കോട്ടയം: കൊട്ടാരമറ്റം സ്റ്റാൻഡിലെത്തിയ പ്രണയിതാക്കളെ താക്കീത് ചെയ്ത് പറഞ്ഞയച്ച് പോലീസ്. കമിതാക്കളുടെ അതിരുവിട്ട സല്ലാപം ബസ്റ്റാൻഡിലെ വ്യാപാരികളെയും യാത്രക്കാരെയും ബുദ്ധിമുട്ടിലാക്കിയിരുന്നു. ഇതേ തുടർന്നാണ് പോലീസെത്തിയത്.ടെർമിനലിലെത്തുന്ന കമിതാക്കൾ മുകൾ നിലയാണ് ലൗവേഴ്‌സ് കോർണറാക്കാറ്.
വ്യാപാരികളുടെയും യാത്രക്കാരുടെയും പരാതിയെ തുടർന്ന് മഫ്തിയിലാണ് പോലീസ് എത്തിയത്. ജീൻസും ടീഷർട്ടും ഉൾപ്പെടെ അണിഞ്ഞ് ചുള്ളൻ വേഷത്തിലെത്തിയ പോലീസ്, സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട വിദ്യാർത്ഥികളെയും മറ്റും താക്കീത് ചെയ്ത് പറഞ്ഞയയ്ക്കുകയായിരുന്നു. ഒരു മണിക്കൂറോളം ബസ് ടെർമിനലിൽ ചിലവഴിച്ച ശേഷമാണ് പോലീസ് മടങ്ങിയത്.
Discussion about this post