ഡല്‍ഹി: മാധ്യമങ്ങള്‍ക്ക് നിരോധം ഏര്‍പ്പെടുത്തുന്ന കാലം കഴിഞ്ഞെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. എന്നാല്‍ രാജ്യസുരക്ഷയെക്കാള്‍ പ്രധാനമല്ല പത്രപ്രവര്‍ത്തകര്‍ക്ക് വാര്‍ത്താ ഉറവിടങ്ങള്‍ രഹസ്യമാക്കിവെക്കാനുള്ള അവകാശമെന്നും ജെയ്റ്റ്‌ലി ഓര്‍മിപ്പിച്ചു.
ഡല്‍ഹി ദേശീയ മാധ്യമകേന്ദ്രത്തില്‍ ആകാശവാണിയുടെ സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ അനുസ്മരണ പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു ജെയ്റ്റ്‌ലി. താനടക്കമുള്ള പലരും മാധ്യമങ്ങള്‍ നിരോധിക്കുന്ന കാലം കഴിഞ്ഞെന്ന് വിശ്വസിക്കുന്നവരാണ്. അത് നടപ്പാക്കാന്‍ സാധ്യമല്ല. ഇലക്ട്രോണിക് മാധ്യമങ്ങളുടെ കടന്നുവരവോടെ വാര്‍ത്തകള്‍ കൂടുതല്‍ വൈകാരികമായെന്ന് ജെയ്റ്റ്‌ലി പറഞ്ഞു.
കാമറകള്‍ക്ക് ദൃശ്യങ്ങള്‍ പിടിക്കാന്‍ കഴിയുന്നവ മാത്രം വാര്‍ത്തയും അല്ലാത്തവ വാര്‍ത്തയല്ലാതായും മാറിയിരിക്കുന്നു. ഇവിടെ പ്രേക്ഷകെന്റ അറിയാനുള്ള അവകാശം ഹനിക്കപ്പെടുന്നുണ്ടെന്നും അത് പക്ഷേ, മാധ്യമങ്ങള്‍ക്ക് പ്രശ്‌നമല്ലെന്നും ജെയ്റ്റ്‌ലി പറഞ്ഞു.
വിവിധ മതക്കാരും ഭാഷക്കാരുമുള്ള ബഹുസ്വര സമൂഹത്തില്‍ ചിലര്‍ ലക്ഷ്മണരേഖ ലംഘിച്ചാല്‍ എന്തുചെയ്യുമെന്ന് ജെയ്റ്റ്‌ലി ചോദിച്ചു. അതിനാല്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം വേണ്ടിവരും. മാധ്യമപ്രവര്‍ത്തനത്തിന് നിയന്ത്രണം വേണമെന്ന് ഭരണഘടനാ ശില്‍പികള്‍ തീരുമാനിച്ചതാണ്.
പ്രവാചകനെ അവഹേളിച്ച് ഡാനിഷ് കാര്‍ട്ടൂണിസ്റ്റ് ചിത്രം വരച്ചു. അത് വരച്ചത് ഇന്ത്യന്‍ കാര്‍ട്ടൂണിസ്റ്റായിരുന്നെങ്കില്‍ ഇന്ത്യന്‍ സമൂഹം എന്തായിരിക്കും ചെയ്യുക. ദൈവനിന്ദക്കെതിരെ അമേരിക്കയിലും ബ്രിട്ടനിലും നിയമമുണ്ട്. ബ്രിട്ടനിലെ നിയമം ക്രിസ്?ത്യാനികള്‍ക്ക് മാത്രമുള്ളതാണ്. മറ്റാര്‍ക്കും അതിന്റെ ആനുകൂല്യം ലഭിക്കില്ല. തങ്ങളുടെ വിശുദ്ധരെ നിന്ദിച്ചുവെന്ന പരാതിയുമായി മുസ്‌ലിംകള്‍ ബ്രിട്ടീഷ് കോടതികളെ സമീപിച്ചാല്‍ ആ നിയമം നിങ്ങള്‍ക്കുള്ളതല്ലെന്ന് ബ്രിട്ടീഷ് കോടതികള്‍ പറയും- അദ്ദേഹം പറഞ്ഞു.
Discussion about this post