ലക്നൗ: ഇസ്ലാം മതം ഉപേക്ഷിച്ച് സനാതനധർമ്മം സ്വീകരിച്ച് യുവതി. ബറേലി സ്വദേശിനി ഐമ ഖാൻ ആണ് ഹിന്ദു മതം സ്വീകരിച്ചത്. ഇതിന് പിന്നാലെ ആൺസുഹൃത്തായ സൊമേഷിനെ ഐമ വിവാഹം ചെയ്തു.
ഇന്നലെയായിരുന്നു ഇരുവരുടെയും വിവാഹം. ഇതിന് മുന്നോടിയായായിരുന്നു സനാതനധർമ്മം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട ചടങ്ങുകൾ. പ്രദേശത്തെ ക്ഷേത്രത്തിലായിരുന്നു വിവാഹവും മതംമാറ്റ ചടങ്ങുകളും. ക്ഷേത്രത്തിലെ മേൽശാന്തി ചടങ്ങുകൾക്ക് നേതൃത്വം നൽകി. സനാതനധർമ്മം സ്വീകരിച്ചതിന് ശേഷം സൗമ്യ എന്ന നാമവും ഐമ സ്വീകരിച്ചു.
രണ്ട് വർഷം മുൻപായിരുന്നു ഐമ സൊമേഷുമായി അടുപ്പത്തിലായത്. എന്നാൽ അടുത്തിടെ ഇക്കാര്യം ഐമയുടെ വീട്ടുകാർ അറിഞ്ഞു. ഇതോടെ ഐമയെ ഉപദ്രവിക്കാൻ ആരംഭിച്ചു. തുടർന്ന് സൊമേഷും കുടുംബവും ചേർന്ന് ഐമയെ വീട്ടിൽ നിന്നും കൊണ്ടുവരികയായിരുന്നു.
സൊമേഷുമായി പ്രണയത്തിലായതു മുതൽ തന്നെ ഹിന്ദു മതം സ്വീകരിക്കണമെന്ന തീരുമാനം എടുത്തിരുന്നതായി ഐമ പറഞ്ഞു. സനാതനധർമ്മം സ്വീകരിച്ചപ്പോൾ വലിയ സന്തോഷം തോന്നുന്നു. ഹിന്ദു തനിക്ക് വലിയ ഇഷ്ടമാണെന്നും ഐമ വ്യക്തമാക്കി.
അതേസമയം വിവാഹം ഉറപ്പിച്ചത് മുതൽ ഐമയുടെ കുടുംബത്തിൽ നിന്നും ഇരുവർക്കും ഭീഷണിയുണ്ട്. സംഭവത്തിൽ പോലീസിൽ പരാതി നൽകാൻ ഒരുങ്ങുകയാണ് ദമ്പതികൾ.
Discussion about this post