ച് മഹുവ മൊയ്ത്ര

‘അസംബന്ധ നാടകം’ ; അരൂപ് റോയിയെ പുതിയ ചെയർമാനായി തിരഞ്ഞെടുത്തതിനെ പരിഹസിച്ച് മഹുവ മൊയ്ത്ര

ദുബായിൽ ഇനി കളി മാറും! പൊതുസ്ഥലങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ വരുന്നു; ലംഘിച്ചാൽ പിടിവീഴും, പുതിയ പെരുമാറ്റച്ചട്ടം 

ദുബായിൽ ഇനി കളി മാറും! പൊതുസ്ഥലങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ വരുന്നു; ലംഘിച്ചാൽ പിടിവീഴും, പുതിയ പെരുമാറ്റച്ചട്ടം 

Discussion about this post

Latest News

ആണവ പരിശോധനയിൽ ഭിന്നത; ഇറാൻ-യുഎസ് സമാധാനക്കരാറിൽ ആശങ്ക തുടരുന്നു; സൈനിക നടപടി വിലക്കി യുഎസ് സെനറ്റിൽ പ്രമേയം പാസായി

ആണവ പരിശോധനയിൽ ഭിന്നത; ഇറാൻ-യുഎസ് സമാധാനക്കരാറിൽ ആശങ്ക തുടരുന്നു; സൈനിക നടപടി വിലക്കി യുഎസ് സെനറ്റിൽ പ്രമേയം പാസായി

മോദിയെ ഫോണിൽ വിളിച്ച് ഖത്തർ അമീർ ; 12 ഇന്ത്യൻ തൊഴിലാളികൾ കൊല്ലപ്പെട്ട സംഭവത്തിൽ അനുശോചനങ്ങൾ അറിയിച്ച് സംഭാഷണം

മോദിയെ ഫോണിൽ വിളിച്ച് ഖത്തർ അമീർ ; 12 ഇന്ത്യൻ തൊഴിലാളികൾ കൊല്ലപ്പെട്ട സംഭവത്തിൽ അനുശോചനങ്ങൾ അറിയിച്ച് സംഭാഷണം

‘ഒരിക്കലും മറക്കാനാകാത്ത അനുഭവം, ബഹുമതിയായി കരുതുന്നു’ ; പ്രധാനമന്ത്രി മോദിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് ദുൽഖർ സൽമാൻ

‘ഒരിക്കലും മറക്കാനാകാത്ത അനുഭവം, ബഹുമതിയായി കരുതുന്നു’ ; പ്രധാനമന്ത്രി മോദിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് ദുൽഖർ സൽമാൻ

കേന്ദ്രസർക്കാരിൽ മന്ത്രിസഭാ പുനഃസംഘടനക്ക് സാധ്യത ; രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി

കേന്ദ്രസർക്കാരിൽ മന്ത്രിസഭാ പുനഃസംഘടനക്ക് സാധ്യത ; രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി

2 ലക്ഷം കോടി രൂപയുടെ കയറ്റുമതിയുമായി സാമ്പത്തിക രംഗത്ത് ചരിത്രം കുറിച്ച് ഉത്തർപ്രദേശ്; സമുദ്രതീരമില്ലാത്ത സംസ്ഥാനങ്ങളിൽ ഒന്നാം സ്ഥാനത്ത്

2 ലക്ഷം കോടി രൂപയുടെ കയറ്റുമതിയുമായി സാമ്പത്തിക രംഗത്ത് ചരിത്രം കുറിച്ച് ഉത്തർപ്രദേശ്; സമുദ്രതീരമില്ലാത്ത സംസ്ഥാനങ്ങളിൽ ഒന്നാം സ്ഥാനത്ത്

ഒരു 15 കാരനെ ക്രൂശിക്കാൻ നിങ്ങൾക്കാവില്ല; വൈഭവിനെ വേട്ടയാടിയവർക്ക് അശ്വിന്റെ ‘ക്ലാസ്’ മറുപടി

ഒരു 15 കാരനെ ക്രൂശിക്കാൻ നിങ്ങൾക്കാവില്ല; വൈഭവിനെ വേട്ടയാടിയവർക്ക് അശ്വിന്റെ ‘ക്ലാസ്’ മറുപടി

‘അസംബന്ധ നാടകം’ ; അരൂപ് റോയിയെ പുതിയ ചെയർമാനായി തിരഞ്ഞെടുത്തതിനെ പരിഹസിച്ച് മഹുവ മൊയ്ത്ര

‘അസംബന്ധ നാടകം’ ; അരൂപ് റോയിയെ പുതിയ ചെയർമാനായി തിരഞ്ഞെടുത്തതിനെ പരിഹസിച്ച് മഹുവ മൊയ്ത്ര

നവരാത്രിയിൽ ഭക്തജനലക്ഷങ്ങൾ കാൽനടയായെത്തും:നൈനാ ദേവിയുടെ ദിവ്യചരിത്രം

നവരാത്രിയിൽ ഭക്തജനലക്ഷങ്ങൾ കാൽനടയായെത്തും:നൈനാ ദേവിയുടെ ദിവ്യചരിത്രം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies