കോഴിക്കോട് : വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ സിപിഎം നേതാവ് അറസ്റ്റിൽ. മാവൂർ ഗ്രാമപഞ്ചായത്ത് അംഗമായ കെ ഉണ്ണികൃഷ്ണനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെയും സംസ്ഥാന സർക്കാരിന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച മോക്ഡ്രില്ലിൽ പങ്കെടുത്ത 15 കാരനാണ് പീഡനത്തിന് ഇരയായത്.
ഡിസംബർ 29 നാണ് കേസിനാസ്പദമായ സംഭവം. മോക്ഡ്രിൽ കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാർത്ഥിയെ ഇയാൾ പീഡിപ്പിക്കുകയായിരുന്നു. ആംബുലൻസിലും കാറിലും വെച്ചാണ് ലൈംഗികാതിക്രമം നടന്നത്.
കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയലാണ് പോലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തത്. കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ ഉണ്ണികൃഷ്ണന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തളളിയിരുന്നു. ഇതിന് പിന്നാലെ ഇയാൾ കീഴടങ്ങുകയായിരുന്നു.












