ന്യൂഡൽഹി: മുസ്ലീങ്ങൾ ഇനിയും കാര്യങ്ങൾ മനസിലാക്കി പ്രവർത്തിച്ചില്ലെങ്കിൽ ആധുനിക സമൂഹത്തിൽ സ്ഥാനമുണ്ടാകില്ലെന്ന് ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്രിൻ. സംസാര സ്വാതന്ത്ര്യം,സ്ത്രീ-പുരുഷ സമത്വം, അമുസ്ലീങ്ങളുടെ അവകാശങ്ങൾ, വിമർശനങ്ങളോടുള്ള സഹിഷ്ണുത എന്നിവ അംഗീകരിച്ച് ഇസ്ലാം പരിണമിക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം ആധുനിക സമൂഹത്തിൽ ഇസ്ലാമിന് സ്ഥാനമുണ്ടാകില്ലെന്നായിരുന്നു അവരുടെ പരാമർശം.
നടിയും സോഷ്യൽ മീഡിയ ഇൻഫ്‌ളൂവൻസറുമായ രാഖി സാവന്തിന്റെ വിവാഹ വാർത്തയോട് പ്രതികരിക്കുകയായിരുന്നു തസ്ലീമ നസ്രിൻ. ബിസിനസുകാരനായ ആദിൽ ഖാനുമായി വിവാഹം കഴിഞ്ഞെന്നും ഹാത്തിമ ആയി പേര് സ്വീകരിച്ച് മതം മാറ്റിയെന്നും വാർത്തകൾ പുറത്തുവന്നിരുന്നു.
ഇത്രയും പ്രശസ്തയായ രാഖിയ്ക്ക് പോലും മതം മാറേണ്ടി വന്നെങ്കിൽ, അതവൾ ഒരു മുസ്ലീമിനെ വിവാഹം കഴിച്ചത് കൊണ്ടാണെന്ന് തസ്ലീമ കുറ്റപ്പെടുത്തി. തസ്ലീമയുടെ ട്വീറ്റ് ഇപ്പോൾ വൈറലായി മാറിയിരിക്കുകയാണ്.









Discussion about this post